- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിലെ പ്രതിയായതിന് പിന്നാലെ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്; ബലാൽസംഗത്തിന് പുറമേ സ്ത്രീത്വത്തെ അപമാനിക്കൽ പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം നിയമപ്രകാരവും കേസ്; അറസ്റ്റു തടയാൻ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചു എഴുത്തുകാരൻ
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. പരാതി ഉയർന്നയുടൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് അറിയുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. കോഴിക്കോട് ജില്ല കോടതി വഴി സിവിക് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
അദ്ധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഇവരെ എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി. സാക്ഷികളിൽനിന്നുള്ള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
അതേസമയം, സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദലിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐ.ജിയുടെ ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദലിത് സംഘടനകളുടെ നീക്കം. ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്.
അതസമയം സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐജിയുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം. ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ