- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ സൂപ്പർമാർക്കറ്റിൽ വ്യാപാര പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടി; ലക്ഷങ്ങളുടെ ലാഭ വിഹിതത്തിന്റെ കണക്കു കേട്ടപ്പോൾ 2.64 കോടി നിക്ഷേപിച്ചു; മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതം കിട്ടാതെ വന്നപ്പോൾ തട്ടിപ്പു ബോധ്യമായി: കോട്ടയം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ എൻജിനീയറായ യുവതി അറസ്റ്റിൽ
ചാലക്കടി: സാമ്പത്തിക തട്ടിപ്പുകളിൽ വീണ് പണ കളയുന്ന മലയാളികൾ നിരവധിയാണ്. എത്രതവണ തട്ടിപ്പുവാർത്തകൾ വന്നാലും പഠിക്കാതെ പുതിയ കെണിയിൽ വീഴുകയാണ് പതിവ്. ഇത്തരമൊരു തട്ടിപ്പിന്റെ കൂടി കഥ പുറത്തുവന്നു. ദുബായിലെ സൂപ്പർമാർക്കറ്റിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത കോടികൾ തട്ടിയെടുത്ത കേസിൽ എൻജിനീയറായ യുവതി അറസ്റ്റിലായി. 2.64കോടി രൂപയാണ് യുവതി തട്ടിയെടുത്തത്. സിവിൽ എൻജിനീയറാണ് ഇവർ. എറണാകുളം കുറുപ്പംപടി രായമംഗലം തോട്ടത്തിക്കുടിവീട്ടിൽ അശ്വതി (26) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലയിലെ വൈക്കം തെക്കേനട സുദർശൻവീട്ടിൽ സന്തോഷ് എസ്. നായരാണ് പരാതിക്കാരൻ. വിദേശത്ത് സിവിൽ എൻജിനീയറായിരുന്ന അശ്വതി ജോലി രാജിവെച്ച് അവിടെ ട്രേഡിങ് കമ്പനി നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: സുഗന്ധവ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതിചെയ്ത് ഗൾഫ് മേഖലയിൽ വിൽപ്പന നടത്തുന്ന കമ്പനിയിൽ ലാഭവിഹിതം വാ
ചാലക്കടി: സാമ്പത്തിക തട്ടിപ്പുകളിൽ വീണ് പണ കളയുന്ന മലയാളികൾ നിരവധിയാണ്. എത്രതവണ തട്ടിപ്പുവാർത്തകൾ വന്നാലും പഠിക്കാതെ പുതിയ കെണിയിൽ വീഴുകയാണ് പതിവ്. ഇത്തരമൊരു തട്ടിപ്പിന്റെ കൂടി കഥ പുറത്തുവന്നു. ദുബായിലെ സൂപ്പർമാർക്കറ്റിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത കോടികൾ തട്ടിയെടുത്ത കേസിൽ എൻജിനീയറായ യുവതി അറസ്റ്റിലായി. 2.64കോടി രൂപയാണ് യുവതി തട്ടിയെടുത്തത്. സിവിൽ എൻജിനീയറാണ് ഇവർ.
എറണാകുളം കുറുപ്പംപടി രായമംഗലം തോട്ടത്തിക്കുടിവീട്ടിൽ അശ്വതി (26) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലയിലെ വൈക്കം തെക്കേനട സുദർശൻവീട്ടിൽ സന്തോഷ് എസ്. നായരാണ് പരാതിക്കാരൻ. വിദേശത്ത് സിവിൽ എൻജിനീയറായിരുന്ന അശ്വതി ജോലി രാജിവെച്ച് അവിടെ ട്രേഡിങ് കമ്പനി നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: സുഗന്ധവ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതിചെയ്ത് ഗൾഫ് മേഖലയിൽ വിൽപ്പന നടത്തുന്ന കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തുക തട്ടിയെടുത്തത്. ഇതിനായി കരാറുണ്ടാക്കി. തുടർന്ന് 2016 സെപ്റ്റംബർ മുതൽ പണമായും ചെക്കായും തുക കൈപ്പറ്റുകയുമായിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതം നൽകാതെ വന്നപ്പോൾ പരാതിക്കാരൻ തുക തിരികെ ആവശ്യപ്പെട്ടു. ദുബായിലെ ഓഫീസ് അടച്ച് നാട്ടിലേക്ക് കടന്ന യുവതി പണം തിരികെ നൽകാൻ അവധികൾ ചോദിച്ച് മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയതോടെയാണ് പരാതി നൽകിയത്.
കരാറുണ്ടാക്കിയത് ചാലക്കുടി പൊലീസ് സർക്കിൾ പരിധിയിലായതിനാണ് പരാതി ചാലക്കുടിയിൽ നൽകിയത്. ചാലക്കുടി സിഐ വി എസ്. ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അന്വേഷണസംഘത്തിൽ എഎസ്ഐ.മാരായ കെ.ജെ. ജോൺസൺ, ടി.സി. ജോഷി. വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ ഷീബാ അശോകൻ, അശ്വതി എന്നിവരാണുണ്ടായിരുന്നത്.