- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചടക്കം കേരളാ പൊലീസിൽ പഴങ്കഥയാകുന്നോ? ശബരിമല സുപ്രീംകോടതി വിധി, പിറവം പള്ളി വിധി എന്നിവ കൂട്ടിയിണക്കി സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രിക്ക് നേരെ പൊലീസുകാരന്റെ തെറിയഭിഷേകം; സംഭവം അന്വേഷിക്കുന്നെന്ന് എസ്പിയുടെ ചുമതല വഹിക്കുന്ന അഡ്‌മിനിസ്‌ട്രേഷൻ ഡിവൈഎസ്‌പി
തിരുവനന്തപുരം: അച്ചടക്കം കേരളാ പൊലീസിൽ പഴങ്കഥയാകുന്നോ എന്ന സംശയം ഉയർത്തി ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസുകാരന്റെ തെറിയഭിഷേകം. തൃശൂർ കൊടകരയിലെ ആളൂർ പൊലീസ് സ്റ്റേഷനിലെ സജീവൻ എന്ന സിവിൽ പൊലീസ് ഓഫീസർ ആണ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി മുഖ്യമന്ത്രിക്ക് നേരെ തെറിയഭിഷേകം നടത്തിയത്. തെറിയഭിഷേകം നടത്തിയത് പൊലീസുകാരൻ ആണെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യം ഉയരുകയും ചെയ്തിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധിയും പിറവം പള്ളി വിധിയും തമ്മിൽ ബന്ധിപ്പിച്ചാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ തെറിയഭിഷേകം നടത്തുന്നത്. മുഖ്യമന്ത്രിയെ പിണ നാറി എന്നാണ് പൊലീസുകാരൻ വിശേഷിപ്പിക്കുന്നത്. ശബരിമല സുപ്രീംകോടതി വിധി തിടുക്കം കൂട്ടി നടപ്പാക്കാൻ ശ്രമിക്കുകയും പിറവം പള്ളി വിധി നടപ്പാക്കാതിരിക്കുകയും ചെയ്ത പിണ നാറി സർക്കാരിന്റെ ഇരട്ടത്താപ്പിന്നെതിരെ ഹൈക്കോടതിയുടെ വിമർശനം എന്നാണ് ഇയാൾ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇടതുമുന്നണിയുടെ ഏകാധ
തിരുവനന്തപുരം: അച്ചടക്കം കേരളാ പൊലീസിൽ പഴങ്കഥയാകുന്നോ എന്ന സംശയം ഉയർത്തി ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസുകാരന്റെ തെറിയഭിഷേകം. തൃശൂർ കൊടകരയിലെ ആളൂർ പൊലീസ് സ്റ്റേഷനിലെ സജീവൻ എന്ന സിവിൽ പൊലീസ് ഓഫീസർ ആണ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി മുഖ്യമന്ത്രിക്ക് നേരെ തെറിയഭിഷേകം നടത്തിയത്.
തെറിയഭിഷേകം നടത്തിയത് പൊലീസുകാരൻ ആണെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യം ഉയരുകയും ചെയ്തിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധിയും പിറവം പള്ളി വിധിയും തമ്മിൽ ബന്ധിപ്പിച്ചാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ തെറിയഭിഷേകം നടത്തുന്നത്. മുഖ്യമന്ത്രിയെ പിണ നാറി എന്നാണ് പൊലീസുകാരൻ വിശേഷിപ്പിക്കുന്നത്.
ശബരിമല സുപ്രീംകോടതി വിധി തിടുക്കം കൂട്ടി നടപ്പാക്കാൻ ശ്രമിക്കുകയും പിറവം പള്ളി വിധി നടപ്പാക്കാതിരിക്കുകയും ചെയ്ത പിണ നാറി സർക്കാരിന്റെ ഇരട്ടത്താപ്പിന്നെതിരെ ഹൈക്കോടതിയുടെ വിമർശനം എന്നാണ് ഇയാൾ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇടതുമുന്നണിയുടെ ഏകാധിപത്യ ഭരണവും ഹിന്ദുക്കളുടെ മേൽ കുതിര കയറിയാൽ പ്രതികരിക്കില്ല എന്ന വിചാരവും ഹിന്ദുക്കളെ ഭിന്നിപ്പിച്ച് നിർത്താമെന്ന വിചാരവും ഇതിനു പിന്നിലുണ്ട്.
ഇത് ബുദ്ധിയുള്ള ജനം മനസിലാക്കുന്നു എന്നൊക്കെയാണ് മുഖ്യമന്ത്രിക്ക് നേരെ തെറിയഭിഷേകം നടത്തുന്ന ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ വന്ന തെറിയഭിഷേകത്തിനു പിന്നിൽ പൊലീസുകാരൻ ആണെന്ന് വ്യക്തമായതോടെ ആളൂരിൽ ജനങ്ങൾ പൊലീസ് സ്റ്റേഷനെതിരെ,സംഘടിക്കുന്നു അവസ്ഥയും വന്നിട്ടുണ്ട്.
ആളൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ മുഖ്യമന്ത്രിക്ക് നേരെ തെറിയഭിഷേകം നടത്തിയിട്ടുണ്ടെങ്കിൽ ഇയാൾക്കെതിരെ സർവീസ് തലത്തിൽ ശക്തമായ നടപടി വരുമെന്ന് തൃശൂർ പൊലിസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന അഡ്‌മിനിസ്‌ട്രേഷൻ ഡിവൈഎസ്‌പി മുഹമ്മദ് ആരിഫ് മറുനാടനോട് പ്രതികരിച്ചു. ഈ കാര്യത്തിൽ അന്വേഷിച്ച ശേഷം യുക്തമായ നടപടി വരുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.