- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറൈൻ ഡ്രൈവിൽ വനിതാ സുഹൃത്തുമൊന്നിച്ച് ബെഞ്ചിലിരുന്നത് അനാശാസ്യമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി! ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസുകാരൻ ഷാഡോ പൊലീസ് ചമഞ്ഞ് 5000 രൂപ തട്ടിയെടുത്തു
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ വനിതാ സുഹൃത്തുമൊന്നിച്ച് ഒരേ ബെഞ്ചിലിരുന്നത് അനാശാസ്യമാണെന്ന് ആരോപിച്ച് ഇവരിൽ നിന്നും പണം പണം പിടിച്ചുപറിച്ച പൊലീസുകാരന് സസ്‌പെൻഷൻ. തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ സിവിൽ പൊലീസുകാരനും ഹൈക്കോടതി ജഡ്ജി അബ്രഹാം മാത്യുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമായ പി എ അൻസാരിയെയാണ് സിറ്റി പൊലീസ് കമ്മീഷണർ ദിനേഷ് കുമാർ പര
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ വനിതാ സുഹൃത്തുമൊന്നിച്ച് ഒരേ ബെഞ്ചിലിരുന്നത് അനാശാസ്യമാണെന്ന് ആരോപിച്ച് ഇവരിൽ നിന്നും പണം പണം പിടിച്ചുപറിച്ച പൊലീസുകാരന് സസ്‌പെൻഷൻ. തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ സിവിൽ പൊലീസുകാരനും ഹൈക്കോടതി ജഡ്ജി അബ്രഹാം മാത്യുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമായ പി എ അൻസാരിയെയാണ് സിറ്റി പൊലീസ് കമ്മീഷണർ ദിനേഷ് കുമാർ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ് ഫയൽ ചെയ്യുകയും ചെയ്തു.
സദാചാര പൊലീസ് ചമഞ്ഞെത്തിയാണ് പൊലീസുകാരൻ സുഹൃത്തുക്കളായ രണ്ട് പേരിൽ നിന്നും 5000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയത്. അനാശാസ്യത്തിന് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം പിടിച്ചുപറിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 10നാണ് സംഭവം നടന്നത്. കോതമംഗലം സ്വദേശിയായ യുവാവ് കൊച്ചിയിലെ മറൈൻ ഡ്രൈവിൽ വച്ച് പരിചയക്കാരിയായ യുവതിയുമായി സംസാരിച്ചത് കണ്ടാണ് ഉദ്യോഗസ്ഥൻ എത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. പകൽ 11,30ന് ഗോശ്രീ പാലത്തിന് വച്ചുള്ള വാക് വേയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇരുവരും സംസാരിച്ചുകൊണ്ട് ബെഞ്ചിൽ ഇരിക്കുമ്പോൾ സമീപത്ത് മറ്റുള്ളവരും ഉണ്ടായിരുന്നു.
ഈ സമയത്ത് ഇതുവഴി യൂണിഫോമിൽ അല്ലാതെ വന്ന അൻസാരി ഷാഡോ പൊലീസ് ആണെന്ന് കാണിച്ച് ഐആഡിറ്റിന്റെ കാർഡും കാണിച്ചു. കൂടെയുള്ളത് സുഹൃത്താണെന്ന് പറഞ്ഞപ്പോൾ എങ്കിൽ സ്‌റ്റേഷനിലേക്ക് പോകാമെന്നാണ് പറഞ്ഞതെന്നും സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാരിയിൽ പറഞ്ഞു. ഈ ഭാഗത്ത് വാക്വേയിൽ തനിക്കാണ് ചുമതലയെന്നും ചുംബന സമരത്തിന് ശേഷം ഇവിടം പ്രത്യേകം ശ്രദ്ധിക്കണെന്ന് നിർദ്ദേശമുണ്ടെന്നും പറഞ്ഞു. ഞങ്ങൾ സുഹൃത്തുക്കളാണെന്നും പൊതുസ്ഥലത്തു വച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചപ്പോൾ അതൊക്കെ സ്‌റ്റേഷനിൽ ചെന്ന് സംസാരിച്ചാൽ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.
ഇതേസമയം കൂടെയുണ്ടായിരുന്ന യുവതി ഭയന്നിരുന്നു. 2000 രൂപ കൊടുത്താൽ കേസിൽ നിന്നും ഒഴിവാക്കാമെന്നാണ് ഇരുവരോടും അൻസാരി ആവശ്യപ്പെട്ടത്. എന്നാൽ, ആദ്യം ഇതിന് കൂട്ടാക്കിയില്ല, തുടർന്ന് ഇയാൾ സുഹൃത്തിന്റെ ഫോണിലേക്ക് മിസ്ഡ് കോൾ അടിക്കുകയും ചെയ്തു. പൊലീസ് സ്‌റ്റേനിൽ കൊണ്ടുപോകാതിരിക്കാൻ 2000 രൂപ നൽകാൻ തയ്യാറായപ്പോൾ പേഴ്‌സ് ബലമായി പിടിച്ചുവാങ്ങി 1000ത്തിന്റെ അഞ്ച് നോട്ടുകൾ എടുത്തുകൊണ്ട് പോകുകയുമാണ് അൻസാരി ചെയ്തത്. പൊലീസുകാരന്റെ അഡ്രസ് ചോദിച്ചപ്പോൾ ഇതേക്കുറിച്ച് നൽകാൻ മടിച്ചു. തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥൻ റോഡിലേക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.
ഇയാളെ പിന്തുടർന്ന് പരാതിക്കാരൻ ഹൈക്കോടതി ഗേറ്റിന് സമീപം അൻസാരിയെ പിടിക്കുകയായിരുന്നു. അപ്പോൾ പൊലീസ് ആണെന്ന് ഐഡിന്റിന്റി കാർഡ് കാണിച്ച് ഹൈക്കോടതിയിലേക്ക് പോകുകയാണ് ചെയ്തത്. തുടർന്ന് പരാതിക്കാരന്റെ സുഹൃത്ത് മുഖേന മിസ്ഡ് കോൾ വന്ന നമ്പർ പരിശോധിച്ചപ്പോൽ പൊലീസുകാരനാണെന്ന് വ്യക്തമാകുകയും ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് ബോധ്യമാകുകയുമായിരുന്നു. തുടർന്നാണ് യുവാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. സംഭവ സമയത്ത് ദൃക്‌സാക്ഷികളായി ഈ സമയം മറ്റുള്ളവരും വാക് വേയിൽ ഉണ്ടായിരുന്നവരും ഉണ്ടായിരുന്നു.
പരാതി പരിശോധിച്ച് വാസ്തവമാണെന്ന് ബോധ്യം വന്നതോടെയാണ് ഇയാൾക്കെതിരെ ഐപിസി 392 സെക്ഷൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം കേസ് രജിസ്റ്റർചെയ്‌തെങ്കിലും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. പിടിച്ചുപറിക്കേസിൽ ഉൾപ്പെട്ടത് പൊലീസുകാരനായതിനാലാണ് നടപടി കൈക്കൊള്ളാത്തത് എന്ന ആരോപണവും ശക്തമാണ്.