- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താസമ്മേളനമെന്നാൽ ഇങ്ങനെ വേണം! ന്യൂനപക്ഷ കമ്മിഷൻ ചെയർമാനും വനിതാ അംഗവും തമ്മിൽ പരസ്യമായി മുട്ടൻ വഴക്ക്; കോൺഗ്രസ് നേതാവിന് പൊള്ളിയത് പൊലീസിന്റെ വീഴ്ച പറഞ്ഞപ്പോൾ
കോഴിക്കോട്: കോഴിക്കോട് നടന്ന സിറ്റിംഗിന് ശേഷം വാർത്താ സമ്മേളനം വിളിച്ചു ചേർത്ത സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എം. വീരാൻകുട്ടി ശരിക്കും വെട്ടിലായി. ചെയർമാനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കമ്മീഷൻ അംഗം അഡ്വ. കെ പി മറിയുമ്മ ഉന്നയച്ച ആരോപണങ്ങളാണ് ചെയർമാനെ കുടുക്കിയത്. കോഴിക്കോട്ടെ കാക്കൂരിൽ ഒരു മുസ്ലിം സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിനെതിരെ അധികൃതർ അനാവശ്യമായി നടപടി സ്വീകരിച്ചന്നെും ഇത് പ്രതിഷേധാർഹമാണെന്നുമായിരുന്നു മറിയുമ്മയുടെ അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ വേറിട്ട അഭിപ്രായപ്രകടനം നടത്തിയ ചെയർമാനോട് അറിയാത്ത കാര്യങ്ങൾ പറയേണ്ടെന്ന് മറിയുമ്മ തറപ്പിച്ച് പറഞ്ഞു. തുടർന്ന് നാദാപുരത്ത് പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാർ വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് മറിയുമ്മ പറഞ്ഞു. ആദ്യം വനിതാപൊലീസ് ഇല്ലാതെ എത്തിയ പൊലീസ് പ്രതിഷേധം കാരണം മടങ്ങിപ്പോയി. പിന്നീട് വനിതാപൊലീസുമായത്തെിയ പൊലീസ് വീടിന്റെ വാതിൽ ഉൾപ്പെടെ തകർത്ത് പരിശോധന നടത്തിയെന്നാണ് പരാതി ലഭിച്ചിരിക്കു
കോഴിക്കോട്: കോഴിക്കോട് നടന്ന സിറ്റിംഗിന് ശേഷം വാർത്താ സമ്മേളനം വിളിച്ചു ചേർത്ത സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എം. വീരാൻകുട്ടി ശരിക്കും വെട്ടിലായി. ചെയർമാനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കമ്മീഷൻ അംഗം അഡ്വ. കെ പി മറിയുമ്മ ഉന്നയച്ച ആരോപണങ്ങളാണ് ചെയർമാനെ കുടുക്കിയത്.
കോഴിക്കോട്ടെ കാക്കൂരിൽ ഒരു മുസ്ലിം സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിനെതിരെ അധികൃതർ അനാവശ്യമായി നടപടി സ്വീകരിച്ചന്നെും ഇത് പ്രതിഷേധാർഹമാണെന്നുമായിരുന്നു മറിയുമ്മയുടെ അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ വേറിട്ട അഭിപ്രായപ്രകടനം നടത്തിയ ചെയർമാനോട് അറിയാത്ത കാര്യങ്ങൾ പറയേണ്ടെന്ന് മറിയുമ്മ തറപ്പിച്ച് പറഞ്ഞു.
തുടർന്ന് നാദാപുരത്ത് പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാർ വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് മറിയുമ്മ പറഞ്ഞു. ആദ്യം വനിതാപൊലീസ് ഇല്ലാതെ എത്തിയ പൊലീസ് പ്രതിഷേധം കാരണം മടങ്ങിപ്പോയി. പിന്നീട് വനിതാപൊലീസുമായത്തെിയ പൊലീസ് വീടിന്റെ വാതിൽ ഉൾപ്പെടെ തകർത്ത് പരിശോധന നടത്തിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. നിസ്‌കാര മുറി ഉൾപ്പെടെ പൊലീസ് അടിച്ചു തകർത്തുവെന്നും ഇവർ വ്യക്തമാക്കി. ഇതോടെയാണ് കോൺഗ്രസ് നേതാവുകൂടിയായ വീരാൻ കുട്ടി താൻ വെട്ടിലാവുമെന്ന് മനസ്സിലാക്കിയത്. പൊലീസിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആരോപണം നടത്തിയ കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളിയെ അടുത്തിടെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ന്യൂനപക്ഷ കമ്മീഷൻ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും കുറ്റപ്പെടുത്തിയാൽ തനിക്ക് പണിയാവുമെന്ന് മനസ്സിലാക്കി വീരാൻകുട്ടി മറിയുമ്മയുടെ വാക്കുകൾ മയപ്പെടുത്താൻ തുടങ്ങി.
പരാതിക്കാരുടെ വശം മാത്രമാണ് കമ്മീഷൻ അംഗം പറഞ്ഞതെന്നും പൊലീസിന് പറയാനുള്ളതും ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും വീരാൻ കുട്ടി പറഞ്ഞു. റിമാന്റ് പ്രതിയെ പിടികൂടാനാണ് പൊലീസ് വീട്ടിൽ പോയതെന്നും വീരാൻ കുട്ടി പറഞ്ഞപ്പോൾ അറിയാത്ത കാര്യങ്ങൾ പറയരുതെന്നും പൊലീസുകാരാണ് കുറ്റക്കാരെന്നും പറഞ്ഞ് മറിയുമ്മയും രംഗത്തത്തെി. ഇതോടെ താനിനി വാർത്താ സമ്മേളനം നടത്താനില്ലെന്ന് പറഞ്ഞ് വീരാൻകുട്ടി പോവാൻ എഴുന്നേറ്റു. ഇതോടെ മാദ്ധ്യമപ്രവർത്തകർ നിങ്ങൾ തമ്മിലൊരു തീരുമാനത്തിലെത്തിയ ശേഷം വാർത്താ സമ്മേളനം നടത്താമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മറിയുമ്മ പറഞ്ഞതൊക്കെ മയപ്പെടുത്തി വീരാൻ കുട്ടി വാർത്താ സമ്മേളനം തുടർന്നു.
രാജ്യത്തെ സർക്കാർ ദന്തൽ കോളജ് പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണമെന്ന കേന്ദ്ര ആരോഗ്യ കൗൺസിൽ തീരുമാനം സ്വാഗതാർഹമാണെങ്കിലും സംവരണം അട്ടിമറിക്കപ്പെടരുതെന്ന് കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. എകീകൃത പരീക്ഷയിലൂടെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുമ്പോൾ രാജ്യത്തെ ആരോഗ്യ രംഗത്ത് മികച്ച ഡോക്ടരമാർമാരെ ലഭിക്കും. വലിയ തോതിൽ കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വാശ്രയ കോളജുകളെ ഇതിലൂടെ നിയന്ത്രിക്കാനും കഴിയും. എന്നാൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകുമ്പോൾ രാജ്യത്ത് നിലവിലുള്ള സംവരണ തത്വം പാലിക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ വീരാൻകുട്ടി ആവശ്യപ്പെട്ടു.
സി ബി എസ് ഇ അഖിലേന്ത്യാ മെഡിക്കൽ എൻട്രസ് പരീക്ഷക്ക് ഏർപ്പെടുത്തിയ ഹിജാബ് നിരോധനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോപ്പിയടി അടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന് സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. എന്നാൽ വിശ്വാസങ്ങളെ തടഞ്ഞുകൊണ്ടാകരുത്. കോപ്പിയടിയും മറ്റും തടയുന്നതിന് പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പേ ശിരോവസ്ത്രം അഴിച്ച് പരിശോധ നടത്താവുന്നതാണ്. എന്നാൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പറയുന്നതിന് യുക്തിയില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വീരാൻകുട്ടി ആവശ്യപ്പെട്ടു.