- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിവിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനക്കെത്തി; തമ്പടിച്ച യാക്കോബായ വിഭാഗം വിശ്വാസികൾ ഗോ.. ബാക്ക് മുദ്രാവാക്യം വിളികളുമായി തടഞ്ഞു; പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കി പൊലീസ്; മരിച്ചാലും കോതമംഗലം പള്ളിവിട്ടു നൽകില്ലെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രതിഷേധിച്ച് സ്ത്രീകൾ അടക്കമുള്ളവർ; സംഘർഷം കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ റമ്പാനെ പിന്തിരിപ്പിച്ച് പൊലീസ്
കോതമംഗലം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗം തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളിയിൽ ഇന്ന് രാവിലെയോടെ ഉടലെടുത്ത സംഘർഷം അയയുന്നു. ഹൈക്കോടതി വിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനക്ക് എത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറി. റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കാതെ യാക്കോബായ വിശ്വാസികൾ നിലയുറപ്പിച്ചു. ഒടുവിൽ വിധി നടപ്പിലാക്കാൻ സാധിക്കാതെ റമ്പനെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനക്ക് എത്തിയതോടെയാണ് ഇന്ന് രാവിലെ മുതൽ സംഘർഷം ഉടലെടുത്ത്. രാവിലെ മുതൽ തമ്പടിച്ച യാക്കോബായ വിഭാഗം വിശ്വാസികൾ ഗോ.. ബാക്ക് മുദ്രാവാക്യം വിളികളുമായി തടഞ്ഞു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വലിയ തോതിൽ വിശ്വാസികൾ സംഘടിച്ചതോടെ പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറിയിരുന്നു. ഇതോടെ പൊലീസ് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ്
കോതമംഗലം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗം തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളിയിൽ ഇന്ന് രാവിലെയോടെ ഉടലെടുത്ത സംഘർഷം അയയുന്നു. ഹൈക്കോടതി വിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനക്ക് എത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറി. റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കാതെ യാക്കോബായ വിശ്വാസികൾ നിലയുറപ്പിച്ചു. ഒടുവിൽ വിധി നടപ്പിലാക്കാൻ സാധിക്കാതെ റമ്പനെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.
ഹൈക്കോടതി വിധി അനുസരിച്ച് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനക്ക് എത്തിയതോടെയാണ് ഇന്ന് രാവിലെ മുതൽ സംഘർഷം ഉടലെടുത്ത്. രാവിലെ മുതൽ തമ്പടിച്ച യാക്കോബായ വിഭാഗം വിശ്വാസികൾ ഗോ.. ബാക്ക് മുദ്രാവാക്യം വിളികളുമായി തടഞ്ഞു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വലിയ തോതിൽ വിശ്വാസികൾ സംഘടിച്ചതോടെ പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ മാറിയിരുന്നു. ഇതോടെ പൊലീസ് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ശക്തമായ പ്രതിഷേധനുമായി സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും സ്ഥലത്തുണ്ട്. റമ്പാൻ തോമസ് പോളും ഏതാനും പേരും മാത്രമാണ് പള്ളിയിലേക്ക് എത്തിയത്. താൻ ആരോടും ഏറ്റമുട്ടാനില്ലെന്നും കോടതി വിധി പ്രകാരം പ്രാർത്ഥന നടത്താനാണ് എത്തിയതെന്നും റമ്പാൻ പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയോടെയാണ് റമ്പാൻ എത്തിയത്. ഇതോടെ അതീവ ഗുരുതരമായ അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. വിശുദ്ധ കുർബ്ബാന നടത്തി കൊണ്ട് ഒരു വിഭാഗം യാക്കോബായ പുരോഹിതരും വിശ്വാസികളും പള്ളിക്ക് ഉള്ളിലുണ്ട്. സംഘർഷ സാധ്യത മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ അൽപ്പ സമയം മുമ്പ് പള്ളിയിൽ പ്രവേശിക്കാൻ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. നേരത്തെ ഉദ്യോഗസ്ഥ മേധാവികളുമായി യാക്കോബായ വിഭാഗം ചർച്ച ചെയ്തിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് ഒരു വിഭാഗം. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നൽകിയ കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നു എന്ന് പൊലീസ് വിശ്വാസികളോട് വിശദീകരിച്ചു. എന്നാൽ, ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴു മണി മുതൽ തുടർച്ചയായി വിശുദ്ധകുർബാന നടത്തി യാക്കോബായ വിഭാഗം പള്ളിയിലുണ്ട്. കുർബാനയ്ക്ക് കാർമികത്വം വഹിക്കുന്നത് ശ്രേഷ്ഠ ബാവ ബസേലിയോസ് പ്രഥമ അടക്കമുള്ളവരാണ്. മൂന്ന് കുർബ്ബാനകളാണ് സംഘടിപ്പിച്ചിക്കുന്നത്. രണ്ടെണ്ണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അടുത്ത കുർബ്ബാനയും നടന്നു കൊണ്ടിരിക്കയാണ്. പുലർച്ചെ 6 മണി മുതൽ പള്ളിയിലേക്ക് വിശ്വസികൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ആദ്യകുർബ്ബാന ആരംഭിക്കുമ്പോൾ പള്ളിയ കത്തും മുറ്റത്തും വിശ്വസികൾ തിങ്ങിനിറഞ്ഞ അവസ്ഥയിലായി. പള്ളി പരിസരത്തേയ്ക്ക് എത്തുന്ന വിശ്വാസികയുടെ എണ്ണം നിമിഷം തോറും വർദ്ധിച്ചുവരികായിരുന്നു.
6.30 തോടടുത്ത് കോതമംഗലം സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങി. 7.30 വരെ മറ്റ് പൊലീസ് ഇടപെടലുകണ്ടില്ല. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ച സാഹചര്യത്തിൽ ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോൾ റബാൻ പള്ളിയിലെത്തുമെന്നാണ് പൊലീസിൽ അറിയിച്ചിട്ടുള്ളത്. ബലപ്രയോഗത്തിലൂടെ റമ്പാനെ പള്ളിയിൽ കയറ്റാൻ പൊലീസിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാൽ കനത്ത ചെറുത്തു നിൽപ്പ് വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകുകയായിരുന്നു.
പൊലീസിനെയോ ഓർത്തഡോക്‌സ് വിഭാഗത്തെയോ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ നിലപാടെടുത്തത്. സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാരിൽ 20 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി. അറസ്റ്റ് ചെയ്തവരെ തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ട് ബാക്കിയുള്ളവർ പ്രതിഷേധം കടുപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർ പള്ളിക്കു മുമ്പിലെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു. സുപ്രീംകോടതി വിധിയെ തുടർന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി പ്രകാരം പള്ളിയുടെ അവകാശം ഓർത്തഡോക്‌സ് വിഭാഗത്തിനായി്. കോടതി വിധി നടപ്പിലാക്കാൻ വൈകുന്നതിനെതിരെ കോടതിയിൽ നിന്ന് പൊലീസിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു.