- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ സീറ്റിൽ ഇരുന്ന പുരുഷനോട് എണീക്കാൻ ഇടയ്ക്ക് കയറിയ വനിതാ നേതാവ്; പിന്നെ പരസ്പരം തമ്മിലടി; ഒടുവിൽ ജാമ്യമില്ലാ കേസ് യാത്രക്കാരനെതിരെ മാത്രവും; എല്ലാത്തിനും സാക്ഷിയായിട്ടും ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുക്കാൻ പിണറായിയുടെ പൊലീസിന് പേടി!
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാത്ത നടപടിയിൽ വൻ പ്രതിഷേധം. എന്നാൽ ബസിൽ തർക്കമുണ്ടായ സംഭവത്തിൽ ഗൃഹനാഥൻ എരുമേലി കണല തേവറുകുന്നേൽ അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. അതിനിടെ തന്നെയും കുടുംബത്തെയും മർദിച്ചവർക്കും പൊലീസിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനിൽ പറഞ്ഞു. ഇടതുസംഘടനാ പാരമ്പര്യമുള്ള കുടുംബമാണ് തന്റേത്. സംഘടനാപ്രവർത്തനം നടത്തേണ്ടതു നിരപരാധികളെ അപരാധികളാക്കിയും സത്യത്തെ വളച്ചൊടിച്ചുമല്ലെന്ന് അനിൽ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റജീനയും കെഎസ്ആർടിസി ബസിൽ യാത്രചെയ്തിരുന്ന കുടുംബവും തമ്മിൽ ബസിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ ബസ് തടഞ്ഞുനിർത്തിയതു സംഘർഷത്തിനു കാരണമായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. റജീനയെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ചു അനിൽകുമാറിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചുവെന്നും പരാതി ഉണ്ടായിരുന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത്. തുടർന
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാത്ത നടപടിയിൽ വൻ പ്രതിഷേധം. എന്നാൽ ബസിൽ തർക്കമുണ്ടായ സംഭവത്തിൽ ഗൃഹനാഥൻ എരുമേലി കണല തേവറുകുന്നേൽ അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. അതിനിടെ തന്നെയും കുടുംബത്തെയും മർദിച്ചവർക്കും പൊലീസിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനിൽ പറഞ്ഞു. ഇടതുസംഘടനാ പാരമ്പര്യമുള്ള കുടുംബമാണ് തന്റേത്. സംഘടനാപ്രവർത്തനം നടത്തേണ്ടതു നിരപരാധികളെ അപരാധികളാക്കിയും സത്യത്തെ വളച്ചൊടിച്ചുമല്ലെന്ന് അനിൽ പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റജീനയും കെഎസ്ആർടിസി ബസിൽ യാത്രചെയ്തിരുന്ന കുടുംബവും തമ്മിൽ ബസിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ ബസ് തടഞ്ഞുനിർത്തിയതു സംഘർഷത്തിനു കാരണമായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. റജീനയെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ചു അനിൽകുമാറിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചുവെന്നും പരാതി ഉണ്ടായിരുന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത്. തുടർന്ന് അനിൽകുമാറിനെയും ഭാര്യ സുഷമയെയും മൂന്നു കുട്ടികളെയും പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു.
കുടുംബത്തെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ദമ്പതികളെയും പെൺകുട്ടിയുൾപ്പെടെ മൂന്നു മക്കളെയും രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. എന്നിട്ടും ഡിവൈ എഫ് ഐ നേതാക്കൾക്കെതിരെ കേസ് എടുത്തില്ല. തൃശൂരിൽനിന്നും എരുമേലിയിലേക്കു പോവുകയായിരുന്നു എരുമേലി കണമല തേവറുകുന്നേൽ അനിലും കുടുംബവും. മൂവാറ്റുപുഴയിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു ഡിവൈഎഫ്‌ഐ വനിതാ നേതാവ്.
അനിൽ ഇരുന്ന സീറ്റ് നേതാവ് ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന് തുടക്കം. അനിൽ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി തരപ്പെടുത്തി നൽകിയത് നേതാവിനെ ചൊടിപ്പിച്ചു. ഇതേ തുടർന്ന് ക്ഷുഭിതയായ നേതാവ് അനിലിന്റെ ഷർട്ടിൽ കയറി പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസിൽ ഏറ്റുമുട്ടി. വാക്കുതർക്കവും ബഹളവുമായി. ഇതിനിടയിൽ മൂവാറ്റുപുഴയിലെ തന്റെ സഹപ്രവർത്തകരെ വിളിച്ച് തയാറാക്കാനും വനിതാ നേതാവ് മറന്നില്ല. കച്ചേരിത്താഴത്ത് ബസ് നിർത്തിയപ്പോൾ അനിലിനെ വലിച്ചിറക്കി ഒരുസംഘം നേതാക്കൾ ആക്രമിക്കുകയായിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം.
അടിപിടിയെ തുടർന്ന് ഇരുകൂട്ടരേയും പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനിടയിൽ വനിതാ നേതാവ് പൊലീസ് നടപടിയോട് സഹകരിച്ചില്ല. ഇവരെ പാർട്ടി പ്രവർത്തകർ പൊലീസ് വാഹനത്തിൽ നിന്നും വലിച്ചിറക്കുകയായിരുന്നു. ഒടുവിൽ യുവതിയും കുടുംബവും മണിക്കൂറുകളോളം പൊലീസ് സ്‌റ്റേഷനിൽ കാത്തുനിൽക്കേണ്ടിവന്നു. വനിതാ നേതാവിനെ മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് അനിലിനും ഭാര്യ അമ്പിളിക്കുമെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തങ്ങളുടെ ഭാഗം മനസിലാക്കാൻ പൊലീസ് തയാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തിൽ വനിതാ നേതാവിന് പിന്തുണയുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ സീറ്റിൽ മൂന്നു പുരുഷന്മാർ ഇരിക്കുന്നതു കണ്ട് ഒരാളോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോൾ മുൻസീറ്റിലിരുന്ന ഭാര്യയെ വിളിച്ചിരുത്തിയ ശേഷം വനിതാ നേതാവിനെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.