- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോപണങ്ങൾ എല്ലാം കൈയടി നേടാൻ മാത്രം; വഖഫ് ബോർഡിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; രണ്ടു ലക്ഷം കോടിയുടെ അഴിമതി കാട്ടിയെന്ന ആരോപണങ്ങൾ പുകമറ സൃഷ്ടിക്കാൻ; വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തുവെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും വിജിലൻസ്
കൊച്ചി: രണ്ടു ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നതടക്കം വഖഫ് ബോർഡിനെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വിജിലൻസിന്റെ ക്വിക് വേരിഫിക്കേഷൻ റിപ്പോർട്ട്. വഖഫ് ബോർഡ് മുൻ ചെയർമാൻ അഡ്വ. ടി. കെ. സെയ്താലിക്കുട്ടി, മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം.ജമാൽ, അംഗങ്ങളായ എം. സി. മായിൻ ഹാജി, അഡ്വ. പി. വിസൈനുദ്ദീൻ എന്നിവർക്കെതിരെ തൃക്കാക്കരയിലെ ടി. എം. അബ്ദുസ്സലാം, 2016 ഡിസംബർ മൂന്നിന് മുവാറ്റപ്പുഴ വിജലൻസ് കോടതിയിൽ നൽകിയ അഴിമതി ആരോപണ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വഖഫ് വസ്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തുവെന്നും, അനധികൃതമായി ജീവനക്കാരെ നിയമിച്ച് ബോർഡിന് സാമ്പത്തിക നഷ്ടം വരുത്തിയെന്നും,സർക്കാറിന്റെ ഇത്തരവുകൾ ലംഘിച്ച് ബോർഡ ്വാഹനങ്ങൾ വാങ്ങിയെന്നും, ദുർബ്ബല ജനവിഭാഗങ്ങൾക്ക് നൽകേണ്ട പെൻഷൻ തുക സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചെന്നും, മുൻ സിഇഒ അനർഹമായ ശമ്പളവും ആനുകൂല്ല്യങ്ങളും കൈപ്പറ്റുന്നുവെന്നും തുടങ്ങി പതിനഞ്ച് പരാതികളാണ് വിജിലൻസ് മുമ്പാകെ ബോധിപ്പിച്ചത്. കോടിക്കണക്കായ വഖഫ
കൊച്ചി: രണ്ടു ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നതടക്കം വഖഫ് ബോർഡിനെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വിജിലൻസിന്റെ ക്വിക് വേരിഫിക്കേഷൻ റിപ്പോർട്ട്.
വഖഫ് ബോർഡ് മുൻ ചെയർമാൻ അഡ്വ. ടി. കെ. സെയ്താലിക്കുട്ടി, മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം.ജമാൽ, അംഗങ്ങളായ എം. സി. മായിൻ ഹാജി, അഡ്വ. പി. വിസൈനുദ്ദീൻ എന്നിവർക്കെതിരെ തൃക്കാക്കരയിലെ ടി. എം. അബ്ദുസ്സലാം, 2016 ഡിസംബർ മൂന്നിന് മുവാറ്റപ്പുഴ വിജലൻസ് കോടതിയിൽ നൽകിയ അഴിമതി ആരോപണ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്.
വഖഫ് വസ്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തുവെന്നും, അനധികൃതമായി ജീവനക്കാരെ നിയമിച്ച് ബോർഡിന് സാമ്പത്തിക നഷ്ടം വരുത്തിയെന്നും,സർക്കാറിന്റെ ഇത്തരവുകൾ ലംഘിച്ച് ബോർഡ ്വാഹനങ്ങൾ വാങ്ങിയെന്നും, ദുർബ്ബല ജനവിഭാഗങ്ങൾക്ക് നൽകേണ്ട പെൻഷൻ തുക സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചെന്നും, മുൻ സിഇഒ അനർഹമായ ശമ്പളവും ആനുകൂല്ല്യങ്ങളും കൈപ്പറ്റുന്നുവെന്നും തുടങ്ങി പതിനഞ്ച് പരാതികളാണ് വിജിലൻസ് മുമ്പാകെ ബോധിപ്പിച്ചത്.
കോടിക്കണക്കായ വഖഫ ്സ്വത്തുക്കൾ കൈമാറ്റം ചെയ്തതായി പരാതിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചുവെങ്കിലും ഏതുവസ്തുക്കൾ ഏത് കാലത്ത് വിറ്റുവെന്ന് തെളിയിക്കാൻ പരാതിക്കാരന് സാധിച്ചില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഉദ്യോഗസ്ഥ നിയമനങ്ങളാകട്ടെ ബോർഡിന്റെ തീരുമാന പ്രകാരവും ഹൈക്കോടതി നിർദ്ദേശമനുസരിച്ചും വ്യത്യസ്ത സബ്ബ് കമ്മറ്റികളുടെ തീരുമാനങ്ങൾ പരിഗണിച്ചുമാണ് നടത്തിയിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തി. ബോർഡിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ അഞ്ച് ഡിവിഷണൽ ഓഫീസുകളുടെ ഉപയോഗത്തിനാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദുർബ്ബലവിഭാഗങ്ങൾക്ക് നൽകുന്ന ഫണ്ട് ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. വഖഫ്റൂൾ 88 പ്രകാരം ഷെഡ്യൂൾഡ് ബാങ്കിലോ, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലോ പണം നിക്ഷേപിക്കാവുന്നതാണ്. ശമ്പള പരിഷ്‌കരണ ഉത്തരവു പ്രകാരമുള്ള കുടിശ്ശിക മുൻ സിഇഒ ക്ക് നൽകിയതിൽ ബോർഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി.
നിലവിൽ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറിയായ മുൻ സിഇഒ യുടെ ശമ്പളവും ആനുകൂല്ല്യങ്ങളും സംബന്ധിച്ചുള്ള ആരോപണങ്ങൾ സംബന്ധിച്ച് 2010ൽ തന്നെ അന്നത്തെ സർക്കാർ നിയോഗിച്ച നിസ്സാർ കമ്മീഷൻ പരിശോധിച്ചിട്ടുള്ളതും എല്ലാം നിയമപരമാണെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. നിസ്സാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച മുൻ സിഇഒ ഫയൽ ചെയ്ത 23430/2010 നമ്പർ റിട്ട് ഹരജിയിൽ തന്നെ ടി.എം. അബ്ദുൽ സലാം കക്ഷി ചേർന്നിരുന്നതും സിഇഒ യുടെ ശമ്പളവും ആനുകൂല്ല്യങ്ങളും സബന്ധിച്ച കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അറിവുള്ളതുമാണ്.
റിട്ട്ഹർജി മുൻ സി.ഇ. ഒക്ക് അനുകൂലമായി വിധിക്കുകയും, കമ്മീഷന്റെ മറ്റു പരാമർശങ്ങൾ കോടതി റദ്ദാക്കിയിട്ടുള്ളതുമാണ്. ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് വീണ്ടും ഇത്തരം ആരോപണങ്ങൾ വിജിലൻസ് കോടതി മുമ്പാകെ ഉന്നയിച്ചത്, പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഖഫ് ബോർഡിനേയും മുൻ സിഇഒയേയും അപകീർത്തിപെടുത്താനാണെന്നും ബോർഡ് ചെയർമാൻ റഷീദ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
പടമുകൾ വഖഫിന്റെ ഷോപ്പിങ് കോംപ്ലക്സിന് ഉയർന്ന വാടകലഭിക്കുമെന്നും, ആയത് രണ്ടര ലക്ഷം രൂപയ്ക്ക് എടുക്കാൻ തയ്യാറാണെന്ന ടി.എം അബ്ദുൽ സലാമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ സിഇഒ ലേല നടപടികൾ സ്വീകരിച്ചപ്പോൾ ഒരുലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ് ഓഫർ ലഭിച്ചിരുന്നത്. ആയതിനാൽ രണ്ടര ലക്ഷം രൂപക്ക് എടുക്കാൻ തയ്യാറാണെന്ന ടി.എം അബ്ദുൽ സലാമിന്റെ എഴുത്തിന്റെ അടിസ്ഥാനത്തിൽ ടിയാന് അനുവദിച്ച് നൽകിയിരുന്നെങ്കിലും ഏറ്റെടുക്കാൻ വന്നില്ല.
തുടർന്ന് 2012 മുതൽ ആലുവ മജിസ്ട്രേറ്റ് കോടതി, തൃശൂർ വിജിലൻസ് കോടതി, വഖഫ് ട്രിബ്യൂണൽ, കേരളാ ഹൈക്കോടതി എന്നിവിടങ്ങളിൽ നിരന്തരമായി ബോർഡിനും, സി,ഇ.ഒ ക്കുമെതിരെ നിരവധി കേസുകൾ ഫയൽചെയ്തിരുന്നുവെങ്കിലും അവയെല്ലാം തള്ളുകയാണുണ്ടായത്. പ്രസ്തുതകേസുകൾ സംബന്ധിച്ച് 2017 മാർച്ചിൽ സംസ്ഥാന വഖഫ്ബോർഡ് ഒരു ധവള പത്രം പ്രസിദ്ധീകരിച്ചിരുന്നു.