- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുൺ കുമാറിന്റെ വിദേശയാത്രകളെല്ലാം സ്‌പോൺസർ ചെയ്തത് സുഹൃത്തുക്കൾ; വരവിൽ കവിഞ്ഞ സ്വത്തു കേസിൽ വിഎസിന്റെ മകനെ കുറ്റവിമുക്തനാക്കി വിജിലൻസ്; ഇനി പൂർത്തിയാക്കാൻ പത്ത് കേസുകൾ കൂടി
തിരുവനന്തപുരം: ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലെ അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചു. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉന്നയിച്ച ആരോപണമാണ് കഴമ്പില്ലെന്ന് കണ്ട് വിജിലൻസ് തള്ളിയത്. നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ അരുൺകുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന റിപ്പോർട്ടായിരുന്നു വിജിലൻസ് സമർപ്പിച്ചത്. സമാനമായ റിപ്പോർട്ട് തന്നെയാണ് ഇപ്പോഴും പുറത്തുവന്നത്. അതുകൊണ്ട് തന്നെ സ്‌പെഷൽ സെൽ എസ്‌പിയുടെ റിപ്പോർട്ട് അംഗീകരിച്ച വിജിലൻസ് ഡയറക്ടർ ഇക്കാര്യം ഉടൻ സർക്കാരിനെ അറിയിക്കും. യുഡിഎഫ് സർക്കാരിന്റെകാലത്ത് അരുൺകുമാറിനെതിരെ ആരംഭിച്ച 11 അന്വേഷണങ്ങളിലൊന്നാണ് ഇപ്പോൾ തള്ളിക്കളഞ്ഞ ഒരു കേസ്. ഇനി പത്ത് കേസുകൾകൂടി അവശേഷിക്കുന്നുണ്ട്. വി എസ് മുഖ്യമന്ത്രിയായിരിക്കെ അരുൺ അടിക്കടി നടത്തിയ വിദേശയാത്രകളായിരുന്നു അന്വേഷണത്തിന്റെ കാതൽ. അതെല്ലാം സുഹൃത്തുക്കൾ സ്‌പോൺസർ ചെയ്തതതാണെന്നും തനിക്
തിരുവനന്തപുരം: ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലെ അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചു. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉന്നയിച്ച ആരോപണമാണ് കഴമ്പില്ലെന്ന് കണ്ട് വിജിലൻസ് തള്ളിയത്. നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ അരുൺകുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന റിപ്പോർട്ടായിരുന്നു വിജിലൻസ് സമർപ്പിച്ചത്. സമാനമായ റിപ്പോർട്ട് തന്നെയാണ് ഇപ്പോഴും പുറത്തുവന്നത്. അതുകൊണ്ട് തന്നെ സ്‌പെഷൽ സെൽ എസ്‌പിയുടെ റിപ്പോർട്ട് അംഗീകരിച്ച വിജിലൻസ് ഡയറക്ടർ ഇക്കാര്യം ഉടൻ സർക്കാരിനെ അറിയിക്കും.
യുഡിഎഫ് സർക്കാരിന്റെകാലത്ത് അരുൺകുമാറിനെതിരെ ആരംഭിച്ച 11 അന്വേഷണങ്ങളിലൊന്നാണ് ഇപ്പോൾ തള്ളിക്കളഞ്ഞ ഒരു കേസ്. ഇനി പത്ത് കേസുകൾകൂടി അവശേഷിക്കുന്നുണ്ട്. വി എസ് മുഖ്യമന്ത്രിയായിരിക്കെ അരുൺ അടിക്കടി നടത്തിയ വിദേശയാത്രകളായിരുന്നു അന്വേഷണത്തിന്റെ കാതൽ. അതെല്ലാം സുഹൃത്തുക്കൾ സ്‌പോൺസർ ചെയ്തതതാണെന്നും തനിക്കു കാര്യമായ ചെലവുണ്ടായില്ലെന്നുമുള്ള അരുണിന്റെ വിശദീകരണം അംഗീകരിച്ചാണു കേസ് അവസാനിപ്പിച്ചത്.
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അരുൺകുമാറിനെതിരെ 11 അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു വിജിലൻസിനു പരാതി നൽകിയിരുന്നു. ഈ അന്വേഷണം അട്ടിമറിച്ചെന്നും പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകി. ഇതു കണക്കിലെടുത്ത് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നു യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തു വിജിലൻസിനു നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ് വിദേശയാത്രകൾ അടക്കം ഉൾപ്പെടുത്തി വിപുലമായി അന്വേഷിക്കാൻ അന്നു വിജിലൻസ് ഡയറക്ടായിരുന്ന എൻ. ശങ്കർ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
വിദേശയാത്രകൾ സുഹൃത്തുക്കൾ സ്‌പോൺസർ ചെയ്തവ ആയതിനാൽ തന്റെ പക്കൽ നിന്നു പണം ചെലവിടേണ്ടിവന്നിട്ടില്ലെന്ന് അരുൺ മൊഴി നൽകി. വരവുണ്ടെങ്കിലല്ലേ ചെലവുണ്ടാകൂ എന്ന അരുണിന്റെ ചോദ്യത്തിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ വിജിലൻസ് അതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ഐഎച്ച്ആർഡിയിൽ ജോലി ചെയ്തുവരുമ്പോൾ അരുൺകുമാർ പിഎച്ച്ഡി റജിസ്‌ട്രേഷനു വേണ്ടി വ്യാജരേഖ ചമച്ചു, കെ.പി.പി.നമ്പ്യാരോടു കണ്ണൂർ പവർ പ്രോജക്ടിന്റെ മൊത്തം തുകയായ 1500 കോടി രൂപയുടെ അഞ്ചു ശതമാനം ആവശ്യപ്പെട്ടു, കയർഫെഡ് മാനേജിങ് ഡയറക്ടറായിരിക്കെ ഗുരുതര ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങൾ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലാണ്.
വി എസ്. അച്യുതാനന്ദൻ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച കാലയളവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ ഉയർന്ന ഫീസ് നൽകി വി.എ. അരുൺകുമാർ ഡയറക്ടറായ മോഡൽ ഫിനിഷിങ് സ്‌കൂളിൽ പരിശീലനത്തിനയച്ചു എന്നും പരാതി ഉയർന്നിരുന്നു . കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.എം.ജി.യിൽ സൗജന്യമായും ഭക്ഷണം, യാത്രാബത്ത എന്നിവ നൽകിയും ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകുന്നുണ്ടെന്നിരിക്കെയാണിത്. എം വിഐ. മാർക്ക് രണ്ടു ദിവസത്തെയും എ.എം വിഐ. മാർക്ക് മൂന്നു ദിവസത്തെയും പരിശീലനത്തിന് ഒരാൾക്ക് 2500 രൂപ വിതം ഫീസ് നൽകി. ഇത് മകന്റെ സ്ഥാപനത്തെ ലാഭത്തിലാക്കാനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് അച്യുതാനന്ദൻ ലക്ഷ്യമിട്ടതെന്ന് പരാതിയിൽ പറഞ്ഞു . അന്നത്തെ ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.ജി. പ്രേംശങ്കർ ഇതിനായി ചരടുവലിച്ചതായും പരാതിയിലുണ്ട്. 80 പേരുടെ പരിശീലനം പൂർത്തിയായപ്പോഴേക്കും വകുപ്പിലെ കീഴുദ്യോഗസ്ഥർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇടയ്ക്കുവച്ച് നിർത്തി. അതിനിടെ 1,60,000 രൂപ ഖജനാവിന് നഷ്ടം വന്നതായി പരാതിയിൽ പറയുന്നു
നായനാർ സർക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയറക്ടറായി അരുൺകുമാറിനെ നിയമിക്കുന്നത്. 18 അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടർന്നായിരുന്നു ജോലി ലഭിച്ചത്. വി എസ് മുഖ്യമന്ത്രിയായിരിക്കെയാണ് വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ്) അഡിഷണൽ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഇളവ് വരുത്തിയെന്ന ആരോപണമുയരുന്നത് . നേരത്തെയിറക്കിയ സർക്കുലർ പിൻവലിച്ച്, യോഗ്യതാ മാനദണ്ഡത്തിലെ ഇളവുകളോടെ പുതിയത് ഇറക്കിയതിന്റെ പിന്നിൽ അരുൺകുമാറിനെ അഡീഷണൽ ഡയറക്ടറായി നിയമിക്കുന്നതിനുള്ള ഗൂഡലക്ഷ്യമായിരുന്നുവെന്നാണ് ആരോപണം. എഞ്ചിനീയറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, 8 വർഷത്തെ അദ്ധ്യാപന പരിചയം, 4 വർഷത്തെ ഭരണ പരിചയം എന്നിവയായിരുന്നു മുമ്പുണ്ടായിരുന്ന സർക്കുലറിൽ അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുള്ള യോഗ്യതകളായി സർക്കുലറിൽ നിശ്ചയിച്ചിരുന്നത്. ഇതിൽ അദ്ധ്യാപന പരിചയം അടക്കമുള്ള യോഗ്യതകൾ അരുൺകുമാറിനില്ല.
എന്നാൽ പുതിയതായി ഇറക്കിയ സർക്കുലറിൽ ചില മാറ്റങ്ങൾ വരുത്തി . ഐഎച്ച്ആർഡിയുടെ ജോയിന്റ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ഐഎച്ച്ആർഡിക്കു കീഴിലുള്ള എഞ്ചിനീയറിങ് കോളെജിൽ പ്രിൻസിപ്പലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിൽ അരുൺകുമാർ ഐഎച്ച്ആർഡിയിൽ ജോയിന്റ് ഡയറക്ടറായിരിക്കെ ആരെ മുന്നിൽ കണ്ടാണ് ഈ 'നീക്കുപോക്കുകൾ' സൃഷ്ടിച്ചതെന്ന് വ്യക്തം. എട്ട് വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്ന പഴയ മാനദണ്ഡം പുതിയ സർക്കുലറിൽ ഇല്ല. അരുൺകുമാർ നേരത്തേ കേരള സർവകലാശാലയിൽ ഗവേഷണത്തിനു അപേക്ഷ നൽകിയപ്പോൾ അദ്ധ്യാപന പരിചയത്തിനുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് സർവകലാശാല സിൻഡിക്കെറ്റ് കണ്ടെത്തിയിരുന്നു.