- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 വർഷമായി കുളിക്കുകയോ വീട് വൃത്തിയാക്കുകയോ ചെയ്തിട്ടില്ലാത്ത സ്ത്രീയുടെ വീട് ക്ലീൻ ചെയ്യാൻ അയൽപക്കക്കാരി എടുത്തത് പത്തുദിവസം; ലണ്ടനിൽനിന്നും അസാധ്യമായ ഒരു മനുഷ്യ സ്നേഹത്തിന്റെ കഥ
മാനസികാസ്വാസ്ഥ്യമുള്ള വയോധികയുടെ വീട്ടിലേക്ക് ലൂസി ആഷെൻ കടന്നുചെല്ലുമ്പോൾ അറയ്ക്കുന്ന സ്ഥിതിയായിരുന്നു അവിടെ. 13 വർഷമായി കുളിക്കുകയോ വീട് വൃത്തിയാക്കുകയോ ചെയ്തിരുന്നില്ല. ദുർഗന്ധവും പൊടിയും നിറഞ്ഞുനിന്നു. എന്നാൽ, പിന്മാറാൻ ലൂസി ഒരുക്കമായിരുന്നില്ല. പത്തുദിവസമെടുത്ത്, ഏകദേശം 60 മണിക്കൂറോളം ചെലവിട്ട് ലൂസി ആ മാലിന്യക്കൂമ്പാരത്തെ ഒരു വീടാക്കി മാറ്റി! തന്റെ അയൽപക്കത്ത് നിസ്സഹായമായ രീതിയിൽ ഒരാൾ താമസിക്കുന്നത് ലൂസിക്ക് സഹിക്കാൻ ആവുമായിരുന്നില്ല. ഏറെ നാളായി ഈ ഒറ്റമുറി ഫ്‌ളാറ്റിലേക്ക് കടക്കാൻ ലൂസി ശ്രമിക്കുന്നു. പക്ഷേ, അവർ സമ്മതിച്ചിരുന്നില്ല. ഒടുവിൽ ലൂസിയുടെ നിർബന്ധത്തിന് വഴങ്ങി അവർ വീടുതുറന്നുകൊടുത്തു. വീടിനുള്ളിൽക്കയറിയപ്പോൾ നടുങ്ങിപ്പോയെങ്കിലും പിന്മാറാൻ ലൂസി തയ്യാറായിരുന്നില്ല. കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത അവർ, കഠിനാധ്വാനത്തിലൂടെ വീട് വൃത്തിയാക്കൽ യജ്ഞം വിജയകരമായി പൂർത്തിയാക്കി. ഓൺലൈനിലൂടെ തന്റെ യജ്ഞത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ച ലൂസി, പുതിയ ഫർണീച്ചറുകളും സംഘടിപ്പിച്ചു.ഫുൾഹാമിൽ നട
മാനസികാസ്വാസ്ഥ്യമുള്ള വയോധികയുടെ വീട്ടിലേക്ക് ലൂസി ആഷെൻ കടന്നുചെല്ലുമ്പോൾ അറയ്ക്കുന്ന സ്ഥിതിയായിരുന്നു അവിടെ. 13 വർഷമായി കുളിക്കുകയോ വീട് വൃത്തിയാക്കുകയോ ചെയ്തിരുന്നില്ല. ദുർഗന്ധവും പൊടിയും നിറഞ്ഞുനിന്നു. എന്നാൽ, പിന്മാറാൻ ലൂസി ഒരുക്കമായിരുന്നില്ല. പത്തുദിവസമെടുത്ത്, ഏകദേശം 60 മണിക്കൂറോളം ചെലവിട്ട് ലൂസി ആ മാലിന്യക്കൂമ്പാരത്തെ ഒരു വീടാക്കി മാറ്റി!
തന്റെ അയൽപക്കത്ത് നിസ്സഹായമായ രീതിയിൽ ഒരാൾ താമസിക്കുന്നത് ലൂസിക്ക് സഹിക്കാൻ ആവുമായിരുന്നില്ല. ഏറെ നാളായി ഈ ഒറ്റമുറി ഫ്‌ളാറ്റിലേക്ക് കടക്കാൻ ലൂസി ശ്രമിക്കുന്നു. പക്ഷേ, അവർ സമ്മതിച്ചിരുന്നില്ല. ഒടുവിൽ ലൂസിയുടെ നിർബന്ധത്തിന് വഴങ്ങി അവർ വീടുതുറന്നുകൊടുത്തു.
വീടിനുള്ളിൽക്കയറിയപ്പോൾ നടുങ്ങിപ്പോയെങ്കിലും പിന്മാറാൻ ലൂസി തയ്യാറായിരുന്നില്ല. കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത അവർ, കഠിനാധ്വാനത്തിലൂടെ വീട് വൃത്തിയാക്കൽ യജ്ഞം വിജയകരമായി പൂർത്തിയാക്കി. ഓൺലൈനിലൂടെ തന്റെ യജ്ഞത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ച ലൂസി, പുതിയ ഫർണീച്ചറുകളും സംഘടിപ്പിച്ചു.
ഫുൾഹാമിൽ നടന്ന ഈ മനുഷ്യസ്‌നേഹം ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുകയാണ്. ലൂസിയുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിലും ഏറെ കൈയടി ലഭിച്ചു. തന്റെ അയൽപക്കത്ത് ഒരാൾ ഇത്രയും കഷ്ടതയിൽ ജീവിക്കുമ്പോൾ, തനിക്ക് സ്വൈരമായി കിടന്നുറങ്ങാനാവില്ലെന്ന് ലൂസി പറയുന്നു.
പത്തുദിവസവും മണിക്കൂറുകളോളം ശ്രമിച്ചാണ് ലൂസി വീടിന്റെ കോലം മാറ്റിയെടുത്തത്. ഈ സമയമത്രയും വീട്ടിലെ താമസക്കാരിയെ ഒരുഭാഗത്ത് സമാധാനപ്പെടുത്തി ഇരുത്തി. ലൂസിയുടെ 14-കാരിയായ മകൾ റൂബിക്കായിരുന്നു അവരെ നോക്കാനുള്ള ചുമതല. ഒടുവിൽ, അമ്മയും മകളും ചേർന്ന് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി.