- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിയോൻ പിഴച്ചാലും ഹില്ലാരി സമാധാനം പറയേണ്ടി വരുമോ? ബിൽ ക്ലിന്റൺ അച്ഛനെന്ന് അവകാശപ്പെട്ട് വേശ്യയുടെ മകൻ രംഗത്ത്; തെളിവുകൾ ബില്ലിനെതിര്
മുൻ അമേരിക്കൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹില്ലാരി ക്ലിന്റന്റെ ഭർത്താവുമായ ബിൽ ക്ലിന്റനാണ് തന്റെ അച്ഛനെന്ന അവകാശവാദവുമായി വേശ്യയുടെ മകനായ ഡാനി വില്യംസ് എന്ന 30 കാരൻ രംഗത്തെത്തി. ഇതോടെ തന്റെ കെട്ടിയോൻ പിഴച്ചാലും സമാധാനം പറയേണ്ടുന്ന ഗതികേടാണ് സാക്ഷാൽ ഹില്ലാരിക്ക് ഈ തെരഞ്ഞെടുപ്പ് വേളയിലുണ്ടായിരിക്കുന്നത്. ഇവിടുത്തെ അറിയപ്പെടുന്ന വേശ്യയായ ബോബി ആൻ വില്യംസിന്റെ പുത്രനായ ഡാനി ഇക്കാര്യത്തിൽ നിരത്തിയിരിക്കുന്ന തെളിവുകളെല്ലാം ബില്ലിനെതിരാണെന്നും റിപ്പോർട്ടുണ്ട്. ബിൽ ക്ലിന്റൺ തന്നെ മകനായി അംഗീകരിക്കണമെന്നാണ് ഡാനിയുടെ ആവശ്യം. ഇതിനായി ഇക്കഴിഞ്ഞ ഡിസംബറിൽ യുവാവ് പുതിയ പേരായ ഡാനി വില്യംസ് ക്ലിന്റൺ എന്ന പേരിൽ ഒരു പുതിയ പേരിൽ ഒരു ഫേസ്‌ബുക്ക് പേജും ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ ക്ലിന്റന്റെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഡാനി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.താൻ ക്ലിന്റന്റെ മകൻ തന്നെയാണെന്ന് സ്ഥാപിക്കാനാണ് ഈ പേജിലൂടെ ഡാനി ശ്രമിക്കുന്നത്.1999ൽ സ്റ്റാർ മാഗസിൻ ഇത
മുൻ അമേരിക്കൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹില്ലാരി ക്ലിന്റന്റെ ഭർത്താവുമായ ബിൽ ക്ലിന്റനാണ് തന്റെ അച്ഛനെന്ന അവകാശവാദവുമായി വേശ്യയുടെ മകനായ ഡാനി വില്യംസ് എന്ന 30 കാരൻ രംഗത്തെത്തി. ഇതോടെ തന്റെ കെട്ടിയോൻ പിഴച്ചാലും സമാധാനം പറയേണ്ടുന്ന ഗതികേടാണ് സാക്ഷാൽ ഹില്ലാരിക്ക് ഈ തെരഞ്ഞെടുപ്പ് വേളയിലുണ്ടായിരിക്കുന്നത്. ഇവിടുത്തെ അറിയപ്പെടുന്ന വേശ്യയായ ബോബി ആൻ വില്യംസിന്റെ പുത്രനായ ഡാനി ഇക്കാര്യത്തിൽ നിരത്തിയിരിക്കുന്ന തെളിവുകളെല്ലാം ബില്ലിനെതിരാണെന്നും റിപ്പോർട്ടുണ്ട്.
ബിൽ ക്ലിന്റൺ തന്നെ മകനായി അംഗീകരിക്കണമെന്നാണ് ഡാനിയുടെ ആവശ്യം. ഇതിനായി ഇക്കഴിഞ്ഞ ഡിസംബറിൽ യുവാവ് പുതിയ പേരായ ഡാനി വില്യംസ് ക്ലിന്റൺ എന്ന പേരിൽ ഒരു പുതിയ പേരിൽ ഒരു ഫേസ്‌ബുക്ക് പേജും ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ ക്ലിന്റന്റെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഡാനി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.താൻ ക്ലിന്റന്റെ മകൻ തന്നെയാണെന്ന് സ്ഥാപിക്കാനാണ് ഈ പേജിലൂടെ ഡാനി ശ്രമിക്കുന്നത്.1999ൽ സ്റ്റാർ മാഗസിൻ ഇതുമായി ബന്ധപ്പെട്ട് ഒരു ഡിഎൻഎ പരിശോധ നടത്തുകയും ചെയ്തിരുന്നു. ഡാനി ക്ലിന്റന്റെ മകനാകാൻ സാധ്യതയില്ലെന്ന പ്രസ്താവനയും ഇതോടനുബന്ധിച്ച് മാഗസിൻ നടത്തിയിരുന്നു. എന്നാൽ ഈ ടെസ്റ്റിന്റെ യഥാർത്ഥ ഫലമെന്താണെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നുമുണ്ട്.
ഡാനിയുടെ കഥ ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നത് 1992ലായിരുന്നു. ക്ലിന്റൺ അന്ന് പ്രസിഡന്റാകുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. തുടർന്ന് മുൻ വേശ്യയായും ഡാനിയുടെ അമ്മയുമായ ബോബി ആൻ വില്യംസിനെ ദി ഗ്ലോബ് ഇന്റർവ്യൂ ചെയ്യുകയും ചെയ്തിരുന്നു. 1984ൽ താൻ ക്ലിന്റണുമായി എങ്ങിനെയാണ് കണ്ടു മുട്ടിയതെന്നും ബന്ധം തുടങ്ങിയതെന്നും അവർ വിവരിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ക്ലിന്റൺ ലിറ്റിൽ റോക്കിൽ ഓടാനെത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി കാണാനിടയായത്. ബോബിയുടെ ഹൗസിങ് പ്രൊജക്ടിൽ ക്ലിന്റൺ ജോഗ് ചെയ്യുമ്പോഴായിരുന്നു പ്രഥമദർശനം. തുടർന്ന് ക്ലിന്റൺ തന്നെ സ്വയം അവർക്ക് പരിചയപ്പെടുത്തുകയുമായിരുന്നു. അന്ന് ബോബിക്ക് 24 വയസായിരുന്നു പ്രായം. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ക്ലിൻൺ വീണ്ടും ഇവിടെയെത്തുകയും താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും പ്രതിഫലമായി 200 ഡോളർ തരുകയായിരുന്നുവെന്നുമാണ് ബോബി വെളിപ്പെടുത്തിയിരിക്കുന്നത്.
അതിന് ശേഷം തങ്ങൾ പതിവായി സെക്സിലേർപ്പെടാറുണ്ടെന്നാണ് ബോബി വെളിപ്പെടുത്തിയിരുന്നത്. ചിലപ്പോൾ ഇതിൽ മറ്റ് യുവതികളും ഭാഗഭാക്കാകാറുണ്ടായിരുന്നു. യാദൃശ്ചികമായി ബോബി ഗർഭിണിയാവുകയും ഇത് ക്ലിന്റന്റെ കുട്ടിയാണെന്ന് അവർ സംശയമുന്നയിക്കുകയുമായിരുന്നു. എന്നാൽ ഇക്കാല്യം ക്ലിന്റനോട് പറഞ്ഞപ്പോൾ അദ്ദേഹം പരിഹസിച്ച് ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.തുടർന്ന് 1985 ഡിസംബർ ഏഴിന് അവർ ഡാനിക്ക് ജന്മം നൽകുകയും ചെയ്തു. കുട്ടിയുടെ തൊലി വെളുത്തതായതിനാൽ ഇത് ക്ലിന്റന്റെ കുട്ടിയാണെന്നും കാരണം അദ്ദേഹം മാത്രമാണ് തന്റെ വെളുത്ത വർഗക്കാരനായ ഏക കസ്റ്റമറെന്നും ബോബി ആണയിട്ട് പറയുകയും ചെയ്തിരുന്നു. എന്നാൽ പ്രസവത്തിന് ശേഷം ബോബി ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അവരുടെ സഹോദരിയായ ലൂസില്ലെ ബോൾട്ടനായിരുന്നു ഡാനിയെ വളർത്തിയത്.ലൂസില്ലെയായിരുന്നു ക്ലിന്റനെ ഡിഎൻഎ ടെസ്റ്റ് നടത്താൻ ആദ്യമായി സമ്മർദം ചെലുത്തിയ വ്യക്തി. ഇതിന് പുറമെ ഇക്കാര്യം ഹില്ലാരിയെ ബോധിപ്പിക്കാനും ലൂസില്ലെ മടിച്ചില്ല. എന്നാൽ ക്ലിന്റന്റെ ഓഫീസ് ഇതിനെതിരെ തിരിഞ്ഞപ്പോൾ ഒരു ആക്ടിവിസ്റ്റ് പ്രശ്നം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലാരി മത്സരിക്കുന്ന സാഹചര്യത്തിൽ പ്രശ്നം വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ്.