- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ ചാനൽ യുദ്ധം മുറുകുമ്പോൾ ദുബായിൽ എഫ്എം റേഡിയോകളും കടുത്ത മത്സരത്തിൽ; മാതൃഭൂമിയുടെ ക്ലബ് എഫ്എം നാളെ പ്രക്ഷേപണം ആരംഭിക്കും; വിനോദത്തിനൊപ്പം മലയാളം വാർത്തകളുമായി മത്സരം മുറുക്കാൻ ക്ലബ് എഫ്എം
ദുബായ്: മലയാളികളോളം വാർത്തകൾ കാണുന്നവരും കേൾക്കുന്നവരും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ബോധം ഉണ്ടാക്കുന്നവരുമായി മറ്റൊരു സമൂഹം ഉണ്ടോ എന്നത് സംശയമാണ്. അത്രകണ്ട് വാർത്തകൾ കാണാനും അറിയാനും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മലയാളത്തിൽ മാദ്ധ്യമങ്ങളുടെ ബാഹുല്യം കൂടാനും കാരണം ഇതു തന്നെയാണ്. മലയാളത്തിൽ തന്നെ ചാനലുകളുടെ പ്രളയാണ്. 23ഓളം മലയാളം ചാനലുകൾ ഇപ്പോൾ കേരളത്തിലുണ്ട്. വാർത്താ ചാനലുകളും വിനോദം ചാനലുകളും ആത്മീയ ചാനലുകളും വരെ ഈ ചാനലുകളിലുണ്ട്. മലയാളത്തിൽ ഈ ചാനലുകൾ തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ തന്നെ ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ദുബായിൽ മത്സരം പെരുകുന്നത് എഫ്എം റേഡിയോകളാണ് തമ്മിലാണ്. നിരവധി മലയാളം എഫ്എം റേഡിയോകളുള്ള ദുബായിലേക്ക് മാതൃഭൂമി ഗ്രൂപ്പിൽ നിന്നുള്ള ക്ലബ് എഫ്എം റേഡിയോ ചാനലും എത്തുകയാണ്. കേരളത്തിലെ വിവിധ നഗരങ്ങളിൽ റേഡിയോ സ്റ്റേഷനുകളുള്ള ക്ലബ് എംഎഫ് ആണ് ദുബായിൽ പ്രവർത്തനം തുടങ്ങുന്നത്. നാളെയാണ് യുഎഇയിൽ ക്ലബ് എഫ്എമ്മിന്റെ ഉദ്ഘാടനം. ദുബായിലെത്തുമ്പോൾ ആദ്യ ദിവസം ശ്രോതാക്കളുമായി സംസാരിക്കാ
ദുബായ്: മലയാളികളോളം വാർത്തകൾ കാണുന്നവരും കേൾക്കുന്നവരും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ബോധം ഉണ്ടാക്കുന്നവരുമായി മറ്റൊരു സമൂഹം ഉണ്ടോ എന്നത് സംശയമാണ്. അത്രകണ്ട് വാർത്തകൾ കാണാനും അറിയാനും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മലയാളത്തിൽ മാദ്ധ്യമങ്ങളുടെ ബാഹുല്യം കൂടാനും കാരണം ഇതു തന്നെയാണ്. മലയാളത്തിൽ തന്നെ ചാനലുകളുടെ പ്രളയാണ്. 23ഓളം മലയാളം ചാനലുകൾ ഇപ്പോൾ കേരളത്തിലുണ്ട്. വാർത്താ ചാനലുകളും വിനോദം ചാനലുകളും ആത്മീയ ചാനലുകളും വരെ ഈ ചാനലുകളിലുണ്ട്. മലയാളത്തിൽ ഈ ചാനലുകൾ തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ തന്നെ ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ദുബായിൽ മത്സരം പെരുകുന്നത് എഫ്എം റേഡിയോകളാണ് തമ്മിലാണ്.
നിരവധി മലയാളം എഫ്എം റേഡിയോകളുള്ള ദുബായിലേക്ക് മാതൃഭൂമി ഗ്രൂപ്പിൽ നിന്നുള്ള ക്ലബ് എഫ്എം റേഡിയോ ചാനലും എത്തുകയാണ്. കേരളത്തിലെ വിവിധ നഗരങ്ങളിൽ റേഡിയോ സ്റ്റേഷനുകളുള്ള ക്ലബ് എംഎഫ് ആണ് ദുബായിൽ പ്രവർത്തനം തുടങ്ങുന്നത്. നാളെയാണ് യുഎഇയിൽ ക്ലബ് എഫ്എമ്മിന്റെ ഉദ്ഘാടനം. ദുബായിലെത്തുമ്പോൾ ആദ്യ ദിവസം ശ്രോതാക്കളുമായി സംസാരിക്കാൻ മലയാളത്തിന്റെ യുവത്വത്തിന്റെ ഹരമായ ദുൽഖർ സൽമാനും ക്ലബ്ബ് എഫ്.എം. ദുബായ് 99.6 എന്ന ഫ്രീക്വൻസിയിൽ ഉണ്ടാവും.
ദുബായ് മീഡിയാസിറ്റിയിലെ സീ ടവറിൽ പ്രവർത്തിക്കുന്ന മാതൃഭൂമി ഓഫീസിനോട് ചേർന്നാണ് മാതൃഭൂമി സംരംഭമായ ക്ലബ്ബ് എഫ്. എമ്മിന്റെയും ആസ്ഥാനം. തിങ്കളാഴ്ച കാലത്ത് ഒമ്പതുമണിക്ക് ലളിതമായ ചടങ്ങിൽ സ്റ്റേഷൻ പ്രവർത്തനവും പ്രക്ഷേപണവും ഔപചാരികമായി ആരംഭിക്കും. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനും ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് ഇലക്ട്രോണിക് മീഡിയ) എം വി ശ്രേയാംസ് കുമാറും ചടങ്ങിൽ സംബന്ധിക്കും. ക്ലബ്ബ് എഫ്. എമ്മിന്റെ ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ മുഖ്യാതിഥിയായി സ്റ്റേഷനിലെത്തും.
2007 ഡിസംബർ 14-ന് തൃശ്ശൂരിൽ പ്രക്ഷേപണം ആരംഭിച്ച ക്ലബ്ബ് എഫ്.എം. പിന്നീട് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇപ്പോൾ വിജയകരമായി മുന്നേറുന്നു. ക്ലബ്ബ് എഫ്.എമ്മിന്റെ അഞ്ചാമത് സ്റ്റേഷനാണ് ദുബായിൽ ആരംഭിക്കുന്നത്. കേരളത്തിൽ വാർത്താ പ്രക്ഷേപണത്തിന് സ്വകാര്യ എഫ്എമ്മുകൾക്ക് അനുമതി നൽകിയിട്ടില്ല. എന്നാൽ ദുബായിൽ സംപ്രേഷണം ആരംഭിക്കുന്നത് വാർത്തകൾക്കൊപ്പം കൂടിയാണ്. മാതൃഭൂമി പത്രത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ പി പി ശശീന്ദ്രനാണ് വാർത്താവിഭാഗത്തിന്റെ മേധാവി. ഇവർക്കൊപ്പം സനീഷ് നമ്പ്യാർ, ഐപ്പ് വള്ളിക്കാടൻ, രശ്മി രഞ്ജൻ എന്നിവരും വാർത്താ വിഭാഗം കൈകാര്യം ചെയ്യും. ന്യൂസ് ടീമിനൊപ്പം പ്രമുഖ ആർജെകളുടെ വിനോദ പരിപാടികളും അവതരിപ്പിക്കും.