- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ അടിമകളോ വേലക്കാരോ അല്ല; കേന്ദ്ര സർക്കാരുമായി ഉറ്റബന്ധം; എഐഎഡിഎംകെ ബിജെപി കൂടാരത്തിലേക്കെന്ന സൂചന നൽകി എടപ്പാടി പളനിസാമി; ഡിഎംകെയ്ക്കൊപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നവർക്ക് അമ്മയുടെ ആത്മാവ് മാപ്പ് നൽകില്ലെന്നും മുഖ്യമന്ത്രി
നാമക്കൽ: തമിഴ്‌നാട്ടിൽ ബിജെപിയുമായി കൈകോർക്കാൻ എഐഎഡിഎംകെ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സൂചന നൽകി.കേന്ദ്രസർക്കാരുമായി സഖ്യത്തിലായിരുന്നെങ്കിൽ എഐഎഡിഎംകെയക്ക് കൂടുതൽ കാര്യങ്ങൾ സംസ്ഥാനത്തിന് വേണ്ടി ചെയ്യാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.നാമക്കലിൽ എംജിആർ ജന്മശതാബ്ധി ആഘോഷത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകായായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ ബിജെപിക്ക് അടിമപ്പണി ചെയ്യുകയാണെന്ന ഡിഎംകെയുടെ ആരോപണത്തെയും ഇപിഎസ് തള്ളി.' ഞങ്ങൾ കേന്ദ്രസർക്കാരിന്റെ അടിമകളോ, വേലക്കാരോ അല്ല. ഊഷ്മളമായ ബന്ധം കേന്ദ്രവുമായി നിലനിർത്താനാണ് ശ്രമം.ജനങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി മികച്ച കേന്ദ്ര ബന്ധം അത്യാവശ്യമാണെന്നും പളനിസാമി പറഞ്ഞു.ദരിദ്രർക്ക് വീട് നിർമ്മിച്ചുനൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് ഈ ഊഷ്മള ബന്ധത്തിന്റെ ഫലമാണ്.കൂടാതെ ഒരു വ്യവസായ ടൗൺഷിപ്പ് സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്.14വർഷം കേന്ദ്ര ഭരണത്തിന്റെ ഭാഗമായിരുന്ന ഡിഎംകെയ്ക്ക് സ്വന്തം കുടു
നാമക്കൽ: തമിഴ്‌നാട്ടിൽ ബിജെപിയുമായി കൈകോർക്കാൻ എഐഎഡിഎംകെ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സൂചന നൽകി.കേന്ദ്രസർക്കാരുമായി സഖ്യത്തിലായിരുന്നെങ്കിൽ എഐഎഡിഎംകെയക്ക് കൂടുതൽ കാര്യങ്ങൾ സംസ്ഥാനത്തിന് വേണ്ടി ചെയ്യാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.നാമക്കലിൽ എംജിആർ ജന്മശതാബ്ധി ആഘോഷത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകായായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ബിജെപിക്ക് അടിമപ്പണി ചെയ്യുകയാണെന്ന ഡിഎംകെയുടെ ആരോപണത്തെയും ഇപിഎസ് തള്ളി.' ഞങ്ങൾ കേന്ദ്രസർക്കാരിന്റെ അടിമകളോ, വേലക്കാരോ അല്ല. ഊഷ്മളമായ ബന്ധം കേന്ദ്രവുമായി നിലനിർത്താനാണ് ശ്രമം.ജനങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി മികച്ച കേന്ദ്ര ബന്ധം അത്യാവശ്യമാണെന്നും പളനിസാമി പറഞ്ഞു.ദരിദ്രർക്ക് വീട് നിർമ്മിച്ചുനൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് ഈ ഊഷ്മള ബന്ധത്തിന്റെ ഫലമാണ്.കൂടാതെ ഒരു വ്യവസായ ടൗൺഷിപ്പ് സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്.14വർഷം കേന്ദ്ര ഭരണത്തിന്റെ ഭാഗമായിരുന്ന ഡിഎംകെയ്ക്ക് സ്വന്തം കുടുംബാംഗങ്ങളുടെ മന്ത്രിസ്ഥാനലബ്ധി മാത്രമായിരുന്നു ലക്ഷ്യമെന്നും പളനിസാമി വിമർശിച്ചു.
എഐഎഡിഎംകെയാണ് കേന്ദ്രഭരണത്തിൽ സഖ്യത്തിലിരുന്നതെങ്കിൽ സംസ്ഥാനത്തെ വ്യവസായ സമ്പുഷ്ടമാക്കി പുരോഗതിയിലേക്ക് നയിക്കുമായിരുന്നു. എന്നാൽ അത്തരമൊരു അവസരം പാർട്ടിക്ക് ലഭിച്ചില്ലെന്നും പളനിസാമി പറഞ്ഞു. ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് അമ്മയുടെ ആത്മാവ് മാപ്പ് കൊടുക്കില്ലെന്നും ടി.ടി.വി.ദിനകരനെ ലക്ഷ്യമിട്ട് പളനിസാമി പറഞ്ഞു.