- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയോട് പരാതി പറയുന്നവർ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ചുവരെയുള്ള സമയത്ത് പരാതി പരിഹാര സെല്ലിൽ സമർപ്പിക്കുക; പരാതി പ്രോസസ് ചെയ്ത ശേഷം മുഖ്യമന്ത്രിയെ കാണാൻ തീയതി നൽകും; നടപടി തീരുമാനവും അപ്പോൾ തന്നെ കമ്പ്യൂട്ടറിൽ കയറ്റും; മുഖ്യമന്ത്രിയുടെ ഓഫീസിനെ കാര്യക്ഷമമാക്കാൻ പുതിയ സംവിധാനം വരുന്നു
തിരുവനന്തപുരം: പരാതി പരിഹാരം കാര്യക്ഷമമാക്കാൻ പുതിയ സംവിധാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം നടപ്പാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്ക് നൽകുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിന് ഒരുക്കിയ കംപ്യൂട്ടർവത്കൃത പരാതി പരിഹാര കേന്ദ്രം 'സ്‌ട്രെയ്റ്റ് ഫോർവേർഡി'ന്റെ പരീക്ഷണ പ്രവർത്തനം സെക്രട്ടേറിയറ്റ് വളപ്പിലെ ജനസേവന കേന്ദ്രത്തിൽ തുടങ്ങി. അതായത് ഇനി മുതൽ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതികൾ നൽകേണ്ടവർ ആദ്യം പരാതിപരിഹാര സെൽ വഴി അപേക്ഷ രജിസ്റ്റർ ചെയ്യണം. അവിടെനിന്ന് കിട്ടുന്ന ഡോക്കറ്റ് നമ്പർ ക്രമത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ടുകാണാൻ സംവിധാനം ഒരുക്കുന്നത്. ജൂലായ് ഒന്ന് മുതൽ സമ്പൂർണമായ രീതിയിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സെക്രട്ടറിയേറ്റിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പരാതിപരിഹാര സെൽ പ്രവർത്തിക്കും. മുഖ്യമന്ത്രിയെ കാണാനായി എത്തുന്നവരുടെ അപേക്ഷകൾ/പരാതികൾ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെ
തിരുവനന്തപുരം: പരാതി പരിഹാരം കാര്യക്ഷമമാക്കാൻ പുതിയ സംവിധാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം നടപ്പാക്കുകയാണ് ലക്ഷ്യം.
മുഖ്യമന്ത്രിക്ക് നൽകുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിന് ഒരുക്കിയ കംപ്യൂട്ടർവത്കൃത പരാതി പരിഹാര കേന്ദ്രം 'സ്‌ട്രെയ്റ്റ് ഫോർവേർഡി'ന്റെ പരീക്ഷണ പ്രവർത്തനം സെക്രട്ടേറിയറ്റ് വളപ്പിലെ ജനസേവന കേന്ദ്രത്തിൽ തുടങ്ങി. അതായത് ഇനി മുതൽ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതികൾ നൽകേണ്ടവർ ആദ്യം പരാതിപരിഹാര സെൽ വഴി അപേക്ഷ രജിസ്റ്റർ ചെയ്യണം. അവിടെനിന്ന് കിട്ടുന്ന ഡോക്കറ്റ് നമ്പർ ക്രമത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ടുകാണാൻ സംവിധാനം ഒരുക്കുന്നത്.
ജൂലായ് ഒന്ന് മുതൽ സമ്പൂർണമായ രീതിയിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സെക്രട്ടറിയേറ്റിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പരാതിപരിഹാര സെൽ പ്രവർത്തിക്കും. മുഖ്യമന്ത്രിയെ കാണാനായി എത്തുന്നവരുടെ അപേക്ഷകൾ/പരാതികൾ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെ സ്വീകരിക്കും. അപേക്ഷകന്റെ വിവരങ്ങളും അനുബന്ധ രേഖകളും സ്‌കാൻചെയ്ത് അപ്പോൾതന്നെ ഡാറ്റാബേസിലേക്ക് മാറ്റും. തുടർന്ന് മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ നേരിൽ കാണാൻ അവസരമൊരുക്കും. പരാതിക്കാരന്റെ അപേക്ഷയുടെ വിശദാംശം അദ്ദേഹത്തിന്റെ മുന്നിലെ ടച്ച് സ്‌ക്രീനിൽ തെളിയും. നടപടിക്കുള്ള നിർദ്ദേശം അവിടെവച്ചുതന്നെ സോഫറ്റ് വെയറിൽ രേഖപ്പെടുത്തും.
തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ സെല്ലിൽ നിന്ന് പരാതിയുടെ വിവരം ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉടനെതന്നെ ഓൺലൈനായി അയച്ചുകൊടുക്കുന്ന സംവിധാനം ഉണ്ടാവും. പൊതുജനങ്ങൾ നേരിട്ട് വെബ്‌സൈറ്റിലൂടെയും പഞ്ചായത്ത് നഗരസഭാ പരിധിയിലെ ഓഫീസുകൾ മുഖേനയും അക്ഷയ സെന്ററിലൂടെയും പരാതികളും മറ്റും നൽകുന്നുണ്ട്. ഇവ മുഖ്യമന്ത്രിക്ക് ഓഫീസിൽ ഓൺലൈനായി എത്തുന്ന വിധത്തിൽ പരസ്പരബന്ധിത സംവിധാനമാണ് ഏർപ്പെടുത്തുക. ഇതിനായി cmo.kerala.gov.in വെബ് സൈറ്റ് തയ്യാറാകുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലും ഇതിന്റെ ലിങ്ക് ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസും പൊതുഭരണ വകുപ്പുമാണ് ഈ സംവിധാനത്തിന്റെ മേൽനോട്ടം നിർവഹിക്കുക. സിഡിറ്റിനാണ് വെബ് അധിഷ്ഠിത സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷൻ വികസിപ്പിച്ച് പൊതുജന പരാതി പരിഹാര കേന്ദ്രത്തിന്റെ ഐ.ടി. സാങ്കേതിക നിർവഹണം നടത്തുന്നതിന്റെ ചുമതല.