- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ പ്രതികരിക്കാതെ പിണറായി വിജയൻ; മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും പ്രതികരണം നാളെ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറ്റം; യുഎഇ സന്ദർശനം വൻ വിജയം; കേരളത്തോട് മാത്രം കേന്ദ്രത്തിന് മുട്ടാപ്പോക്ക് നയം; വിനോദ യാത്രയ്ക്ക് പോയന്ന് പറയുന്നവർക്ക് മറുപടിയില്ല; എല്ലാ ദിവസവും രാത്രി വൈകിയും പങ്കെടുത്തത് ഔദ്യോഗിക പരിപാടികളിൽ മാത്രം; ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ പിരിഞ്ഞത് 2200 കോടി
തിരുവനന്തപുരം: യുഎഇ സന്ദർശനം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നിന്നും ലഭിച്ച സ്‌നേഹം വിസ്മരിക്കാനാകാത്തത് തന്നെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിനെ കണക്കിന് വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാറിന്റേത് മുട്ടാപ്പോക്ക് നയമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരു്‌നന സമയത്താണ് അവർ ഏറ്റവും വലിയ ദുരന്തം നേരിട്ടതെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി വിദേശത്തേക്ക് യാത്ര തിരിക്കാനിരുന്ന മന്ത്രിമാർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. യാചനയ്ക്കല്ല വിദേശത്തേക്ക് പോയത്. നമ്മുടെ നാടിന്റെ ഭാഗമായ സഹോദരങ്ങളിൽ നിന്ന് നാടിന്റെ പുനർനിർമ്മാണത്തിനുള്ള സഹായം എന്ന നിലയ്ക്കാണ് അവിടേക്ക് പോയത്. ആദ്യഘട്ടങ്ങളിലുള്ള പ്രധാനമന്ത്രിയുടെ സമീപനം പ്രതീക്ഷപരമായിരുന്നു. യാത്ര തിരിക
തിരുവനന്തപുരം: യുഎഇ സന്ദർശനം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നിന്നും ലഭിച്ച സ്‌നേഹം വിസ്മരിക്കാനാകാത്തത് തന്നെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിനെ കണക്കിന് വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാറിന്റേത് മുട്ടാപ്പോക്ക് നയമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരു്‌നന സമയത്താണ് അവർ ഏറ്റവും വലിയ ദുരന്തം നേരിട്ടതെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി വിദേശത്തേക്ക് യാത്ര തിരിക്കാനിരുന്ന മന്ത്രിമാർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. യാചനയ്ക്കല്ല വിദേശത്തേക്ക് പോയത്. നമ്മുടെ നാടിന്റെ ഭാഗമായ സഹോദരങ്ങളിൽ നിന്ന് നാടിന്റെ പുനർനിർമ്മാണത്തിനുള്ള സഹായം എന്ന നിലയ്ക്കാണ് അവിടേക്ക് പോയത്.
ആദ്യഘട്ടങ്ങളിലുള്ള പ്രധാനമന്ത്രിയുടെ സമീപനം പ്രതീക്ഷപരമായിരുന്നു. യാത്ര തിരിക്കുന്നതിന്റെ തലേന്ന് വരെ ആ വിശ്വാസം സസ്ഥാന സർക്കാരിനുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയാണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അനുമതിയില്ലെന്ന വിവരം അറിയിക്കുന്നത്. മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിച്ചാൽ പോലും പ്രയോജനമില്ലെന്ന മറുപടിയാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്.
കേരളത്തോട് മാത്രം എന്തിനാണ് ഈ നിലപാട്. ഇപ്പോൾ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അവിടെ വലിയൊരു അപകടം നടന്നത്. എന്നാൽ അന്ന് പല വിദേശ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിച്ചിരുന്നു.അതേ സമയം ശബരിമല വിഷയത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അക്കാര്യങ്ങൾ നാളെ പറയാം എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടർച്ചയായി വീണ്ടും ഈ ചോദ്യം ഉയർന്നെങ്കിലും മറുപടി പറയാതെ നാളെ കാണാം എന്ന് പറഞ്ഞ് അവസാനിപ്പിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ഇത് വരെ ഏകദേശം 2200 കോടി രൂപ എത്തിയെന്നും കൃത്യമായ കണക്ക് ഇപ്പോൾ ഇല്ലെന്നും എന്നാൽ അത് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്ത് പോയ സമയത്ത് അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ പെരുമാറിയത് വലിയ സ്‌നേഹത്തോടൊണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എ്ത്ര രൂപയുടെ പദ്ധതികളാണ് എന്ന് പറയാൻ കണക്കുകൾ പരിശോധിക്കോണ്ടതുണ്ട്. പിന്നെ ഇപ്പോൾ തുക പറഞ്ഞിട്ട് അത് പിന്നീട് കുറയേണ്ട എന്ന പരോക്ഷമായ പരിഹാസവും കേന്ദ്രത്തിന്.
വിദേശത്ത് പോയ സമയത്ത് താൻ വിനോദയാത്ര നടത്തി എന്ന പറയുന്നവരോട് എന്ത് പറയാൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്റെ ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒക്കെ ചോദിച്ചാൽ മതി കാര്യങ്ങൾ വിശദമായി തന്നെ മനസ്സിലാകും. പിന്നെ ഈ രാജ്യങ്ങളിൽ ഒക്കെ മുൻപ് പോയിട്ടുണ്ട് പിന്നെ എന്താണ് അതിൽ ഒരു പുതുമ. ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് അഞ്ച് ദിവസവും രാത്രി വൈകിയാണ് ഉറങ്ങിയത്. ഔദ്യോഗിക പരിപാടികൾ അല്ലാതെ ഒരു ചടങ്ങിലും പങ്കെടുക്കാൻ പോലും സമയം ഇല്ല അപ്പോൾ എങ്ങനെയാണ് വിനോദയാത്ര എന്ന് പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു.