- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുരുകനോട് കൊടുംക്രൂരത കാട്ടിയ ആശുപത്രി അധികൃതരെ അറസ്റ്റു ചെയ്യും; ചികിത്സ നിഷേധിച്ചത് മെഡിട്രീനയും മെഡിസിറ്റിയും അസീസിയയും എസ്.യു.ടി റോയലും; പോർട്ടബിൾ വെന്റിലേറ്റർ ഉണ്ടായിട്ടും ആട്ടിപ്പായിച്ച് തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജും; കണ്ണിൽച്ചോരയില്ലാത്ത നടപടിക്ക് കുടുംബത്തോടു മാപ്പിരന്ന് മുഖ്യമന്ത്രി
കൊല്ലം: അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ച കേസിൽ കുറ്റക്കാരായ ആശുപത്രി അധികൃതരെ ഉടൻ അറസ്റ്റു ചെയ്യും. മനുഷ്യജീവനു പുല്ലുവില നൽകിയ ആശുപത്രികൾക്കെതിരെ കർശന നടപടി എടുക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയതിനു പിന്നാലെയാണ് അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതിനിടെ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുചോദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുരുകന്റെ മരണം കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഉന്നതമായ പരിശോധന ഇക്കാര്യത്തിൽ നടത്തും. ചികിത്സ കാര്യങ്ങളിൽ വേണമെങ്കിൽ നിയമനിർമ്മാണം നടത്താനോ നിയമഭേദഗതിക്കോ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുരുകന് ചികിത്സ നൽകാതിരുന്ന കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇക്കാര്യത്തിൽ കേസന്വേഷണം പുരോഗമിക്കുന്നതായും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പകർച്ചപ്പനി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു ഇരുവരും. കൊല്ലത്തെ മെഡിട്ര
കൊല്ലം: അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ച കേസിൽ കുറ്റക്കാരായ ആശുപത്രി അധികൃതരെ ഉടൻ അറസ്റ്റു ചെയ്യും. മനുഷ്യജീവനു പുല്ലുവില നൽകിയ ആശുപത്രികൾക്കെതിരെ കർശന നടപടി എടുക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയതിനു പിന്നാലെയാണ് അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
ഇതിനിടെ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുചോദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുരുകന്റെ മരണം കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഉന്നതമായ പരിശോധന ഇക്കാര്യത്തിൽ നടത്തും. ചികിത്സ കാര്യങ്ങളിൽ വേണമെങ്കിൽ നിയമനിർമ്മാണം നടത്താനോ നിയമഭേദഗതിക്കോ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുരുകന് ചികിത്സ നൽകാതിരുന്ന കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇക്കാര്യത്തിൽ കേസന്വേഷണം പുരോഗമിക്കുന്നതായും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പകർച്ചപ്പനി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു ഇരുവരും.
കൊല്ലത്തെ മെഡിട്രീന, മെഡിസിറ്റി, മെഡിട്രീന, തിരുവനന്തപുരം മെഡിക്കൽ കോളജ്, ഉള്ളൂരിലെ എസ്‌യുറ്റി റോയൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണു സംഭവിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം സിഐ അജയ്‌നാഥ് ഉന്നത പൊലീസ് ഉദ്യേഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇതിനിടെ തങ്ങളുടെ നടപടിയെ ന്യായീകരിച്ച് സ്വകാര്യ ആശുപത്രികളും പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ശേഖരിച്ച തെളിവുകൾ പരിശോധിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും കൊല്ലം സിറ്റി കമ്മീഷണർ അജിതാ ബീഗം പറഞ്ഞു.
മുരുകനുമായി ആംബുലൻസ് പോയ വഴികളിലൂടെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആംബുലൻസ് ആദ്യം എത്തിയ മെഡിസിറ്റി മെഡിക്കൽ കോളജിൽ സംഭവദിവസം രാത്രിയിലെ സിസി ടിവി ദൃശ്യങ്ങളാണ് നിർണായകമായത്. ഇവിടെ ഡോക്ടർമാർ ആംബുലൻസിന്റെ അടുത്തു വരുന്നതും തുടർന്ന് ആട്ടിപ്പായിക്കുന്നതും സംബന്ധിച്ച ദൃശ്യങ്ങളും ഇതിലുണ്ട്. ചിക്ത്‌സനിഷേധിച്ച മറ്റു ആശുപത്രികളായ മെഡിട്രീന, അസീസിയ മെഡിക്കൽ കോളജ്, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എല്ലാം അന്വേഷണ സംഘമെത്തി തെളിവെടുത്തു. ഈ ആശുപത്രികളെല്ലാം തങ്ങൾ നിരപരാധികളാണെന്ന തരത്തിലുള്ള വിശദീകരണകുറിപ്പു നൽകിയിട്ടുണ്ട്. എന്നാൽ സിസി ടിവി ദൃശ്യങ്ങളും ആംബുലൻസ് ഡ്രൈവറുടെ മൊഴിയും പരിശോധിച്ച് നടപടി എടുക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ അപകടത്തിൽപ്പെട്ട മുരുകനെ ആശുപത്രിയിൽ എത്തിക്കാനോ സഹായിക്കാനോ ഹൈവെ പൊലീസ് തയാറായില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യത്യസ്തകാരണങ്ങളാണ് ചികിത്സനിഷേധിച്ചതിനു ന്യായീകരണമായി ആശുപത്രി അധികൃതർ നിരത്തുന്നത്. ഐപിസി 304 വകുപ്പ് ചുമത്തികേസെടുത്തിരിക്കുന്നതിനാൽ കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് കമ്മീഷണർ അജിതാബീഗം അറിയിച്ചു. രഹസ്യാനേഷണവിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അതേസമയം ദൃക്‌സാക്ഷികളുടേത് ഉൾപ്പെടെയുള്ള മൊഴികളെല്ലാം ആശുപത്രി മാനേജ്‌മെന്റുകൾക്ക് എതിരാണ്.
ചികിത്സനൽകാൻ ആശുപത്രികൾ വിസമ്മതിച്ചതിനെ തുടർന്നാണ് നാഗർകോവിൽ സ്വദേശി മുരുകൻ(37) തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിൽ മുരുകനെ കൊണ്ടു പോയെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂർ നീണ്ട ദുരിതത്തിനൊടുവിൽ ആംബുലൻസിൽ കിടന്നാണ് മുരുകൻ മരിച്ചത്.
ആശുപത്രികളുടെ അനാസ്ഥയെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുചോദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുരുകന്റെ മരണം കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഉന്നതമായ പരിശോധന ഇക്കാര്യത്തിൽ നടത്തും. ചികിത്സ കാര്യങ്ങളിൽ വേണമെങ്കിൽ നിയമനിർമ്മാണം നടത്താനോ നിയമഭേദഗതിക്കോ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുരുകന് ചികിത്സ നൽകാതിരുന്ന കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇക്കാര്യത്തിൽ കേസന്വേഷണം പുരോഗമിക്കുന്നതായും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പകർച്ചപ്പനി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു ഇരുവരും.
കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ചത്. മൂന്നു സ്വകാര്യ ആശുപത്രികളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും കൈയൊഴിഞ്ഞതോടെയാണ് അത്യാസന്ന നിലയിലായ തമിഴ്‌നാട് സ്വദേശിക്കു ദാരുണാന്ത്യമുണ്ടായത്. ഏഴര മണിക്കൂറോളം ആംബുലൻസിൽ മരണത്തോടു മല്ലിട്ട തിരുനെൽവേലി സ്വദേശി മുരുകൻ(30) ഒടുവിൽ വിധിക്കു കീഴടങ്ങുകയായിരുന്നു