- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലസിയുടെ ലാപ്ടോപ്പിൽ നിന്നും പിടിച്ചെടുത്തത് കഞ്ചാവടിച്ച സിനിമാക്കാരുടെ ഉന്മാദ രംഗങ്ങൾ; സിനിമാക്കാരെ വിടാതെ മയക്കുമരുന്ന് കേസ്
കൊച്ചി: കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സിൽവസ്റ്ററിന്റെ ലാപ്‌ടോപ്പിൽനിന്നു മയക്കുമരുന്നിന് അടിമകളായ സിനിമക്കാർ ഉൾപ്പെടെയുള്ള യുവതീ യുവാക്കളുടെ ഉന്മാദ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കൊക്കൈൻ കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ ഈ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ചെയ്തു. വീഡിയ
കൊച്ചി: കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സിൽവസ്റ്ററിന്റെ ലാപ്‌ടോപ്പിൽനിന്നു മയക്കുമരുന്നിന് അടിമകളായ സിനിമക്കാർ ഉൾപ്പെടെയുള്ള യുവതീ യുവാക്കളുടെ ഉന്മാദ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കൊക്കൈൻ കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ ഈ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ചെയ്തു. വീഡിയോയിൽ കാണുന്നയാൾ താനല്ലെന്ന ഉറച്ച നിലപാടിലാണ് ഷൈൻ.
ലാപ്‌ടോപ്പിൽനിന്നു ലഭിച്ച വീഡിയോ ക്ലിപ്പിങ്ങിലുള്ള ഒരു യുവാവ് അന്തരിച്ച ഒരു സംവിധായകന്റെ മകനാണെന്നു പൊലീസ് സംശയിക്കുന്നുണ്ട്. കൊക്കെയ്ൻ ഉപയോഗിച്ചശേഷം രണ്ടു യുവാക്കൾ യുവതിക്കൊപ്പം നടത്തുന്ന കാമഭ്രാന്താണ് വീഡിയോയിലുള്ളത്. ഇത്തരം ഒട്ടേറെ വീഡിയോ ക്ലിപ്പിങ്ങുകളും ഫോട്ടോകളും ബ്ലെസിയുടെ ലാപ്‌ടോപ്പിൽനിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളിലുള്ളവർ ആരെന്നു സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണങ്ങളൊന്നും പൊലീസ് നടത്തിയിട്ടില്ല.
സിനമാക്കാരും പ്രമുഖരുടെ മക്കളുമാണ് കൊക്കൈൻ കേസിൽ കുടുങ്ങുക എന്നാണ് പൊലീസ് നൽകുന്ന സൂചന. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദവും ഏറെയാണ്. സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ സ്വാധീനമുള്ള പ്രമുഖരും മക്കളുമൊക്കെയാണ് കൊക്കെയ്ൻ കേസിലെ തുടർക്കെണികളെന്നത് അന്വേഷണം മരവിപ്പിക്കാൻ സാധ്യതയുമുണ്ടാക്കുന്നു. രാജ്യാന്തര ബന്ധങ്ങൾ വരെ സംശയിക്കുന്ന മയക്കുമരുന്നു കേസിൽ പിടിയിലായ ഷൈൻ ടോം ചാക്കോയിലും നാലു യുവതികളിലും അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.
കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ട അഞ്ചു പേരിൽ ഒന്നും രണ്ടും പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ എന്നിവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. കടവന്ത്രയിലെ ആഡംബര ഫാളാറ്റിലെ 13-എ അപ്പാർട്ട്‌മെന്റ് ഇവരുടെ സ്ഥിരം ലഹരി വിൽപ്പന കേന്ദ്രമായിരുന്നെന്നു പൊലീസ് സ്ഥിരീകരിച്ചു. വിൽപ്പനക്കാരായ രേഷ്മ രംഗസ്വാമിയും ബ്ലെസിയും കൊച്ചിയിൽ കൊക്കെയ്ൻ ഇടപാടുകാരുടെ വലിയ ശൃംഖലതന്നെ സൃഷ്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിൽ ഉൾപ്പെടുന്ന ചിലരെ കൂടി പൊലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. പ്രതികളുടെ മൊഴികളും ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണു ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കുന്നത്.
മയക്കുമരുന്നിന്റെ ഗോവൻ കണ്ണികൾ തേടിപ്പോയ പൊലീസ് വെറും കൈയോടെയാണു മടങ്ങിയെത്തിയത് ഇതിന്റെ തെളിവാണ്. കൊക്കെയ്ൻ കൈവശംവച്ച കേസിൽ സിനിമാതാരം ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അഡീഷണൽ കസ്റ്റഡി അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനു മതിയായ കാരണങ്ങൾ പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എസ്. മോഹൻദാസ് ഹർജി തള്ളിയത്. പ്രതികളെ കോടതി ഫെബ്രുവരി 24 വരെ റിമാൻഡ് ചെയ്തു.
പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി പിന്നീട് വാദം കേൾക്കും. കൊക്കെയ്ൻ ജീൻസിന്റെ പോക്കറ്റിൽ നിന്നു പിടികൂടിയെന്ന പൊലീസിന്റെ വാദത്തിനെതിരായ നിലപാടാണു രേഷ്മ ജാമ്യാപേക്ഷയിൽ സ്വീകരിച്ചത്. കൊക്കെയ്ൻ റഫ്രിജറേറ്ററിൽ സൂക്ഷിച്ചില്ലെങ്കിൽ മോശമാവുമെന്നും പോക്കറ്റിൽ കണ്ടെത്തിയെന്നു പറയുന്നത് ശരിയല്ലെന്നുമാണു രേഷ്മയുടെ വാദം.