കൊച്ചി: സിയാൽ ഗോൾഫ് ക്ലബ്ബും പി.ജി.ടി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊച്ചിൻ മാസ്റ്റേഴ്‌സ് ഗോൾഫിന്റെ രണ്ടാം ദിനം ബംഗളൂരു താരം സയ്യിദ് സാഖ്വിബ് അഹമ്മദ് മുന്നിൽ. സ്‌കോർ 9-അണ്ടർ-135. ഒന്നാം ദിനം ലീഡ് നേടിയിരുന്ന നോയ്ഡ താരം അമർദീപ് സിങ് രണ്ടാംസ്ഥാനത്താണ്. സ്‌കോർ 5-അണ്ടർ-139.

ഒന്നാംദിനം മൂന്നാംസ്ഥാനത്തായിരുന്ന സയ്യിദ് ഗംഭീര പ്രകടനമാണ് രണ്ടാംദിനം കാഴ്ചവച്ചത്. രണ്ട് സീസണുകൾക്ക് മുമ്പ് പി.ജി.ടി.ഐ ദേശീയ റാങ്കിങ്ങിൽ ആദ്യ പത്തുപേരിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ സയ്യിദ് 53-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. കൊൽക്കത്തയുടെ ശങ്കർദാസും ചണ്ഡിഗഡിന്റെ അഭിജിത് സിങ് ഛദ്ദയുമാണ് കൊച്ചിൻ മാസ്റ്റേഴ്‌സ് രണ്ടാംദിനത്തിൽ മൂന്നാംസ്ഥാനത്തുള്ളത്.