- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലും പ്രിയനും തർക്കിച്ച് താരങ്ങളായി; സാംസ്കാരിക നായകരുടെ ഇഷ്ട ഇടത്താവളം; കണ്ണായ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് ഉയർത്തുമ്പോൾ ഒപ്പിട്ടത് 99 കൊല്ലത്തെ കരാർ; ലക്ഷങ്ങൾ വാടക കിട്ടുന്ന കണ്ണായ സ്ഥലത്തെ ഒഴുപ്പിച്ചെടുക്കാൻ കൂട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പും; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടും പൂട്ടിച്ചേ മതിയാകൂവെന്ന പിടിവാശിയിൽ ഡയറക്ടറും; തലസ്ഥാനത്തെ ആദ്യ കോഫി ഹൗസ് പൂട്ടുന്നതിൽ ലാഭം ആർക്ക്?
തിരുവനന്തപുരം: വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷൻ സൈക്കിളിൽ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. വെളുപ്പിന് 4.30 ആയതിനാൽ അധികമാരും നടനെ തിരിച്ചറിയുന്നില്ല. കോഫീ ഹൗസിലേക്കായിരുന്നു സൈക്കിൾ യാത്ര. സിനിമയിൽ മോഹൻലാൽ അരങ്ങേറ്റം കുറിച്ചത് തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു. ഇനിയും ഇത് റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയിൽ സൈക്കിൾ ഓടിക്കുന്നതായിരുന്നു ലാലിന്റെ ആദ്യ ഷോട്ട്. അതിനെ അനുസ്മരിപ്പിക്കും വിധം സൈക്കിളിൽ കോഫീ ഹൗസിലേക്ക്. പണ്ട് കോഫി ഹൗസ് യാത്ര മോഹൻലാലിന് നിത്യവും ഉള്ള ഒരു സൈക്കിൾ യജ്ഞമായിരുന്നു. സൈക്കിളിലും ബസിലും സ്‌കൂട്ടറിലും മറ്റുമായി അവർ ഒരുകൂട്ടം കൂട്ടുകാർ അവിടെ കൂട്ടം കൂടിയിരുന്നാണ് പകൽ സ്വപ്നങ്ങൾ കണ്ടിരുന്നത്. മോഹൻലാലും പ്രിയദർശനും അടക്കമുള്ളവരുടെ ഒരുമിക്കൽ കേന്ദ്രം. പഴയകാല ജീവിത വഴിയിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സൈക്കിളോടിച്ചപ്പോൾ ദീർഘനാളായി മോഹൻലാലിന്റെ മനസിൽ അടക്കി വച്ച ഒരാഗ്രഹമാണ് നടപ്പിലായത്. തിരുവന
തിരുവനന്തപുരം: വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷൻ സൈക്കിളിൽ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. വെളുപ്പിന് 4.30 ആയതിനാൽ അധികമാരും നടനെ തിരിച്ചറിയുന്നില്ല. കോഫീ ഹൗസിലേക്കായിരുന്നു സൈക്കിൾ യാത്ര. സിനിമയിൽ മോഹൻലാൽ അരങ്ങേറ്റം കുറിച്ചത് തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു. ഇനിയും ഇത് റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയിൽ സൈക്കിൾ ഓടിക്കുന്നതായിരുന്നു ലാലിന്റെ ആദ്യ ഷോട്ട്. അതിനെ അനുസ്മരിപ്പിക്കും വിധം സൈക്കിളിൽ കോഫീ ഹൗസിലേക്ക്.
പണ്ട് കോഫി ഹൗസ് യാത്ര മോഹൻലാലിന് നിത്യവും ഉള്ള ഒരു സൈക്കിൾ യജ്ഞമായിരുന്നു. സൈക്കിളിലും ബസിലും സ്‌കൂട്ടറിലും മറ്റുമായി അവർ ഒരുകൂട്ടം കൂട്ടുകാർ അവിടെ കൂട്ടം കൂടിയിരുന്നാണ് പകൽ സ്വപ്നങ്ങൾ കണ്ടിരുന്നത്. മോഹൻലാലും പ്രിയദർശനും അടക്കമുള്ളവരുടെ ഒരുമിക്കൽ കേന്ദ്രം. പഴയകാല ജീവിത വഴിയിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സൈക്കിളോടിച്ചപ്പോൾ ദീർഘനാളായി മോഹൻലാലിന്റെ മനസിൽ അടക്കി വച്ച ഒരാഗ്രഹമാണ് നടപ്പിലായത്. തിരുവനന്തപുരത്തെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്ക് വിമാനത്തിൽ തിരിച്ചുപോകുന്നതിന് അല്പം മുമ്പാണ് നഗരത്തിലൂടെ സൈക്കിളോടിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഈ സൈക്കിൾ ഓട്ടം. തിരുവനന്തപുരത്തെ സാമൂഹിക-സാസ്‌കാരിക കൂട്ടായ്മകളിൽ കോഫി ഹൗസിന്റെ പ്രാധാന്യമാണ് ലാലിന്റെ യാത്ര ചർച്ചയാക്കിയത്. പക്ഷേ സൂപ്പർതാരത്തിന്റെ ഓർമ്മകളിലെ തിളങ്ങും കോഫി ഹൗസ് ഇന്ന് പൂട്ടിക്കിടക്കുകയാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചിട്ടും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫി ഹൗസിനെ തുറക്കാൻ അനുമതിയില്ല. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കടുംപിടുത്തത്തെ തുടർന്ന് 85 ദിവസമായി കോഫി ഹൗസ് പൂട്ടിക്കിടക്കുകയാണ്. തിരുവനന്തപുരത്തെ സാംസ്‌കാരിക ചർച്ചകളുടെ ഇടം കൂടിയാണ് ഇതോടെ ഇല്ലാതായത്. അതിനിടെ സ്ഥലം ഒഴിപ്പെച്ചെടുക്കാനുള്ള കള്ളക്കളിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂട്ടുനിൽക്കുകയാണെന്ന ആരോപണവും ശക്തമാണ്. 1958 ൽ തിരുവനന്തപുരത്താരംഭിച്ച ആദ്യ ശാഖയാണത്. ഗൃഹാതുരതകളുണർത്തുന്ന പഴയ മന്ദിരം പൊളിച്ചുമാറ്റിയാണ് അന്നാസ് ആർക്കെഡെന്ന ഷോപ്പിങ് കോംപ്ലക്സ് പണിതത്. അതിന് പകരമായാണ് അവർക്ക് പാട്ടത്തിനു ഇടം നൽകിയത്. കരാറിനു വിരുദ്ധമായി അടിയിലെ നിലയിലാണ് അവർക്ക് കെട്ടിടമുടമ സ്ഥലം നൽകിയത്. ഇതു പോലും ഹൈക്കോടതി ഇടപെടലിലൂടെയായിരുന്നു.
1977ലെ കരാർ അനുസരിച്ച് 4500 രൂപ മാത്രമേ പ്രതിമാസ വാടകയായി കൊടുക്കേണ്ടതുള്ളൂ. എന്നാൽ ഈ സ്ഥലത്ത് പ്രതിമാസം രണ്ടര ലക്ഷം രൂപ വരെ വാടക കിട്ടും. അതുകൊണ്ട് തന്നെ കോഫി ഹൗസിനെ ഒഴിപ്പിക്കാൻ ഉന്നത ഇടപെടലുകൾ സജീവമായിരുന്നു. ഇതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഇടപെടലെത്തുന്നത്. ഫലത്തിൽ കോഫി ഹൗസ് പൂട്ടിയാൽ കണ്ണായ സ്ഥലം മുതലാളിക്ക് സ്വന്തമാകും. ഇതിന് വേണ്ടിയുള്ള കള്ളക്കളിയാണ് നടക്കുന്നത്. തിരുവനന്തപുരത്തെ സാമൂഹിക ഇടപെടലിന്റെ കേന്ദ്രമാണ് കോഫി ഹൗസ്. മോഹൻലാലിന്റെ സൗഹൃദ കൂട്ടായ്മയുടെ ഇടമായിരുന്നു ഇത്. സിനിമക്കാരനായി ലാലിനെ മാറ്റിയതിൽ ഈ ഇടത്തിന്റെ ഏറെ പ്രാധാന്യമുണ്ട്. മോഹൻലാലും പ്രിയദർശനും അടക്കമുള്ള സുഹൃത്തുക്കളുടെ ഒത്തുചേരൽ വേദി എൺപതുകളായതോടെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെ കേന്ദ്രമായി. ഇതിന് സമാനമായി പല സാസ്‌കാരിക നായകർക്കും കോഫി ഹൗസിനോട് ആത്മബന്ധമുണ്ട്. ഇത്തരത്തിലൊരിടമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചു പൂട്ടുന്നത്.
എഴുത്തുകാരും രാഷ്ട്രീയനേതാക്കളും സിനിമാക്കാരും കളിക്കാരും വ്യാപാരികളും മാധ്യമപ്രവർത്തകരുമൊക്കെ കോഫി ഹൗസിലെ പതിവുകാരായിരുന്നു. നല്ല ഭക്ഷണവും ആവിപറക്കുന്ന കാപ്പിയും സൗഹൃദങ്ങൾക്ക് കരുത്തായി. അത്തരമൊരു സാംസ്കാരിക ഇടത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ളവരാണ് കോഫി ഹൗസ് മാനേജ്‌മെന്റിനൊപ്പം അണിനിരക്കുന്നത്. അവർ ഭക്ഷ്യവകുപ്പിന്റെ മന്ത്രിയെ സമീപിച്ചതും അനുകൂല നിലപാട് സ്വീകരിപ്പിക്കുയും ചെയ്തു. അപ്പോഴും വീട്ടുവീഴ്ചയ്ക്ക് ഉദ്യോഗസ്ഥർ തയ്യാറല്ല. വനം വകുപ്പ് മലയാളം പ്ലാന്റേഷനുമായും മൂന്നാറിൽ ടാറ്റായുമായും ഏറ്റുമുട്ടുന്ന ആവേശം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇന്ത്യൻ കോഫീ ഹൗസ് നടത്തിപ്പുകാരുമായി വേണോ? അതൊരു തൊഴിലാളി സഹകരണ സംഘമല്ലേ? അതല്ലേ അന്ന് മന്ത്രി കെ കെ ഷൈലജയും ഓർമ്മിപ്പിച്ചത്? പക്ഷേ ഇനിയും ഈ കോഫി ഹൗസ് തുറന്നില്ല.
തിരുവനന്തപുരത്ത് എം ജി റോഡിലെ സ്പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് റസ്റ്റോറന്റ് അകാരണമായി പൂട്ടിയിട്ട് രണ്ടരമാസമായി. അകാരണമായാണ് പൂട്ടിയതെന്നതാണ് വസ്തുത. അവിടെയാണ് സുഹൃദ്ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടുത്ത സുഹൃത്തായ ഐ എ എസുകാരിയുടെ വാക്കാലുള്ള പരാതിയല്ലാതെ പ്രസ്തുത ഭക്ഷണശാലക്കെതിരെ രേഖാമൂലം യാതൊരു പരാതിയുമില്ലെന്ന ആരോപണവും സജീവമാണ്. ശുചിത്വ മിഷൻ മേധാവി ടി മിത്രയുടെ വാക്കാലുള്ള പരാതിയെത്തുടർന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വീണാ മാധവന്റെ നിർദ്ദേശപ്രകാരം വകുപ്പ് കോഫീ ഹൗസിൽ പരിശോധന നടത്തിയതെന്നാണ് കോഫി ഹൗസിനെ സ്‌നേഹിക്കുന്നവർ പറയുന്നത്. അടുക്കളയിൽ തറയോടുകൾ മാറുന്നതടക്കം ചില പണികൾ നടത്താനും അതുവരെ അടക്കാനും നോട്ടീസ് നൽകി. അത് വകുപ്പിനു തൃപ്തിയാകുകയും ചെയ്തു, കമ്മീഷണർക്കൊഴികെ.
അനുകൂല റിപ്പോർട്ടിനെ മറികടക്കാൻ പഴയഫയലുകൾ അവർ പരതി. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കാരണം കണ്ടെത്തി. അതിലുള്ള അപ്പീലിനു പുറത്ത് ഒന്നരമാസം അടയിരുന്നു. ഒടുവിൽ കഴമ്പില്ലാത്ത കാരണങ്ങൾ കാട്ടി അപ്പീൽ തള്ളുകയും ചെയ്തു. പൂട്ടിച്ച ബ്രാഞ്ചിൽ ജോലിചെയ്തിരുന്ന അൻപതോളം തൊഴിലാളികളെ ഇപ്പോൾ മറ്റു ബ്രാഞ്ചുകളിൽ നിയോഗിച്ചതിനാൽ ഉടമകൾക്കു നഷ്ടമില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നു. ഈ വിചിത്ര ന്യായമാണ് കോഫി ഹൗസ് പൂട്ടാൻ പറയുന്നത്. പരാതിക്കിടയാക്കിയ അടുക്കള മാറ്റിസ്ഥാപിക്കാമെന്ന നിർദ്ദേശം ഉടമകൾ മുന്നോട്ടുവച്ചിട്ടും അതിനുചെവികൊടുക്കാതെ സ്ഥിരമായി പൂട്ടാൻ അവർ കാരണം കണ്ടെത്തിയെന്നതും അവരുടെ ദുഷ്ടലാക്ക് വെളിവാക്കുന്നതാണെന്നും ആരോപണം ഉയരുന്നു. മന്ത്രി നിർദ്ദേശിച്ചിട്ടും തുറക്കാൻ വകുപ്പ് തയ്യാറാകാത്തതും സംശയങ്ങൾക്ക് ഇടനൽകുന്നു.
കോഫി ഹൗസിലെ ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതിയില്ല .പക്ഷേ പൊട്ടിയ ടൈൽസ് , ഡ്രൈനേജ് സിസ്റ്റം ഇതൊക്കെ മാറ്റാൻ നിർദ്ദേശം. കോഫി ഹൗസുതൽക്കാലം പൂട്ടാൻ നിർദ്ദേശിച്ചു . ഒരു സഹകരണ യൂണിയന്റെ പരിമിതികളിൽ നിന്നുകൊണ്ട് രണ്ടുലക്ഷത്തിലധികം ചെലവാക്കി അറ്റകുറ്റ പണികൾ നടത്തി . ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥന്മാർ കുഴപ്പമില്ലെന്നും പറഞ്ഞു . എന്നാൽ പിന്നെയും തുറക്കാൻ അനുവാദം നൽകിയില്ലെന്ന് മാത്രമല്ല ഇവരുടെ പരാതിയോ ,പരിദേവനമോ കേൾക്കാൻ ഒരു സന്ദർശനാനുമതി പോലും നൽകിയില്ല .ശൈലജ ടീച്ചർ , ഉമ്മൻ ചാണ്ടി, സാംസ്കാരിക നായകന്മാർ , പത്രക്കാർ , എല്ലാവരും ഇടപെട്ടു . നടന്നില്ല .ഇനിയും സ്ഥലമുടമയുമായി 77 കൊല്ലത്തെ കരാറുണ്ട് . 4500 രൂപയാണ് വാടക . ഇന്നതിനു ഇതിന്റെ ഇരുപതിരട്ടി കിട്ടും . ആകെയുള്ള ഗുണം ഇതിവിടെനിന്നു മാറ്റിയാൽ സ്ഥലമുടമയ്ക്കു ഉയർന്ന വാടകയ്ക്ക് കൊടുക്കാമെന്നാണ്.-ഇതാണ് കോഫി ഹൗസിനെ സ്‌നേഹിക്കുന്നവർ പൂട്ടാനുള്ള കാരണമായി സംശയിക്കുന്നത്.
അടുക്കളഭാഗത്തുക്കൂടെ പോകുന്ന ഡ്രൈനേജ് സിസ്റ്റും .അതുകൊണ്ടു അടുക്കള ഇന്നത്തെ ഫാമിലി റൂം ഇരിക്കുന്ന ഭാഗത്തേയ്ക്ക് മാറ്റാമെന്ന് കോഫി ഹൗസുകാർ യാചിച്ചു .പക്ഷേ വേറെയെവിടെയെങ്കിലും മാറ്റമെങ്കിൽ ചിന്തിക്കാമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം . ഈ വാടകയ്ക്കോ , നീണ്ടവർഷങ്ങളുടെയോ കാലാവധിക്കു ഒരു സ്ഥലം അതിന്റെ പരിസരപ്രദേശത്തൊന്നും കിട്ടില്ലെന്ന് നന്നായി ഈ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനറിയാമെന്നും പ്രതിഷേധക്കാർ പറയുന്നു.