- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിയിലേക്ക് വയ്ക്കും മുമ്പ് ശവപ്പെട്ടിയുടെ ഉള്ളിൽ നിന്നും ഉറക്കെ കൊട്ടുന്ന ശബ്ദം; പെട്ടി തുറന്നപ്പോൾ എണീറ്റ് വരുന്നത് മരിച്ചെന്ന് കരുതിയ പിതാവ്
ബീജിങ്: മരിച്ചയാളെ പെട്ടിയിലാക്കി കുഴിയിലേക്ക് വയ്ക്കുമ്പോൾ അയാൾ മുട്ടി വിളിക്കുകയും തുടർന്ന് പെട്ടി തുറക്കുമ്പോൾ ശവം എഴുന്നേൽക്കുകയും ചെയ്താൽ എന്തായിരിക്കും സ്ഥിതി...!!അതാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യുജിങ് ഗ്രാമത്തിൽ സംഭവിച്ചിരിക്കുന്നത്.75കാരനായ പിതാവ് മരിച്ചെന്ന് കരുതി മക്കൾ അദ്ദേഹത്തെ ശവപ്പെട്ടിയിലാക്കി കുഴിയിലേക്കിറക്കാനൊരുങ്ങുമ്പോൾ പരേതിൻ ശവപ്പെട്ടിയിൽ മുട്ടി വിളിക്കുകയും വാതിൽ തുറന്ന് കൊടുത്തപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അയാൾ എഴുന്നേറ്റിരിക്കുകയുമായിരുന്നു. ജനുവരി 8ന് വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം നടന്നിരിക്കുന്നത്. ' മരിച്ച്' എട്ട് മണിക്കൂർ പിന്നിട്ടതിന് ശേഷമായിരുന്നു ഇയാളെ സംസ്‌കരിക്കാനൊരുങ്ങിയിരുന്നത്. ശവപ്പെട്ടിയുടെ വാതിൽ രണ്ടിഞ്ചോളം തള്ളിത്തുറക്കപ്പെടുകയും വാതിലിൽ മുട്ട് കേൾക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ പുത്രനായ ഹുവാൻഗ് മിൻഗ്ക്വാൻ വെളിപ്പെടുത്തുന്നത്. തന്റെ പിതാവ് ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് മകൻ പറയുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച
ബീജിങ്: മരിച്ചയാളെ പെട്ടിയിലാക്കി കുഴിയിലേക്ക് വയ്ക്കുമ്പോൾ അയാൾ മുട്ടി വിളിക്കുകയും തുടർന്ന് പെട്ടി തുറക്കുമ്പോൾ ശവം എഴുന്നേൽക്കുകയും ചെയ്താൽ എന്തായിരിക്കും സ്ഥിതി...!!അതാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യുജിങ് ഗ്രാമത്തിൽ സംഭവിച്ചിരിക്കുന്നത്.75കാരനായ പിതാവ് മരിച്ചെന്ന് കരുതി മക്കൾ അദ്ദേഹത്തെ ശവപ്പെട്ടിയിലാക്കി കുഴിയിലേക്കിറക്കാനൊരുങ്ങുമ്പോൾ പരേതിൻ ശവപ്പെട്ടിയിൽ മുട്ടി വിളിക്കുകയും വാതിൽ തുറന്ന് കൊടുത്തപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അയാൾ എഴുന്നേറ്റിരിക്കുകയുമായിരുന്നു. ജനുവരി 8ന് വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം നടന്നിരിക്കുന്നത്. ' മരിച്ച്' എട്ട് മണിക്കൂർ പിന്നിട്ടതിന് ശേഷമായിരുന്നു ഇയാളെ സംസ്‌കരിക്കാനൊരുങ്ങിയിരുന്നത്.
ശവപ്പെട്ടിയുടെ വാതിൽ രണ്ടിഞ്ചോളം തള്ളിത്തുറക്കപ്പെടുകയും വാതിലിൽ മുട്ട് കേൾക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ പുത്രനായ ഹുവാൻഗ് മിൻഗ്ക്വാൻ വെളിപ്പെടുത്തുന്നത്. തന്റെ പിതാവ് ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് മകൻ പറയുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പിതാവ് ശ്വാസം നിലച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മരിച്ചുവെന്ന അനുമാനത്തിലെത്തുകയും ശവസംസ്‌കാരം നടത്താനൊരുങ്ങുകയുമായിരുന്നു.
തന്റെ പിതാവിന്റെ ദേഹം തണുത്തിരുന്നുവെന്നും കുലുക്കി വിളിച്ചപ്പോൾ അനങ്ങിയിരുന്നില്ലെന്നും മകൻ പറയുന്നു. കുറച്ച് ദിവസമായി അസുഖം അധികരിച്ചതിനെ തുടർന്ന് താൻ അച്ഛന്റെ അടുത്ത് തന്നെയിരിക്കുകയായിരുന്നുവെന്നും മരിച്ചെന്ന് കരുതിയപ്പോൾ മൃതദേഹം വീടിന് മുന്നിലേക്കെടുത്ത് കിടത്തുകയായിരുന്നുവെന്നും ഹുവാൻഗ് വെളിപ്പെടുത്തുന്നു.
ഇദ്ദേഹം മരിച്ചുവെന്നറിഞ്ഞ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശവസംസ്‌കാരചടങ്ങിൽ പങ്കെടുക്കാൻ കുതിച്ചെത്തുകയായിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് ഇദ്ദേഹം എഴുന്നേറ്റിരുന്നത്.സംസ്‌കാരച്ചടങ്ങിനുള്ള അലങ്കാരങ്ങൾ വീട്ടിൽ ക്രമീകരിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ ചടങ്ങുകൾ പുരോഗമിക്കവെ വൈകുന്നേരം അഞ്ച് മണിക്കാണ് ശവപ്പെട്ടിക്കുള്ളിൽ നിന്നും മകൻ പിതാവിന്റെ മുട്ട് കേട്ട് അടപ്പ് തുറന്ന് കൊടുത്തത്.
അതിന് മുമ്പ് ശവപ്പെട്ടിയുടെ മൂടി രണ്ടിഞ്ചോളം അകന്ന് മാറിയത് കണ്ട് അവർ അമർത്തി അടയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീടാണ് പിതാവ് അത് തുറക്കാൻ ശ്രമിക്കുന്നുവെന്ന് മക്കൾ തിരിച്ചറിയുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തത്. നിലവിൽ വീട്ടിൽ വിശ്രമിക്കുന്ന വയോധികന്റെ നില തൃപ്തികരമാണ്.