- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഗ്നിസെന്റിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു; ഒമ്പതുമാസത്തെ ശമ്പളം നൽകി സോഫ്റ്റ്‌വേർ കമ്പനിയിലെ സീനിയർ ജോലിക്കാരെയും പിരിച്ചുവിടുന്നു; പുതിയ ജോലി കണ്ടെത്തേണ്ടത് ആയിരത്തോളം പേർക്ക്
സാമ്പത്തിക പ്രതിസന്ധിയിലായ കോഗ്നിസെന്റ് ടെക്‌നോളജി മുതിർന്ന സോഫ്റ്റ്‌വേർ വിദഗ്ധരെയും ഒഴിവാക്കുന്നു. ഒമ്പതുമാസത്തെ ശമ്പളം നൽകി, പിരിഞ്ഞുപോകാനാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആയിരത്തോളം പേർക്കാണ് ഇതിലൂടെ ജോലി നഷ്ടമാവുക. കമ്പനിയിലെ ഡിപ്ലസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കാണ് ചൊവ്വാഴ്ച പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. കമ്പനിയുടെ ഡയറക്ടർമാരും സീനിയർ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന വിഭാഗമാണിത്. നഷ്ടപരിഹാരമായി ആറുമാസം മുതൽ ഒമ്പത് മാസം വരെയുള്ള ശമ്പളം വാങ്ങി സുഗമമായ രീതിയിൽ പിരിഞ്ഞുപോകാനുള്ള അവസരമാണ് നൽകിയിട്ടുള്ളത്. ഡയറക്ടർമാർക്കാണ് ഒമ്പത് മാസത്തെ ശമ്പളം ലഭിക്കുക. മറ്റുള്ളവർക്ക് ആറുമാസത്തെയും. എത്രപേർ ഈ രീതിയിൽ പിരിഞ്ഞുപോകേണ്ടിവരുമെന്ന് കോഗ്നിസെന്റ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ആയിരത്തോളം പേർ ഡിപ്ലസ് കാറ്റഗറിയിൽ വരുമെന്നാണ് അവിടെനിന്നുള്ള സൂചനകൾ. കോഗ്നിസെന്റിലെ ജീവനക്കാരിൽ വളരെച്ചെറിയൊരു വിഭാഗത്തിനുമാത്രമാണ് ഇത് ബാധിക്കുകയെന്ന് വക്താവ് സൂചിപ്പിച്ചു. വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കുന്നത
സാമ്പത്തിക പ്രതിസന്ധിയിലായ കോഗ്നിസെന്റ് ടെക്‌നോളജി മുതിർന്ന സോഫ്റ്റ്‌വേർ വിദഗ്ധരെയും ഒഴിവാക്കുന്നു. ഒമ്പതുമാസത്തെ ശമ്പളം നൽകി, പിരിഞ്ഞുപോകാനാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആയിരത്തോളം പേർക്കാണ് ഇതിലൂടെ ജോലി നഷ്ടമാവുക.
കമ്പനിയിലെ ഡിപ്ലസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കാണ് ചൊവ്വാഴ്ച പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. കമ്പനിയുടെ ഡയറക്ടർമാരും സീനിയർ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന വിഭാഗമാണിത്. നഷ്ടപരിഹാരമായി ആറുമാസം മുതൽ ഒമ്പത് മാസം വരെയുള്ള ശമ്പളം വാങ്ങി സുഗമമായ രീതിയിൽ പിരിഞ്ഞുപോകാനുള്ള അവസരമാണ് നൽകിയിട്ടുള്ളത്.
ഡയറക്ടർമാർക്കാണ് ഒമ്പത് മാസത്തെ ശമ്പളം ലഭിക്കുക. മറ്റുള്ളവർക്ക് ആറുമാസത്തെയും. എത്രപേർ ഈ രീതിയിൽ പിരിഞ്ഞുപോകേണ്ടിവരുമെന്ന് കോഗ്നിസെന്റ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ആയിരത്തോളം പേർ ഡിപ്ലസ് കാറ്റഗറിയിൽ വരുമെന്നാണ് അവിടെനിന്നുള്ള സൂചനകൾ.
കോഗ്നിസെന്റിലെ ജീവനക്കാരിൽ വളരെച്ചെറിയൊരു വിഭാഗത്തിനുമാത്രമാണ് ഇത് ബാധിക്കുകയെന്ന് വക്താവ് സൂചിപ്പിച്ചു. വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ ഗോൾഡൻ ഹാൻഡ്‌ഷേക്കെന്നും വക്താവ് വിശദീകരിച്ചു.
രണ്ട് പതിറ്റാണ്ടോളമായി വലിയ വളർച്ച രേഖപ്പെടുത്തിയ കമ്പനി, കഴിഞ്ഞവർഷം മുതൽക്കാണ് താഴേക്ക് പോയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും സേവന വേതന വ്യവസ്ഥകൾ പുനഃപരിശോധിക്കാനും കമ്പനി നിർബന്ധിതമായി. മുൻവർഷങ്ങളിൽ 150-ഉം 200-ഉം ശതമാനം വേരിയബിൾ പേ നേടിയിരുന്ന ജീവനക്കാർക്ക് കഴിഞ്ഞവർഷം 95 ശതമാനമാണ് ലഭിച്ചത്.
ആഗോള സ്ഥാപനമായ കോഗ്നിസെന്റിന്റെ മൂന്നിലൊന്ന് ജീവനക്കാരും ഇന്ത്യയിലാണ്. അതുകൊണ്ടുതന്നെ നടപടികൾ നേരിടുന്നവരിലേറെയും ഇന്ത്യക്കാരാണ്. ഇതിനോടകം ആയിരക്കണക്കിനാളുകൾക്കാണ് കോഗ്നിസെന്റിന്റെ പടിയിറങ്ങേണ്ടിവന്നിരിക്കുന്നത്.