- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളകൾ ഉണ്ടാക്കുന്നത് കേരളത്തിൽ തന്നെ! ബ്രാൻഡഡ് കമ്പനികളുടെ ശീതളപാനിയങ്ങളുടെ വ്യാജ നിർമ്മാണം സജീവം; സോഡാ കമ്പനികളിലെ റെയ്ഡുകൾ പുറത്തുകൊണ്ട് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ : സംസ്ഥാനത്ത് ബ്രാൻഡഡ് കമ്പനികളുടെ ശീതളപാനിയങ്ങൾ വ്യാജമായി നിർമ്മിക്കുന്ന കമ്പനികൾ പെരുകുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന സോഡാ ഫാക്ടറികൾ കേന്ദ്രീകരിച്ചാണ് ശീതളപാനിയങ്ങൾ നിർമ്മിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും അധികം വ്യാജ ഫാക്ടറികളുള്ളത്. വെറു പഞ്ചായത്തിന്റെ ലൈസൻസ് കരസ്ഥമാക്കി സോഡാ നിർമ്മിക്കാൻ അനുമ
ആലപ്പുഴ : സംസ്ഥാനത്ത് ബ്രാൻഡഡ് കമ്പനികളുടെ ശീതളപാനിയങ്ങൾ വ്യാജമായി നിർമ്മിക്കുന്ന കമ്പനികൾ പെരുകുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന സോഡാ ഫാക്ടറികൾ കേന്ദ്രീകരിച്ചാണ് ശീതളപാനിയങ്ങൾ നിർമ്മിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും അധികം വ്യാജ ഫാക്ടറികളുള്ളത്. വെറു പഞ്ചായത്തിന്റെ ലൈസൻസ് കരസ്ഥമാക്കി സോഡാ നിർമ്മിക്കാൻ അനുമതി വാങ്ങി നടത്തപ്പെടുന്ന ഫാക്ടറികളിൽ ഇപ്പോൾ ശീതളപാനിയങ്ങൾ നിർമ്മിക്കുയാണ്. ഇപ്പോൾ കമ്പനികളുടെ കുപ്പി സ്വന്തമായി നിർമ്മിച്ചെടുത്താണ് പാനീയങ്ങൾ നിറയ്ക്കുന്നത്.
ആദ്യമൊക്കെ കോട്ടയം കേന്ദ്രീകരിച്ച് നടന്നിരുന്ന വ്യാജ നിർമ്മാണം ഇപ്പോൾ ആലപ്പുഴയിലേക്കും കൊല്ലത്തേയ്ക്കും വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ് നാട്ടിൽ പ്രവർത്തിക്കുന്ന പെപ്‌സി കോളയുടെ റീജനൽ ഓഫീസിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.
ഹരിപ്പാട് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് വിവിധ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. വിവിധ പേരുകളിലുള്ള കുപ്പികളിലാക്കിയ ശീതള പാനീയങ്ങളും നിർമ്മിക്കാനുപയോഗിക്കുന്ന രാസപദാർത്ഥങ്ങളും പടിച്ചെടുത്തു. എ.എം.കെ സോഡ സ്ഥാപന ഉടമയ്ക്കും ജോലിക്കാരനുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു.
ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷന് വടക്കുവശത്തും, എരിക്കകത്ത് ജംഗ്ഷന് സമീപവും പ്രവർത്തിക്കുന്ന രണ്ട് സോഡ നിർമ്മാണ കമ്പനികളിലാണ് ഹരിപ്പാട് സി.ഐ റ്റി.മനോജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കമ്പനിക്ക് സോഡ നിർമ്മിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ ടൗൺഹാൾ ജംഗ്ഷനിലെ കടയിൽ അനധികൃതമായി കോള നിർമ്മിക്കുന്നതായി കണ്ടെത്തുകയും ബ്രാന്റഡ് കമ്പനികളുടെ കുപ്പികളിലാക്കിയ 100 ഓളം കുപ്പി വ്യാജ കോളയും 200 കുപ്പി സോഡയും പിടിച്ചെടുക്കുകയായിരുന്നു. സ്ഥാപന ഉടമ തുലാംപറമ്പ് നടുവത്ത് താഴവന പുത്തൻപുരയിൽ അബ്ദുൾ സലാം, തൊഴിലാളി മധു എന്നിവരെ കസ്റ്റഡിയിലെടുത്തു.
കോളകൾ വിശദമായ പരിശോധനയ്ക്കായി കെമിക്കൽ ലാബിലേക്ക് അയച്ചു. ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ മറ്റു നിയമ നടപടികളിലേക്ക് പോകുമെന്നും സി.ഐ പറഞ്ഞു. കോളകളിലെ വ്യാജനെ കണ്ടെത്താൻ കുപ്പിയുടെ അടപ്പ് ശ്രദ്ധിച്ചാൽ കഴിയും.
ബ്രാന്റഡ് കമ്പനികളുടെ കുപ്പിയിൽ വിപണിയിൽ ലഭിക്കുന്ന മിക്ക കോളകളും വ്യാജനാണ്. ഇത് കണ്ടെത്താൻ ബ്രാന്റഡ് കമ്പനികളുടെ കുപ്പിയിലെ അടപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ചാൽ മതിയെന്നും വ്യാജ പാനീയങ്ങളുടെ കുപ്പിയുടെ അടപ്പിൽ വിശദാംശങ്ങൾ ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.