- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം താമസിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ഇടപ്പള്ളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; തലമുടി മുറിച്ചുമാറ്റി; യുവാവ് കസ്റ്റഡിയിൽ
കൊച്ചി: എറണാകുളത്ത് കോളേജ് വിദ്യാർത്ഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഷൈലജ-അശോകൻ ദമ്പതികളുടെ മകൾ അനൂജ(23)യാണ് മരിച്ചത്. മുടി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ ഖലീലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസത്തോളമായി ഇടപ്പള്ളി ഉണിച്ചിറയിലെ വാടകവീട്ടിൽ ഒരുമിച്ച് താ
കൊച്ചി: എറണാകുളത്ത് കോളേജ് വിദ്യാർത്ഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഷൈലജ-അശോകൻ ദമ്പതികളുടെ മകൾ അനൂജ(23)യാണ് മരിച്ചത്. മുടി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ ഖലീലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസത്തോളമായി ഇടപ്പള്ളി ഉണിച്ചിറയിലെ വാടകവീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു അനൂജയും കാമുകൻ ഖലീലും. വെള്ളിയാഴ്‌ച്ച രാത്രി പത്തുമണിയോടെ കളമശ്ശേരി പൊലീസ് സ്‌റ്റേഷനിലെത്തിയ ഖലീലാണ് അനൂജ തൂങ്ങി മരിച്ചതായി പൊലീസിനെ അറിയിച്ചത്. മുകൾനിലയിലെ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദ്ദേഹം. മുടി മുറിച്ചുമാറ്റിയതായും കാണപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ് മരിച്ച അനൂജ. പത്തുവർഷമായി ഇടപ്പള്ളിയിൽ താമസിക്കുന്ന അശോകനും ഷൈലജയുമാണ് അനൂജയുടെ മാതാപിതാക്കൾ. പഠിത്തത്തിൽ മുൻപന്തിയിലുള്ള മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അനൂജയുടെ അമ്മയും സുഹൃത്തുക്കളും പറയുന്നു. ചാറ്റിംഗിലൂടെ അനുജയുമായി ബന്ധമുണ്ടാക്കിയ ഖലീൽ വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.
ഖലീലിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അനൂജ പറഞ്ഞിട്ടുള്ളതായി സുഹൃത്തുക്കളും പറയുന്നു. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. കേസിൽ കാമുകൻ ഖലീലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ താമസിച്ച വീട്ടിൽ നിന്നും ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സി ഡികളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ വിഷയം പരിവാർ സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. ഗുരുവായൂർ സ്വദേശിയായ ഖലീൽ അനുജയെ പ്രണയം നടിച്ച് വഞ്ചിക്കുകയായിരുന്നെന്നാണ് പരിവാർ സംഘടനകളുടെ ആരോപണം. എൻഡിഎഫ് പ്രവർത്തകനാണ് ഖലീലെന്നം യുവമോർച്ച പ്രവർത്തകർ ആരോപിച്ചു.