- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടർ ബ്രോ പോയാലെന്താ ഞങ്ങൾക്ക് ജോസേട്ടനുണ്ടല്ലോ എന്ന് പറഞ്ഞ കോഴിക്കോട്ടുകാർക്ക് പെരുത്ത സങ്കടം; സ്വന്തം ജോസേട്ടനും സ്ഥലംമാറ്റം; പ്രളയം വന്ന് വിഴുങ്ങിയപ്പോൾ ഒരുജില്ല മറ്റൊരുജില്ലയ്ക്ക് സഹായമെത്തിച്ച മാതൃകാ നടപടി; കനോലി കനാലിനും മിഠായി തെരുവിനും പുതിയ മുഖം നൽകി പടിയിറങ്ങുമ്പോൾ കളക്ടർ യു.വി.ജോസിന് ഇത് ചുമതലയുടെ തുടർച്ച മാത്രം
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസിനെ സ്ഥലം മാറ്റി. ഇന്നത്തെ മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. പകരം കളക്ടറായി ശ്രീരാം സാംബശിവ റാവു ചുമതലയേൽക്കും. കളക്ടർ സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനാലാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രശാന്ത് നായർ സ്ഥലം മാറിപ്പോയതിന് ശേഷമാണ് യുവി ജോസ് കോഴിക്കോടിന്റെ ചുമതലയിലെത്തിയത്. യുവി ജോസിന് സ്ഥലംമാറ്റം ലഭിച്ചതിലൂടെ കോഴിക്കോടിന് നഷ്ടമാകുന്നത് മറ്റൊരു ജനകീയ കളക്ടറെ കൂടിയാണ്. കോഴിക്കോടിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയ ആളായിരുന്നു യുവി ജോസ്. പ്രശാന്ത് നായരെ കള്കടർ ബ്രോയെന്ന് വിളിച്ചിരുന്ന അതേ സ്നേഹത്തോടെ തന്നെയായിരുന്നു കോഴിക്കോട്ടുകാർ യുവി ജോസിനെ ജോസേട്ടനെന്ന് വിളിച്ചിരുന്നതും. കോഴിക്കോടിന്റെ ചരിത്ര ശേഷിപ്പുകളായിരുന്ന കനോലി കനാലും, മിഠായിത്തെരുവും, കല്ലായിപ്പുഴയുമെല്ലാം യുവി ജോസ് എന്ന ജനകീയ കളക്ടറുടെ ഇച്്ഛാശക്തി കൊണ്ട് മാത്രം പുനർജീവിച്ചു. നഗരത്തിന്റെ മുഴുവൻ മാലിന്യങ്ങളുംപേറി ഒഴുകിയിരുന്ന കനോല
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസിനെ സ്ഥലം മാറ്റി. ഇന്നത്തെ മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. പകരം കളക്ടറായി ശ്രീരാം സാംബശിവ റാവു ചുമതലയേൽക്കും. കളക്ടർ സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനാലാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രശാന്ത് നായർ സ്ഥലം മാറിപ്പോയതിന് ശേഷമാണ് യുവി ജോസ് കോഴിക്കോടിന്റെ ചുമതലയിലെത്തിയത്.
യുവി ജോസിന് സ്ഥലംമാറ്റം ലഭിച്ചതിലൂടെ കോഴിക്കോടിന് നഷ്ടമാകുന്നത് മറ്റൊരു ജനകീയ കളക്ടറെ കൂടിയാണ്. കോഴിക്കോടിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയ ആളായിരുന്നു യുവി ജോസ്. പ്രശാന്ത് നായരെ കള്കടർ ബ്രോയെന്ന് വിളിച്ചിരുന്ന അതേ സ്നേഹത്തോടെ തന്നെയായിരുന്നു കോഴിക്കോട്ടുകാർ യുവി ജോസിനെ ജോസേട്ടനെന്ന് വിളിച്ചിരുന്നതും. കോഴിക്കോടിന്റെ ചരിത്ര ശേഷിപ്പുകളായിരുന്ന കനോലി കനാലും, മിഠായിത്തെരുവും, കല്ലായിപ്പുഴയുമെല്ലാം യുവി ജോസ് എന്ന ജനകീയ കളക്ടറുടെ ഇച്്ഛാശക്തി കൊണ്ട് മാത്രം പുനർജീവിച്ചു.
നഗരത്തിന്റെ മുഴുവൻ മാലിന്യങ്ങളുംപേറി ഒഴുകിയിരുന്ന കനോലി കനാലിനെ വിവിധ ഘട്ടങ്ങളിലായി ശുചീകരിക്കാൻ വിദ്യാർത്ഥികളെയും വളണ്ടിയർമാരെയും രംഗത്തിറക്കി യുവി ജോസ് നടത്തിയ ശ്രമങ്ങൾ കയ്യടി അർഹിക്കുന്നതാണ്. കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവിനെ സുരക്ഷിതവും സുന്ദരവുമായ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിലും യുവി ജോസിന്റെ കരങ്ങളുണ്ട്. മിഠായിത്തെരവിന്റെ സൗന്ദര്യവത്കരണത്തിന് ശേഷം വാഹനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച ഘട്ടത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങളുണ്ടായെങ്കിലും അതിനെയൊന്നും വകവെക്കാത്ത ഉറച്ച തീരുമാനമെടുക്കാനും യുവി ജോസിനായി.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയകാലത്ത് ഒരു ജില്ലാ ഭരണകൂടം എങ്ങനെയാണ് അടിയന്തര ഘട്ടങ്ങളിൽ പ്രവത്തിക്കേണ്ടതെന്ന് രാജ്യത്തിനാകെ മാതൃകയായി യുവി ജോസിന്റെ നേതൃത്വം. സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലാ ഭരണകൂടം ഔദ്യോഗികമായി നേരിട്ട് മറ്റൊരു ജില്ലക്ക് സഹായമെത്തിക്കുന്നതിന് പിന്നിലും യുവി ജോസെന്ന മനുഷ്യസ്നേഹിയുടെ കരങ്ങളുണ്ടായി. സംസ്ഥാനത്ത് തന്നെ ഈ പ്രളയകാലത്ത് ജനകീയ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചതും കോഴിക്കാടായിരുന്നു. ഏറ്റവുമൊടുവിൽ കോഴിക്കോടിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും കൂടെയൊഴുകിയിരുന്ന കല്ലായിപ്പുഴയെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് അദ്ദേഹം സ്ഥലം മാറിപ്പോകുന്നത്. കല്ലായിപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മാലിന്യം നീക്കം ചെയ്ത് പുഴയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
നൂറ്റാണ്ടിന്റെ പെരുമയുള്ള മരവ്യവസായം പതുക്കെ ഫാക്ടറികൾക്ക് വഴിമാറിയപ്പോൾ മാലിന്യകൂമ്പാരമായി മാറിയ കല്ലായിപ്പുഴയെ തീരിച്ചുപിടിക്കാൻ പല കളക്ടർമാരും പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും പ്രാവർത്തികമാക്കാൻ യുവി ജോസിന് മാത്രമാണ് കഴിഞ്ഞിരുന്നത്. ആദ്യ ഘട്ടമായി 25 ഏക്കറിലധികം സ്ഥലം പുഴയിൽ വിവിധയിടങ്ങളിലായി കയ്യേറിയതായി കണ്ടെത്തുകയും അവ അളന്ന് തിരിച്ച് ജണ്ട കെട്ടി വേർതിരിക്കുന്ന പണികളും പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഈ പ്രളയകാലത്തെ എല്ലായിടത്തും ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന കളക്ടറെ നോക്കി കോഴിക്കോട്ടുകാർ പറഞ്ഞിരുന്നു കള്കടർ ബ്രോ പോയാലെന്താ ഞങ്ങൾക്ക് ജോസേട്ടനുണ്ടല്ലോ എന്ന്. ഇപ്പോൾ ജോസേട്ടനും കോഴിക്കോട് നിന്ന് സ്ഥലം മാറിപ്പോവുകയാണ്.