ഫുട്‌ബോൾ നിയമങ്ങൾ ഇത്ര മനുഷ്യത്വരഹിതമാണോ? കഴിഞ്ഞ മാസം ബൊളീവിയയിലെ സാന്താക്രൂസിൽ നിന്നും കൊളംബിയയിലെ മെഡെല്ലിനിലേക്കുള്ള വിമാനം തകർന്ന് വീണ് ചാപെകോയൻസ് ഫുട്‌ബോൾ ടീമിലെ അംഗങ്ങൾ മൊത്തം മരിച്ചിട്ടും അവർക്ക് മുകളിൽ കോടതി കനത്ത പിഴ ചുമത്തിയ നടപടിയെക്കുറിച്ച് കേൾക്കുമ്പോൾ ആരുടെയും മനസിൽ ഉയർന്നേക്കാവുന്ന ഒരു ചോദ്യമാണിത്. മെഡെല്ലിനിൽ വച്ച് നടക്കേണ്ടിയിരുന്ന ഷെഡ്യൂൾ ചെയ് ഫുട്‌ബോൾ മാച്ചിൽ പങ്കെടുക്കാതിരുന്നതിനാണ് പ്രസ്തുത ടീമിന് മേൽ പിഴ ചുമത്തിയിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും ഫുട്‌ബോളിലെ നിയമങ്ങൾ തരിമ്പും അയവ് കാട്ടിയില്ലെന്ന ആരോപണം ഇതേ തുടർന്ന് ശക്തമായിരിക്കുകയാണ്. മാച്ചിൽ കളിക്കാതിരുന്നുവെന്ന കുറ്റത്തിൽ ടീം 25,000 പൗണ്ട് പിഴയടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 71 പേർ കൊല്ലപ്പെട്ട പ്രസ്തുത വിമാനാപകടത്തിൽ മൂന്ന് കളിക്കാരടക്കം മൊത്തം ആറ് പേർ മാത്രമായിരുന്നു രക്ഷപ്പെട്ടിരുന്നത്.

അറ്റ്‌ലെറ്റികോ നാസിയോണലിനെതിരെ കോപ സുഡ്അമേരിക്കാന ഫൈനൽ കളിക്കാനായിരുന്നു പ്രസ്തുത ടീം വിമാനത്തിലേറി വന്നിരുന്നത്. ബ്രസീലിയൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മാച്ചുകൾ ഡിസംബർ ഒന്നിന് കളിച്ചിരുന്നുവെങ്കിലും അപകടത്തെ തുടർന്ന് മിനെയ്‌റോക്കെതിരായ കളി കളിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ തയ്യാറാക്കിയ ഫിക്ചർ അനുസരിച്ച് കളിക്കാത്തതിനാൽ തങ്ങൾ രണ്ട് ക്ലബുകളെടും ശിക്ഷിക്കുമെന്ന നിലപാടാണ് സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നത്. ചാപെകോയൻസ് ഫുട്‌ബോൾ ടീമിലെ കളിക്കാരായ അലൻ റുസ്‌ച്ചെൽ ഫോൽമാൻ, നെറ്റോ എന്നിവരും ഒരു ജേർണലിസ്റ്റും രണ്ട് ഫ്‌ലൈറ്റ് ക്രൂ അംഗങ്ങളുമായിരുന്നു പ്രസ്തുത അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നത്.

അപകടത്തെ കുറിച്ച് നിർണായകയമാ വിവരങ്ങൾ വെളിപ്പെടുത്തി ഇതിൽ നിന്നും രക്ഷപ്പെട്ട ജേർണലിസ്റ്റായ റാഫേൽ ഹെൻസെൽ രംഗത്തെത്തിയിട്ടുണ്ട്. താൻ പൈലറ്റിന്റെ നിർദേശമനുസരിച്ച് സീറ്റ് ബെൽട്ടിട്ടതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പർവത പ്രദേശത്ത് വിമാനം തകർന്ന് വീണതിനെ തുടർന്ന് ബ്രസീൽ, ബൊളീവിയ, കൊളംബിയ തുടങ്ങിയ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ധനം തീർന്നതായിരിക്കാം കാരണമെന്നാണ് കൊളംബിയൻ അധികൃതർ പറയുന്നത്.

വിമാനം തകരുമെന്ന് തോന്നിയ നിമിഷത്തിൽ യാത്രക്കാരെല്ലാം പൈലറ്റിനോട് കാര്യം തിരക്കിയിരുന്നുവെന്നാണ് ഹെൻസെൽ പറയുന്നത്. തുടർന്ന് മിക്കവരും പരിഭ്രാന്തരായി ഓടിക്കളിക്കുകയായിരുന്നുവെന്നും താൻ ബെൽറ്റ് മുറുക്കി ഇരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്ന അദ്ദേഹം വ്യക്തമാക്കുന്നു.തനിക്ക് ബോധം വന്നപ്പോൾ എമർജൻസി വർക്കർമാർ ചുറ്റും വളഞ്ഞ് നിൽക്കുന്നുണ്ടായിരുന്നുവെന്നും എല്ലുകൾ പൊട്ടിയതിന്റെ കഠിനമായ വേദന തന്നെ അലട്ടിയിരുന്നുവെന്നും ഈ ജേർണലിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.തനിക്കടുത്തിരുന്നവരെല്ലാം മരിച്ചുവെന്ന് പീന്നീടറിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.