തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടി ശ്വേതാ മേനോൻ നടത്തിയ പരാമർശങ്ങൾ അപക്വവും അബദ്ധജടിലവുമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ- ഇന്ത്യ ( കോംഇന്ത്യ). ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ തന്നെയാണ് ഓൺലൈൻ മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. വാർത്തകൾ നൽകുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓൺലൈൻ മാധ്യമങ്ങൾക്കും അതിന്റേതായ സംവിധാനങ്ങളും കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ട്.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമർശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങൾക്കെതിരെ വാർത്ത വന്നാൽ അതിനെ മഞ്ഞ മാധ്യമപ്രവർത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേർന്നതല്ല.

ഇത്തരം വാർത്തകൾ വന്നാൽ നേരിടാൻ അവർക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓൺലൈൻ മാധ്യമങ്ങളെയും ചേർത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാമർശങ്ങൾക്ക് പോലും ഓൺലൈൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകളും ഉണ്ട്.

ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോൻ നടത്തിയ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ് എന്നിവർ വ്യക്തമാക്കി.

'അമ്മ' സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനത്തുനിന്നും ശ്വേത മേനോൻ രാജിവെച്ചിരുന്നു. യുവ നടിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തിൽ വിജയ് ബാബുവിനെതിരെ 'അമ്മ' സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചായിരകുന്നു രാജി. ഐസിസി അംഗമായ മാല പാർവതി കഴിഞ്ഞ ദിവസം ഐസിസിയിൽ നിന്ന് രാജിവെച്ചിരുന്നു. ശ്വേതയുടെ രാജിക്ക് പിന്നാലെ ഐസിസി അംഗം കുക്കു പരമേശ്വരനും രാജിവെച്ചു.

ശ്വേതയുടെ രാജിയുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെ നടി ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു.

കുറിപ്പ് ഇങ്ങനെ:

Hi,

I saw so many online media's posting stuff which I didn't say or endorse-!ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ fake news കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന 'സന്തോഷം' എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ഒരു പരാതി സൈബർ സെല്ലിൽ കൊടുത്തിരുന്നു.

I wouldn't have bothered if it was only about me, but ഞങ്ങളുടെ സംഘടനയായ AMMA യെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയും എല്ലാം അവരെ defame ചെയ്ത് ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ചില online മീഡിയകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്.

AMMA is an organization that has equal space for women & men, we intend to keep it that way through our actions & reactions, I have never hesitated to come out in public on matters of public concern, but my resignation from ICC is purely an 'internal matter' & not of public concern, ICC യിൽ നിന്നും resign ചെയ്തു ഞാൻ എഴുതിയ letter is not even in public domain, it's only with the AMMA executive committee-

So please don't add misinterpretations, weave stories around it or fire salvos from my shoulder just because I have not been vocal in public-! Most of the online media's have now withdrawn those fake news & apologised for the same.

ഞാൻ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷൻ എടുത്തു എന്നെ സപ്പോർട്ട് ചെയ്ത Aluva റൂറൽ എസ് പി കാർത്തിക് sir, ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സി ഐ ലത്തീഫ്,എസ് ഐ .കൃഷ്ണകുമാർ എന്നിവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

I also want to thank the mainstream media's for their factual reporting & support-
It's time we curb the online medias who thrive only on fake news/yellow journalism-
Thanks & regards,
Shwetha Menon