- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛോട്ടാ രാജനെ ചോദ്യം ചെയ്താൽ ദാവൂദിന് പിടിവീഴും; നിർണായകമാവുക മൊബൈലും ലാപ്‌ടോപ്പും; ഇന്ത്യയിൽ എത്തുംമുമ്പ് രാജനെ വധിക്കാൻ ദാവൂദിന്റെ കരുനീക്കം; പിടിയിലായ അധോലോക നേതാവിന് കമാൻഡോ സുരക്ഷ ഏർപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: ഇന്തോനേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത അധോലോക നായകൻ ഛോട്ടാ രാജനെ ചോദ്യം ചെയ്താൽ രാജ്യത്തിന്റെ ഒന്നാം നമ്പർ ശത്രു ദാവൂദ് ഇബ്രാഹിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ അധികൃതർ. ഛോട്ടാ രാജനിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ദാവൂദിനെക്കുറിച്ചുള്ള നിർണായക തെളിവുകളായി മാറുമെന്നാണ് അധികൃതർ കരുതുന്നത്.
ന്യൂഡൽഹി: ഇന്തോനേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത അധോലോക നായകൻ ഛോട്ടാ രാജനെ ചോദ്യം ചെയ്താൽ രാജ്യത്തിന്റെ ഒന്നാം നമ്പർ ശത്രു ദാവൂദ് ഇബ്രാഹിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ അധികൃതർ. ഛോട്ടാ രാജനിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ദാവൂദിനെക്കുറിച്ചുള്ള നിർണായക തെളിവുകളായി മാറുമെന്നാണ് അധികൃതർ കരുതുന്നത്.
ഛോട്ടാ രാജനെ ഇന്ത്യയിൽ എത്തിച്ച് ചോദ്യം ചെയ്യാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ, ഛോട്ടാ രാജൻ ഇന്ത്യയിലെത്താതിരിക്കാനുള്ള ശ്രമങ്ങൾ ദാവൂദ് ഇബ്രാഹിം ആരംഭിച്ചതായും സൂചനയുണ്ട്. ഇന്തോനേഷ്യൻ പൊലീസിന്റെ കസ്റ്റഡിയിൽ താൻ സുരക്ഷിതനല്ലെന്ന് കാണിച്ച് ഛോട്ടാ രാജൻ ബാലിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകിയത് ആ ആശങ്കയുടെ പുറത്താണ്.
ഓസ്‌ട്രേലിയയിൽനിന്ന് ബാലിയിലെത്തിയപ്പോൾ രാജനെ അറസ്റ്റ് ചെയ്ത പൊലീസ്, മൊബൈൽ, ലാപ്‌ടോപ്, ഒരു സ്യൂട്ട്‌കേസ് എന്നിവയും പിടിച്ചെടുത്തിരുന്നു. ലാപ് ടോപ്പിലും മൊബൈലിലും ദാവൂദിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അധോലോക സംഘടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു.
ദാവൂദിൽനിന്നുള്ള ആക്രമണസാധ്യത കണക്കിലെടുത്ത് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി ബാലിയിലെത്തിയ ഇന്ത്യൻ സംഘത്തിന് സ്‌പെഷ്യൽ പൊലീസ് കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ ഛോട്ടാ രാജനും പ്രത്യേക കമാൻ!ഡോ സുരക്ഷ നൽകിയിട്ടുണ്ട്. വർഷങ്ങളായി ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും രാജനെ ലക്ഷ്യമിട്ടിരിക്കുകയാണ്. ഷക്കീൽ തന്നെ വധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് രാജൻ ഓസ്‌ട്രേലിയയിൽനിന്ന് ഇന്തോനേഷ്യയിലെത്തിയത്.
രാജന് ഇന്തൊനീഷ്യൻ പൊലീസ് കമാൻഡോകളടക്കം ശക്തമായ സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്. ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി ഇന്നലെയാണ് ആറുപേരടങ്ങിയ പ്രത്യേക ഇന്ത്യൻ സംഘം ബാലിയിലെത്തിയത്. സിബിഐ, മുംബൈ പൊലീസ്, ഡൽഹി പൊലീസ് എന്നിവരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളത്. ഇവർക്കൊപ്പം സുരക്ഷയ്ക്കായി ഡൽഹി പൊലീസിലെ പ്രത്യേക കമാൻഡോ സംഘവുമെത്തിയിട്ടുണ്ട്.
വർഷങ്ങളുടെ ശത്രുതയാണ് ദാവൂദും ഛോട്ടാ രാജനും തമ്മിലുള്ളത്. പല തവണ രാജനെ കൊല്ലാൻ ദാവൂദും സംഘവും പദ്ധതിയിട്ടിരുന്നു. സിംബാബ്‌വെയിൽ അഭയം തേടാൻ ഛോട്ടാ രാജൻ ശ്രമിച്ചിരുന്നെങ്കിലും അത് ഫലിച്ചില്ല. തുടർന്നാണ് ഇന്തോനേഷ്യയിലേക്ക് കടന്നത്. ഇന്ത്യയിലെത്തി കീഴടങ്ങുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് സൂചനയുണ്ട്. ഇന്ത്യൻ അധികൃതരുടെ ഒ്ത്താശയോടെയാണ് രാജൻ വന്നതെന്നും കരുതപ്പെടുന്നു.