- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ വികസനപട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട അവകാശവാദവും പൊളിഞ്ഞു; ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോയുടെ പണി പൂർത്തിയാക്കാൻ ഇനിയും ഒരു വർഷം കൂടി വേണം; കേരളപിറവി ദിനത്തിൽ ആദ്യ ട്രെയിൻ ഓടുമെന്ന് മോഹിച്ചവർക്ക് നിരാശ
കൊച്ചി : ഉമ്മൻ ചാണ്ടിയുടെ വികസന പദ്ധതികളിൽ ഒന്നാം പേരുകാരനായിരുന്നു കൊച്ചി മെട്രോ. എങ്ങനേയും അധികാരം പൂർത്തിയാക്കും മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ പദ്ധതി. എല്ലാം ശരിയായി എന്ന തരത്തിൽ മെട്രോയുടെ പരീക്ഷണ ഓട്ടവും നടത്തി. മുഖ്യമന്ത്രിയായിരിക്കെ നേരിട്ട് ഉമ്മൻ ചാണ്ടിയെത്തി പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തു. പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം കെങ്കേമമാക്കിയതിന് മുഖ്യമന്ത്രിയെത്തിയതിൽ സോഷ്യൽ മീഡിയയിൽ ട്രോളർമാരുടെ ആഘോഷവുമുണ്ടായി. ഇതിനിടെയിൽ കേരള പിറവി ദിനമായ നവംബർ ഒന്നിന് കൊച്ചി മെട്രോയിൽ യാത്രകാർക്ക് പോകാൻ കഴിയുമെന്ന വീരവാദവുമെത്തി. എന്നാൽ ഇതെല്ലാം വെറും പാഴ് വാക്കുകളായിരുന്നു. ഇനിയും ഒരു കൊല്ലമെങ്കിലും കൊച്ചി മെട്രോ സർവ്വീസ് തുടങ്ങാൻ വേണ്ടി വരും. കൊച്ചി മെട്രോ റെയിൽ 2017 മാർച്ചിൽ യാഥാർത്ഥ്യമാകത്തക്ക വിധം നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. ിർമ്മാണപ
കൊച്ചി : ഉമ്മൻ ചാണ്ടിയുടെ വികസന പദ്ധതികളിൽ ഒന്നാം പേരുകാരനായിരുന്നു കൊച്ചി മെട്രോ. എങ്ങനേയും അധികാരം പൂർത്തിയാക്കും മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ പദ്ധതി. എല്ലാം ശരിയായി എന്ന തരത്തിൽ മെട്രോയുടെ പരീക്ഷണ ഓട്ടവും നടത്തി. മുഖ്യമന്ത്രിയായിരിക്കെ നേരിട്ട് ഉമ്മൻ ചാണ്ടിയെത്തി പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തു. പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം കെങ്കേമമാക്കിയതിന് മുഖ്യമന്ത്രിയെത്തിയതിൽ സോഷ്യൽ മീഡിയയിൽ ട്രോളർമാരുടെ ആഘോഷവുമുണ്ടായി. ഇതിനിടെയിൽ കേരള പിറവി ദിനമായ നവംബർ ഒന്നിന് കൊച്ചി മെട്രോയിൽ യാത്രകാർക്ക് പോകാൻ കഴിയുമെന്ന വീരവാദവുമെത്തി.
എന്നാൽ ഇതെല്ലാം വെറും പാഴ് വാക്കുകളായിരുന്നു. ഇനിയും ഒരു കൊല്ലമെങ്കിലും കൊച്ചി മെട്രോ സർവ്വീസ് തുടങ്ങാൻ വേണ്ടി വരും. കൊച്ചി മെട്രോ റെയിൽ 2017 മാർച്ചിൽ യാഥാർത്ഥ്യമാകത്തക്ക വിധം നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. ിർമ്മാണപ്രവർത്തനങ്ങൾ ത്രൈമാസാടിസ്ഥാനത്തിൽ ലക്ഷ്യം വച്ച് മുന്നോട്ട് പോകണമെന്നും ത്രൈമാസ റിപ്പോർട്ട് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതോടെയാണ് കള്ളി പൊളിയുന്നത്.
വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വൻകിട പദ്ധതികൾ. ഇതിൽ വിഴഞ്ഞത്ത് അനിശ്ചിതത്വം എത്തുകയാണ്. അതും എന്ന് പൂർത്തിയാകുമെന്ന് ആർക്കും ഉറപ്പില്ല. ഗൗതം അദാനി പിന്മാറാനുള്ള സാധ്യതയുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ മാമാങ്കം മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയിരുന്നു. അതും തട്ടിപ്പാണെന്നാണ് വിലയിരുത്തൽ. യുഡിഎഫ് അവകാശപ്പെട്ട ദിനങ്ങളിലൊന്നും കണ്ണൂരിലെ വിമാനത്താവളത്തിൽ നിന്നും ആളുകളുമായി വിമാനങ്ങൾക്ക് പറന്നുയരാൻ കഴിയില്ല. അത്ര ഒച്ചിന്റെ വേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇതെല്ലാം മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കും അറിയാമായിരുന്നു. എന്നാൽ വികസന നായകൻ എന്ന പ്രതിച്ഛായ ആളിക്കത്തിക്കാൻ കണ്ണൂരും കൊച്ചി മെട്രോയും വിഴിഞ്ഞവുമെല്ലാം ഉയർത്തി തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചു. അഴിമതിയിലും സോളാർ വിവാദത്തിലും കുടുങ്ങിയ സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താനായിരുന്നു ഇതെല്ലാം. അപ്പോഴും വെറും പ്രഖ്യാപനങ്ങളാണ് ഇതെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചി മെട്രോ നവംബറിൽ പൂർത്തിയാകില്ലെന്നും റിപ്പോർട്ട് ചെയ്തു. ഇത് ശരിവയ്ക്കുന്ന തീരുമാനങ്ങളാണ് ഇന്നലത്തെ അവലോകന യോഗത്തിൽ നിന്ന് പുറത്തുവരുന്നത്.
കൊച്ചി മെട്രോയുടെ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് അടുത്ത വർഷം മാർച്ചിലേക്കു നീണ്ടുപോയേക്കും. ഈ വർഷം നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മെട്രോ സർവീസ് കമ്മിഷൻ ചെയ്യാനായിരുന്നു നേരത്തേയുള്ള തീരുമാനം. സിവിൽ ജോലികൾ ഏറെക്കുറെ തീർന്നെങ്കിലും മെട്രോ കമ്മിഷനിങ്ങിന് ഇനിയും ഏറെ കാര്യങ്ങൾ അവശേഷിക്കുകയാണ്. ൗ സാഹചര്യത്തിൽ നവംബറിൽ പദ്ധതി കമ്മിഷൻ ചെയ്യുക എളുപ്പമാവില്ലെന്നു കെഎംആർഎൽ അറിയിച്ചു. അടുത്തവർഷം മാർച്ചിലെങ്കിലും കമ്മിഷനിങ് ഉറപ്പാക്കാനാവുന്നവിധം ഷെഡ്യൂൾ ക്രമീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഈ സാഹചര്യത്തിൽ കൊച്ചി മെട്രോയുടെ നിർമ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ. ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച് കെ.എം. ആർ. എൽ., ഡി.എം.ആർ. സി. എന്നിവയുടെ സംയുക്തയോഗം അധികം വൈകാതെ വിളിച്ച് ചേർക്കാനും യോഗം തീരുമാനിച്ചു. കൊച്ചി മെട്രോ റെയിലിന്റെ ഇപ്പോഴത്തെ സ്ഥിതി, ഭാവി പദ്ധതി എന്നിവ കെ.എം. ആർ. എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് വിശദീകരിച്ചു. കെ.എം. ആർ. എൽ. ഉന്നതതല മാനേജ്‌മെന്റ് സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എത്രയും വേഗം പണി പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ള നിർദ്ദേശം.
അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐടി സെക്രട്ടറി എം.ശിവശങ്കർ, മെട്രോ റെയിൽ ഡയറക്ടർ (സിസ്റ്റംസ്) പ്രവീൺ ഗോയൽ എന്നിവർ പങ്കെടുത്തു. മെട്രോ റെയിൽ പദ്ധതിക്കൊപ്പം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വാട്ടർ മെട്രോ, ഏകീകൃത നഗരഗതാഗത പദ്ധതി, മെട്രോയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ, കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ട വിപുലീകരണം, കാക്കനാട് മെട്രോ വില്ലേജ്, തൃപ്പൂണിത്തുറയിലേക്കു മെട്രോ നീട്ടുന്ന കാര്യം എന്നിവയെല്ലാം മുഖ്യമന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.