- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പരാജയപ്പെടുന്നിടത്തു ജനങ്ങൾ നേരിട്ടെത്തും; സദാചാര ഗുണ്ടകളുടെ ആക്രമണത്തിനെതിരെ ഒരുമിച്ചിരുന്നു സംസാരിക്കാനും പുസ്തകം വായിക്കാനും ഇടം ഒരുക്കാൻ തലസ്ഥാനത്തെ സാധാരണക്കാർ; ആലോചനായോഗത്തിന് എത്തിയത് ഐഎഎസുകാർവരെ
തിരുവനന്തപുരം നഗരത്തിൽ ഒരു പൊതുവിടം ഒരുക്കുന്നതിനെപ്പറ്റി ആലോചിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖർ.ഐ.എ.എസ്. ഉദ്യോഗസ്ഥരും അക്കാദമികപണ്ഡിതരും പൊതുപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും സാധാരണക്കാരും അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ തലസ്ഥാനത്തെ പൊതു പ്രശ്‌നങ്ങൾ ചർച്ച ചെയ്യാ
തിരുവനന്തപുരം നഗരത്തിൽ ഒരു പൊതുവിടം ഒരുക്കുന്നതിനെപ്പറ്റി ആലോചിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖർ.ഐ.എ.എസ്. ഉദ്യോഗസ്ഥരും അക്കാദമികപണ്ഡിതരും പൊതുപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും സാധാരണക്കാരും അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ തലസ്ഥാനത്തെ പൊതു പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും സാമൂഹിക ഇടപെടലുകൾ കാര്യക്ഷമമാക്കാനും തീരുമാനിക്കുകയും ചെയ്തു.
പൊതുവിടമാക്കാൻ പറ്റുന്ന ഒരിടം എത്രയും വേഗം കണ്ടെത്താനും അവിടം വാടകയ്‌ക്കെടുത്തു സൗകര്യങ്ങൾ ഒരുക്കി അനുയോജ്യമാക്കാനും ഇക്കാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയുന്ന സംഘടനാരൂപം ഉണ്ടാക്കി രജിസ്റ്റർ ചെയ്യാനുമായി സ്വയംസന്നദ്ധരായ 17 പേരുടെ താൽക്കാലികക്കമിറ്റിക്കു യോഗം രൂപം നൽകി. പൊതുവിടത്തിന് ആകർഷകമായ പേരും പറ്റിയ സ്ഥലങ്ങളും ആലോചിച്ചു നിർദ്ദേശിക്കാൻ പങ്കെടുത്ത മുഴുവൻ പേരോടും യോഗം അഭ്യർത്ഥിച്ചു. മറ്റു നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും മാതൃകയും പ്രചോദനവും ആകുമാറ്, സ്ഥിരം ഭാരവാഹികളും നടത്തിപ്പുകാരും ഒന്നുമില്ലാത്ത, സമ്പൂർണ്ണമായും ജനാധിപത്യപരമായ, മതനിരപേക്ഷമായ, വിശാലമാനങ്ങളുള്ള സംവിധാനമായി വേണം പൊതുവിടം നടപ്പിലാക്കാനെന്ന് യോഗം തീരുമാനിച്ചു.
പൊതുവിടങ്ങൾ ഇല്ലാതാകുന്നു എന്ന വേവലാതിക്കു പരിഹാരമായി തലസ്ഥാനത്ത് ഒരു മതേതര, ജനാധിപത്യ ഇടം എന്ന ആശയമാണ് ഈ കൂട്ടായ്മ ഉയർത്തുന്നത്. വിവിധ ആശയഗതിക്കാർക്ക് ഒത്തുകൂടാനും പരസ്പരം ആശയവിനിമയം നടത്താനും കഴിയുന്നതും മതനിരപേക്ഷരും ജനാധിപത്യവാദികളുമായ ആർക്കും ഏപ്പോഴും വരാവുന്നതുമായ പൊതുവിടം എന്നതായിരുന്നു ആശയം. യോഗത്തിൽ പങ്കെടുത്തവരെല്ലാം ഈ ആവശ്യത്തിന്റെ പ്രാധാന്യം സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഊന്നിപ്പറയുകയും പൊതുവിടത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ വിശദീകരിക്കുകയും ചെയ്തു. പൊതു വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ കുറിച്ചു പോലും ഇവിടെ ചർച്ച ചെയ്ത് തീരുമാനിക്കാം. ഏത് വിഷയവും സ്വതന്ത്ര ചർച്ചയ്ക്ക വിധേയമാക്കാൻ കഴിയുന്ന ഒരിടമാണ് ലക്ഷ്യം.
തലസ്ഥാനത്ത് ഉണ്ടായിരുന്ന പൊതുവിടങ്ങളെപ്പറ്റി മുതിർന്നതലമുറക്കാർ അനുസ്മരിച്ചപ്പോൾ ഇന്നുള്ള പൊതുസ്ഥലങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും യുവതലമുറക്കാർ ചൂണ്ടിക്കാട്ടി. ഔദ്യോഗികസംവിധാനങ്ങൾ, പൊലീസ്, ദുരാചാരഗുണ്ടകൾ തുടങ്ങി നിരവധി തലവേദനകൾ പൊതുയിടങ്ങൾ അഭിമുഖീകരിക്കുന്നതായി പലരും ചൂണ്ടിക്കാട്ടി. മനുഷ്യർക്കു സംസാരിച്ചിരിക്കാനും പാട്ടുപാടാനും കേൾക്കാനും വായിക്കാനും ചർച്ച ചെയ്യാനും ചിന്തിച്ചിരിക്കാനും സംഭാരമോ നാരങ്ങാവെള്ളമോ ചായയോ കുടിച്ച് ഒട്ടുനേരം വിശ്രമിക്കാനും ചെറിയ സെമിനാറോ കൂട്ടായ്മയോ നടത്താനും അതു നടക്കുമ്പോൾത്തന്നെ അതിൽ പങ്കെടുക്കാതെ മാറിയിരുന്നു താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാനും ഒക്കെ കഴിയുന്ന ഇടം എന്ന ആശയമാണ് മിക്കവരും പങ്കുവച്ചത്.
പത്രവാരികകൾ, ക്ലോക്ക് റൂം, ടോയ്‌ലറ്റ്, സ്ത്രീഉഭയലിംഗസൗഹൃദ അന്തരീക്ഷം, പുസ്തകശാല, കഫെറ്റേരിയ, ഒക്കെ ഉണ്ടാകണമെന്നും നിർദ്ദേശം ഉയർന്നു. ജൈവപച്ചക്കറിയും വിത്തിനങ്ങളും തൊട്ട് ആരോഗ്യരക്ഷവെരെ ഉണ്ടാകണമെന്നും പലരും അഭിപ്രായപ്പെട്ടു. മതനിരപേക്ഷരും ജനാധിപത്യവിശ്വാസികളുമായ ഏതു രാഷ്ട്രീയാശയക്കാർക്കും ഏതു സംഘടനക്കാർക്കും ഒരു സംഘടനയും ഇല്ലാത്തവർക്കും ഏതു പ്രായക്കാർക്കും എല്ലാ ലിംഗക്കാർക്കും വരാവുന്നതാകണം പൊതുവിടമെന്നും അതേസമയം തന്നെ ഏറ്റവും ഒറ്റപ്പെടൽ അനുഭവിക്കുന്ന മുതിർന്നപൗരർക്കു പ്രത്യേക സംരക്ഷണവും സമാശ്വാസവും പകരുന്നതാകണം അവിടത്തെ സൗകര്യങ്ങളെന്നും അഭിപ്രായമുണ്ടായി.
പൊതുവിടമാക്കാൻ പറ്റുന്ന ഒരിടം എത്രയും വേഗം കണ്ടെത്തുമ്പോൾ ഈ നിർദ്ദേശമെല്ലാം പരിഗണിക്കും. കെവി മോഹൻ കുമാർ ഐ.എ.എസ്., വി.എൻ. ജിതേന്ദ്രൻ ഐ.എ.എസ്, ഡോ: കെ.എൻ. ഹരിലാൽ, കെ. ശിവകുമാർ, പത്മ സുബ്രഹ്മണ്യം, ഡോ: ജോസഫ്, മാദ്ധ്യമപ്രവർത്തകൻ രാജീവ് ദേവരാജ്, നടൻ കൃഷ്ണൻ തുടങ്ങി 150 ഓളം പേർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.