കോഴിക്കോട്: വിവാദങ്ങൾ മുഖവിലയ്ക്കെടുക്കാതെ കമ്പാഷനേറ്റ് കോഴിക്കോടുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോഴിക്കോടു കളക്ടർ എൻ പ്രശാന്തിന്റെ തീരുമാനം. കളക്ടർ ബ്രോയുടെ ഈ ഉറച്ച മനസ്സ് ആരുമില്ലാത്തവർക്ക് താങ്ങാവാൻ തീരുമാനിച്ച് തന്നെയാണ്.

ചില കുത്തകകൾ കോഴിക്കോടിന്റെ വികസന വളർച്ച അട്ടിമറിക്കാൻ മുന്നിലുണ്ട്. ഇവരുടെ അജണ്ടകൾക്ക് വഴങ്ങാതെ കമ്പാഷ്നേറ്റ് കോഴിക്കോടിലൂടെ നിരാലംബർക്ക് കാരുണ്യമെത്തിക്കാനാണ് കളക്ടറുടെ നീക്കം.

കമ്പാഷ്നേറ്റ് കോഴിക്കോട് എന്നത് കളക്ടറുടെ സ്വപ്നപദ്ധതിയാണ്. ഇതുമായി പല സ്വകാര്യ വ്യക്തികളും ഏജൻസികളും സഹകരിക്കുന്നുണ്ട്. ആരിൽ നിന്നും ഒരു പൈസ പോലും ജില്ലാ ഭരണ കൂടം വാങ്ങുന്നില്ല. കാരുണ്യത്തിന്റെ സ്വപർശം അത് അർഹിക്കുന്നവരിൽ എത്തിക്കാൻ ഈ പദ്ധതി തുടരും. സംസ്ഥാന സർക്കാരും എല്ലാ പിന്തുണയുമായി ഒപ്പം നിൽക്കുമ്പോൾ കളക്ടറും അവേശത്തിലാകുന്നു.

എംപി എം കെ രാഘവനുമായുണ്ടായ വിവാദങ്ങൾ മറന്ന് കളക്ടർ ബ്രോ വീണ്ടും സജീവമാകുകയാണ്. തന്നെ ലക്ഷ്യം വയ്ക്കുന്ന ചിലരൊക്കെ ഇപ്പോൾ ചതിക്കുഴികളുമായി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഏവർക്കും അറിയാം. ഇത് മനസ്സിൽ വച്ച് കരുതലോടെ ജനങ്ങളിലേക്ക് നന്മ എത്തിക്കാനാണ് ശ്രമം. ആരുരോമില്ലാത്തവർത്ത് താങ്ങാനാവാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ശത്രുക്കളെ കളക്ടർ ബ്രോ കാര്യമായി കാണുന്നില്ല. അനാഥർക്കും അശരണർക്കുമായുള്ള പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നവർക്കെതിരെ പ്രതികരണങ്ങൾക്കില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കർമ്മ നിരതനാവുകയാണ്. സമൂഹത്തിനായി പ്രവർത്തിച്ച് വേണ്ടതിൽ അധികം ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്. എന്നാൽ തന്റെ പ്രവർത്തകൾ സ്വാർത്ഥ ലാഭത്തിനല്ല. നന്മയുണ്ടാക്കുന്ന പ്രവർത്തികളുമായി മുമ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശത്രുതകൾ കാര്യമായെടുക്കുന്നുമില്ലെന്ന് കളക്ടർ പറയുന്നു.

ക്വാറി മാഫിയയ്ക്കും മണൽ മാഫിയയ്ക്കും എതിരെ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇതിന്റെ പേരിൽ ട്രാൻസഫർ ഭീഷണ പോലും കളക്ടറെ തേടിയെത്തി. എട്ട് മാസം മുമ്പായിരുന്നു ഇത്. കാരുണ്യ കോഴിക്കോട് പദ്ധതിയിൽ(കമ്പാഷ്നേറ്റ് കോഴിക്കോട്) ഫെഡറൽ ബാങ്കും കൈരളി ടിഎംടിയും മാതൃഭൂമിയും എല്ലാം സഹകരിക്കുന്നു. എന്ന് പറഞ്ഞ് കമ്പാഷ്നേറ്റ് കോഴിക്കോട് ഇവരുടെ ആരുടേയും പദ്ധതിയല്ല. കോഴിക്കോട്ടെ ജനങ്ങളുടെ മാത്രം പദ്ധതിയാണ് ഇത്. വിവാദമുണ്ടാക്കി ഈ പദ്ധതികളെ തുരങ്കം വയ്ക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ പരാതി കൊടുത്തും പ്രതികരിച്ചും ആത്തരക്കാരെ ആളുകളാക്കാൻ കളക്ടറെ ഇനി കിട്ടില്ല. പ്രവർത്തിയിലേക്ക് ശ്രദ്ധയൂന്നി നന്മയുടെ പ്രകാശം വിതറാനാണ് കളക്ടർ ബ്രോയുടെ തീരുമാനം.

സർക്കാർ അഗതി മന്ദിരങ്ങളിലും ആശുപത്രികളിലും മറ്റും സന്നദ്ധപ്രവർത്തനത്തിനു തയ്യാറാകുന്ന വ്യക്തികളെ പ്രചോദിപ്പിച്ച് സൗജന്യ സേവനത്തിനു സജ്ജരാക്കുകയാണ് കമ്പാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോടിനെ വിശപ്പില്ലാ നഗരം ആക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഓപ്പറേഷൻ സുലൈമാനി. ക്രൗഡ് ഫണ്ടിങ്ങിലൂടെ നടപ്പിലാക്കുന്ന ഈ പ്രോജക്ടിന്റെ നടത്തിപ്പ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന് ആണ്. സവാരി ഗിരി ഗിരി എന്ന പദ്ധതിയും കൈയടി നേടുന്നു. ഇതോടെ കളക്ടർ ബ്രോ ജനകീയ മുഖവുമായി. കേരളമാകെ ഈ പദ്ധതികൾ ചർച്ചയുമായി. ഇതിനിടെയാണ് പല വിവാദങ്ങളും ഉണ്ടായത്. ഇതൊന്നും ഈ പദ്ധതിയുടെ ലക്ഷ്യത്തെ തകർക്കാതിരിക്കാൻ മുൻകരുതലെടുക്കാനാണ് കളക്ടർ ബ്രോയുടെ തീരുമാനം.

'കരുണാദ്രാം കോഴിക്കോട്' ആരംഭിക്കാനുള്ള കളക്ടർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്- കളക്ടറായി ചാർജ്ജെടുത്ത് രണ്ടാമത്തെ ആഴ്‌ച്ച പൂർത്തിയാക്കുന്ന വേളയിൽ കോഴിക്കോട്ടെ ഒരു മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കാൻ ഇടവന്നു. വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു അവിടത്തെ രോഗികൾ. ബ്രിട്ടീഷ് ഭരണക്കാലത്ത് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. ജയിൽ സെല്ലുകളിലേതിന് സമാനമായിരുന്നു രോഗികളെ പാർപ്പിച്ചിരുന്ന മുറികൾ. ആശുപത്രിയുടെ ശോചനീയാവസ്ഥ മാറ്റാൻ എന്തുസഹായം വേണമെന്ന് ഞാൻ അവിടത്തെ അധികൃതരോട് ചോദിച്ചു. അത്യാവശ്യമായി വേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അവർ എനിക്ക് തന്നു. ഇക്കാര്യത്തിൽ സഹായം ആവശ്യപ്പെട്ട് ഞാൻ ഫേസ്‌ബുക്ക് പോസ്റ്റിടുകയായിരുന്നു. ഇതിന് വലിയ പ്രതികരണം ഉണ്ടായി. ഇങ്ങനെയാണ് സമൂഹത്തിന്റെ സഹായത്തോടെ സാമൂഹിക സേവനമെന്നത് ലക്ഷ്യം കാണുമെന്ന് ഉറപ്പായത്.

കരുണാർദ്രം കോഴിക്കോട് പദ്ധതികൾ എല്ലാം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണു വികസിക്കുന്നത്. കുറച്ചധികം സമയം ഇതിനു വേണ്ടി ചെലവഴിക്കാൻ തയ്യാറുള്ള ഒരു സംഘമാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും മുൻകൈ എടുക്കുന്നത്. ചില പ്രത്യേക ഗുണ വിശേഷങ്ങളുള്ള ആളുകളെയാണ് നോട്ടം. അത്തരകാർക്ക് വേണ്ട യോഗ്യതകളെന്തെന്ന് കളക്ടർ വ്യക്തമാക്കുന്നുണ്ട്. സാമാന്യം ഭംഗിയായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാൻ പറ്റണം. ആഴ്ചയിൽ 45 ദിവസമെങ്കിലും വീതം ചുരുങ്ങിയത് ഒരു മാസക്കാലമെങ്കിലും കരുണാർദ്രം കോഴിക്കോട് പദ്ധതികൾക്ക് വേണ്ടി മാറ്റി വെക്കാനുണ്ടാവണം. ഈ പരിപാടിക്ക് വേണ്ടി സമയം ചെലവഴിച്ചാൽ ഒരു നയാ പൈസ വരുമാനമുണ്ടാവില്ല എന്ന് കേട്ടാൽ ഞെട്ടരുത് .സ്വയം ഒരൽപം വട്ടുണ്ടാവുകയും അത്തരത്തിലുള്ള ബാക്കിയുള്ളവരുടെ കൂടെ കൂട്ടായി പ്രവർത്തിക്കാൻ പറ്റുകയും വേണം എന്താ ഒരു കൈ നോക്കുന്നോ? വട്ടുണ്ടായാൽ മാത്രം പോര. അതു കൊണ്ട് നാട്ടുകാർക്ക് ഗുണമുണ്ടാവുകയും വേണം എന്നും കളക്ടർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അനാഥക്കുട്ടികളെ സഹായിക്കലും ആശുപത്രിയിലെ പരിചരണവും എല്ലാം ഇതിൽപ്പെടും. കുളം വൃത്തിയാക്കാലും ഉണ്ട്. സ്വകാര്യ വ്യക്തികളുടെ കൂടെ സഹായത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ഖജനാവിന് യാതൊരു ബാധ്യതയുമില്ലാതെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. കാശ് നേരിട്ട് ആരുടെ കൈയിൽ നിന്ന് വാങ്ങുകയുമില്ല. കമ്പാഷനേറ്റ് കോഴിക്കോടിൽ വിവധ സ്ഥാപനങ്ങൾക്ക് സഹായ ഹസ്തവുമായി എത്തുന്നവരെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. നല്ല സ്ഥാപനങ്ങളുടെ സഹകരണം കൂടുതൽ ഉറപ്പാക്കി മുന്നോട്ട് പോകണം. വിവാദങ്ങളുമായി നീങ്ങിയാൽ അത് പദ്ധതികളെയാകും ബാധിക്കുക. അതുകൊണ്ട് തന്നെ എല്ലാവരുമായി പമാവധി സഹകരിക്കാൻ തന്നെയാണ് കളക്ടർ ബ്രോയുടെ തീരുമാനം. കോഴിക്കോട് എംപി രാഘവനുമായുള്ള വിവാദം പഴയൊരു കഥമാത്രമാക്കി മാറ്റാനാണ് ശ്രമം.