- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുടെ മാനം കളയാൻ ചില എയർ ഹോസ്റ്റസുമാർ; എയർ ഇന്ത്യ ജീവനക്കാർ ബ്രേക്ക്ഫാസ്റ്റ് പാക്ക് ചെയ്തുകൊണ്ടു പോകുന്നുവെന്ന പരാതിയുമായി ലണ്ടനിലെ ഹോട്ടൽ രംഗത്ത്; സൗജന്യമായി നൽകുന്ന ബൂഫെ മോഷ്ടിക്കുന്നവരുടെ മേൽ നടപടിയെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്
ചിലർ അങ്ങനെയാണ്... എവിടെ പോയാലും അവർ തങ്ങളുടെ മാന്യമല്ലാത്ത പ്രവർത്തനം പ്രകടിപ്പിച്ച് തങ്ങളുടെ രാജ്യത്തിന് അപമാനമുണ്ടാക്കി കൊണ്ടേയിരിക്കും. ഇപ്പോഴിതാ എയർ ഇന്ത്യയിലെ ചില എയർ ഹോസ്റ്റസുമാർ ലണ്ടനിൽ പോയി ഇത്തരത്തിൽ പ്രവർത്തിച്ച് ഇന്ത്യക്കാർക്ക് തന്നെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. ലണ്ടനിലെ ഹോട്ടലിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ബ്രേക്ക് ഫാസ്റ്റ് പിന്നീട് കഴിക്കാൻ വേണ്ടി പാത്രത്തിൽ പായ്ക്ക് ചെയ്തുകൊണ്ടു പോകുന്നുവെന്ന പരാതിയാണ് ഈ ഹോസ്റ്റസുമാർക്ക് മേൽ ഉയർന്നിരിക്കുന്നത്. ലണ്ടനിലെ ഹോട്ടൽ തന്നെയാണ് പരാതി ഉന്നയിച്ച് കൊണ്ടുള്ള ഇമെയിൽ എയർഇന്ത്യക്ക് അയച്ചിരിക്കുന്നത്. ഇത്തരത്തിൽ സൗജന്യമായി ഹോട്ടൽ നൽകുന്ന ബൂഫെ മോഷ്ടിക്കുന്നവരുടെ മേൽ കർശന നടപടിയെടുക്കുമെന്ന് ഇതിനെ തുടർന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് മുന്നറിയിപ്പേകിയെന്നും റിപ്പോർട്ടുണ്ട്. സാധാരണ ലണ്ടനിലെത്തുന്ന എയർ ഇന്ത്യയിലെ ജീവിക്കാർക്ക് ഹോട്ടലിൽ താമസം പ്രദാനം ചെയ്യാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സൗജന്യമായി ബ്രേക്ക് ഫാസ്റ്റ് അവർക്ക് ലഭ്യമാക്കുന്നത്. ഈ സ
ചിലർ അങ്ങനെയാണ്... എവിടെ പോയാലും അവർ തങ്ങളുടെ മാന്യമല്ലാത്ത പ്രവർത്തനം പ്രകടിപ്പിച്ച് തങ്ങളുടെ രാജ്യത്തിന് അപമാനമുണ്ടാക്കി കൊണ്ടേയിരിക്കും. ഇപ്പോഴിതാ എയർ ഇന്ത്യയിലെ ചില എയർ ഹോസ്റ്റസുമാർ ലണ്ടനിൽ പോയി ഇത്തരത്തിൽ പ്രവർത്തിച്ച് ഇന്ത്യക്കാർക്ക് തന്നെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. ലണ്ടനിലെ ഹോട്ടലിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ബ്രേക്ക് ഫാസ്റ്റ് പിന്നീട് കഴിക്കാൻ വേണ്ടി പാത്രത്തിൽ പായ്ക്ക് ചെയ്തുകൊണ്ടു പോകുന്നുവെന്ന പരാതിയാണ് ഈ ഹോസ്റ്റസുമാർക്ക് മേൽ ഉയർന്നിരിക്കുന്നത്. ലണ്ടനിലെ ഹോട്ടൽ തന്നെയാണ് പരാതി ഉന്നയിച്ച് കൊണ്ടുള്ള ഇമെയിൽ എയർഇന്ത്യക്ക് അയച്ചിരിക്കുന്നത്. ഇത്തരത്തിൽ സൗജന്യമായി ഹോട്ടൽ നൽകുന്ന ബൂഫെ മോഷ്ടിക്കുന്നവരുടെ മേൽ കർശന നടപടിയെടുക്കുമെന്ന് ഇതിനെ തുടർന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് മുന്നറിയിപ്പേകിയെന്നും റിപ്പോർട്ടുണ്ട്.
സാധാരണ ലണ്ടനിലെത്തുന്ന എയർ ഇന്ത്യയിലെ ജീവിക്കാർക്ക് ഹോട്ടലിൽ താമസം പ്രദാനം ചെയ്യാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് സൗജന്യമായി ബ്രേക്ക് ഫാസ്റ്റ് അവർക്ക് ലഭ്യമാക്കുന്നത്. ഈ സൗകര്യത്തെയാണ് ചില എയർ ഹോസ്റ്റസുമാർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ' എ ബൂഫെ ഈസ് നോട്ട് എ ടേക്ക് വേ' എന്ന തലക്കെട്ടോട് കൂടി എയർ ഇന്ത്യയിലെ ഇൻഫ്‌ലൈറ്റ് സർവീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു അസിസ്റ്റന്റ് ജനറൽ മാനേജർ ജീവനക്കാർക്ക് ഒരു വാണിങ് നോട്ട് അയച്ചിട്ടുണ്ട്. എയർ ഇന്ത്യ ക്രൂ മെമ്പർമാർ കാലിയായ ബോക്‌സുകളുമായി ബ്രേക്ക് ഫാസ്റ്റിനെത്തുകയും അവയിൽ ഭക്ഷണസാധനങ്ങൾ അനധികൃതമായി നിറച്ച് പിന്നീട് കഴിക്കാൻ കൊണ്ടു പോകുന്നുവെന്നുമുള്ള പരാതി ലണ്ടനിലെ ഒരു ഹോട്ടലിൽ നിന്നും ലഭിച്ചുവെന്നും ഇത്തരം നടപടി തുടർന്നാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് അസിസ്റ്റന്റ് ജനറൽ മാനേജർ താക്കീത് നൽകിയിരിക്കുന്നത്.
വളരെ ചുരുക്കം ചില ജീവനക്കാരാണ് ഇത്തരത്തിൽ അമാന്യമായി പെരുമാറുന്നത് കമ്പനിക്കറിയാമെന്നും എന്നാൽ എയർ ഇന്ത്യയുടെ മതിപ്പ് ഇത്തരത്തിൽ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മാനേജർ മുന്നറിയിപ്പേകുന്നു. തുടക്കത്തിൽ ഈ ലെറ്റർ വ്യാജമാണെന്ന നിലയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും കാരണം ഒരു എജിഎം ഗ്രേഡ് ഓഫീസർക്ക് ഇത്തരത്തിലുള്ള ഒരു സർക്കുലർ അയക്കാൻ അധികാരമില്ലെന്നും എയർ ഇന്ത്യ വക്താവ് പ്രതികരിക്കുന്നു. എന്നാൽ ഈ പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. എന്നാൽ തങ്ങൾക്ക് ഇത്തരത്തിൽ മുന്നറിയിപ്പേകുന്ന ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് എയർ ഇന്ത്യയിലെ കാബിൻ ക്രൂ മെമ്പർമാർ സ്ഥിരീകരിച്ചിരിക്കുന്നത്.15 ദിവസങ്ങൾക്ക് മുമ്പാണീ കത്തയച്ചിരിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു.
ഇത്തരം പ്രവണത സ്വീകാര്യമല്ലെന്നാണ് ക്രൂ മെമ്പർമാരിൽ ചിലർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ആരെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുവെങ്കിൽ സാഹചര്യം മൂലം അതിന് നിർബന്ധിതരായിട്ടാണെന്നും അവർ വിശദീകരിക്കുന്നു. കാരണം ഇന്ത്യയിൽ നിന്നുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ രാവിലെ 7.30നോ അല്ലെങ്കിൽ വൈകീട്ട് 6.30 ആണ് ലണ്ടനിൽ എത്തുന്നത്. 15 മണിക്കൂറോളമുള്ള യാത്ര കാരണം തങ്ങൾ അത്യധികം ക്ഷീണിതരായിരിക്കുമെന്നും ക്രൂ മെമ്പർമാർ പറയുന്നു. ഇതി ന് മുമ്പ് ലണ്ടനിലെത്തുന്ന ക്രൂ മെമ്പർമാർക്ക് അടുത്ത വിമാനത്തിൽ കയറുന്നതിന് മുമ്പ് രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചിരുന്നുവെന്നും എന്നാൽ നിലവിൽ ഇത് വെറും 26മണിക്കൂർ മാത്രമാണ് ലഭിക്കുന്നത്.
ഇതിനിടയിൽ നന്നായി ഉറങ്ങാൻ സമയം കണ്ടെത്തണമെന്നും അതിനിടയിൽ ഭക്ഷണം കഴിക്കാൻ സമയം പലർക്കും ലഭിക്കാറില്ലെന്നും അക്കാരണത്താലായിരിക്കാം ചിലർ ഭക്ഷണം പിന്നീട് കഴിക്കാൻ ഹോട്ടലിൽ നിന്നും പായ്ക്ക് ചെയ്‌തെടുക്കുന്നതെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ക്രൂ മെമ്പർ വിശദീകരിക്കുന്നു. സാധാരണ ക്രൂവിനേക്കാൾ തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം 60 ശതമാനം കുറവാണെന്നും ലേഓവർ അലവൻസ് കുറവാണെന്നും ഇത് പ്രതിമാസം 600 ഡോളറിനും 1200 ഡോളറിനും ഇടയിൽ മാത്രമാണെന്നും ഈ ക്രൂ മെമ്പർ പറയുന്നു. മേൽപ്പറഞ്ഞ ഹോട്ടലിൽ റൂം സർവീസ് തീർത്തും സൗജന്യമല്ലെന്നും ഇതിന് സർവീസ് ചാർജ് 1000 രൂപ നൽകേണ്ടി വരുന്നുവെന്നും അതിനാൽ റൂമിലേക്ക് ഭക്ഷണം ഓർഡർചെയ്യാൻ മിക്കവരും മടിക്കുന്നുവെന്നും ഈ ക്രൂ മെമ്പർ വെളിപ്പെടുത്തുന്നു.