- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണീബി 2 വിൽ നടിയുടെ അനുവാദമില്ലാതെ ബോഡി ഡബിൾ ഉപയോഗിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്നു പൊലീസ്; മറ്റൊരാളെ ഉപയോഗിച്ച് അപകീർത്തികരമായ രംഗം ചിത്രീകരിച്ചത് അശ്ലീലച്ചുവയോടെ സംവിധായകൻ സംസാരിച്ചതിനു പിന്നാലെയെന്ന് നടിയുടെ മൊഴി; ജീൻപോൾ ലാലിനെതിരായ കുരുക്ക് മുറുക്കി പൊലീസ്
കൊച്ചി: അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിക്കു പിന്നാലെ അനുവാദമില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന യുവനടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്. ഹണീബി 2 വിൽ നടി അഭിനയിച്ച സിനിമാ ഭാഗങ്ങളിൽ മറ്റൊരു നടിയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി സംവിധായകൻ ജീൻപോൾ ലാലിനെതിരെയാണ് നടി പരാതി നൽകിയിരുന്നത്. സിനിമയുടെ സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിശേയമാക്കിയപ്പോഴാണ് ബോഡി ഡബിൾ ഉപയോഗിച്ചിട്ടുണ്ടെന്നു പൊലീസിനു വ്യക്തമായത്. അതേസമയം ബോഡി ഡബിൾ ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് പരിശോധിച്ചശേഷമാകും തുടർ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സിനിമയുടെ മേക്കപ്പ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഹണി ബീ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകൻ ജീൻ പോൾ ലാൽ അടക്കമുള്ളവർക്കെതിരേ ഈ നടി നേരത്തെ പരാതി നൽകിയിരുന്നു. പ്രതിഫലം നൽകിയില്ലെന്ന പരാതിയും അന്ന് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടിയുടെ മൊഴി രേഖപ്പെടുത്തിന്നതിനിടെയാണ് തന്റെ അനുമതി ഇല്ലാതെ ഡ്യൂപ്പിനെ ഉപയോഗ
കൊച്ചി: അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിക്കു പിന്നാലെ അനുവാദമില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന യുവനടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്. ഹണീബി 2 വിൽ നടി അഭിനയിച്ച സിനിമാ ഭാഗങ്ങളിൽ മറ്റൊരു നടിയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി സംവിധായകൻ ജീൻപോൾ ലാലിനെതിരെയാണ് നടി പരാതി നൽകിയിരുന്നത്.
സിനിമയുടെ സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിശേയമാക്കിയപ്പോഴാണ് ബോഡി ഡബിൾ ഉപയോഗിച്ചിട്ടുണ്ടെന്നു പൊലീസിനു വ്യക്തമായത്. അതേസമയം ബോഡി ഡബിൾ ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് പരിശോധിച്ചശേഷമാകും തുടർ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സിനിമയുടെ മേക്കപ്പ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.
ഹണി ബീ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകൻ ജീൻ പോൾ ലാൽ അടക്കമുള്ളവർക്കെതിരേ ഈ നടി നേരത്തെ പരാതി നൽകിയിരുന്നു. പ്രതിഫലം നൽകിയില്ലെന്ന പരാതിയും അന്ന് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടിയുടെ മൊഴി രേഖപ്പെടുത്തിന്നതിനിടെയാണ് തന്റെ അനുമതി ഇല്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന് വെളിപ്പെടുത്തിയത്. സീനടക്കമുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ മൊഴി. ഇതേത്തുടർന്നാണ് സിനിമയുടെ സെൻസർ കോപ്പി പൊലീസ് പരിശോധിച്ചത്.
കൊച്ചി റമദ ഹോട്ടലിൽ ഹണി ബീ-2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. അവിടെ നടിയുടെ കഥാപാത്രം വന്നിറങ്ങുന്നത് ചിത്രീകരിക്കേണ്ടിയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ സഹസംവിധായകൻ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താൻ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയിൽ ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി.
ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീൻ പോൾ.വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവധായകനാണ് ജീൻപോൾ. ന്യൂജനറേഷൻ സിനിമകളിലെ ശ്രദ്ധേയ നടനായ ശ്രീനാഥ് ഭാസ, ടെക്നീഷ്യന്മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.