- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ പിണറായി വിജയന്റെ ആളുകളാണ്.. പരാതി കൊടുത്താൽ വീട്ടിൽ കേറി വെട്ടിക്കൊല്ലും'; മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് കൗൺസിലർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് സിപിഐ(എം); അതിർത്തി തർക്കത്തിൽ മതിൽ തകർത്ത സംഭവത്തിലെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസും
തിരുവനന്തപുരം: ഞങ്ങൾ പിണറായി വിജയന്റെ ആൾക്കാരെന്ന് പറഞ്ഞ് ദമ്പതികളെ ആക്രമിച്ചതായുള്ള പരാതി അടിസ്ഥാനരഹിതമെന്ന് പ്രാദേശിക സിപിഐ(എം) നേതാക്കൾ. കൊല്ലം നഗരസഭയിലെ മുണ്ടയ്ക്കൽ വാർഡിൽ പോളയത്തോട്ടിലാണ് സംഭവം. തിർത്തി തർക്കവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് തങ്ങളെ ശാരീരികമായ ഉപദ്രവിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ദമ്പതികളുടെ പരാതി. വീട്ടിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുള്ള തർക്കത്തെ തുടർന്നാണ് നഗരസഭാ കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം സിപിഐ(എം) പ്രവർത്തകർ തങ്ങളെ ആക്രമിച്ചതെന്നാണ് മോഹനകുമാരി സോമരാജൻ ദമ്പതികളുടെ പരാതി. എന്നാൽ പരാതി ഉണ്ടെന്നറിഞ്ഞ സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൗൺസിലറുടെ വാദം.വർഷങ്ങളായി അയൽ വാസിയുമായുള്ള അതിർത്തി തർക്കത്തിന്റെ കേസ് നടക്കുകയായിരുന്നു. എന്നാൽ റോഡിൽ നിന്നും നിശ്ചിത അകലം പാലിച്ച് വേണം വീടിന്റെ മതിൽ കെട്ടുന്നത് എന്ന നിയമത്തിൽ ഇളവ് ലഭിക്കുന്നതിനായി തങ്ങളുടെ സ്ഥലം കയ്യേറിയാണ് മതിൽ നിർമ്മാണം നടത്തിയതെന്നും പരാതിക്കാരൻ പറയ
തിരുവനന്തപുരം: ഞങ്ങൾ പിണറായി വിജയന്റെ ആൾക്കാരെന്ന് പറഞ്ഞ് ദമ്പതികളെ ആക്രമിച്ചതായുള്ള പരാതി അടിസ്ഥാനരഹിതമെന്ന് പ്രാദേശിക സിപിഐ(എം) നേതാക്കൾ. കൊല്ലം നഗരസഭയിലെ മുണ്ടയ്ക്കൽ വാർഡിൽ പോളയത്തോട്ടിലാണ് സംഭവം. തിർത്തി തർക്കവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് തങ്ങളെ ശാരീരികമായ ഉപദ്രവിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ദമ്പതികളുടെ പരാതി. വീട്ടിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുള്ള തർക്കത്തെ തുടർന്നാണ് നഗരസഭാ കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം സിപിഐ(എം) പ്രവർത്തകർ തങ്ങളെ ആക്രമിച്ചതെന്നാണ് മോഹനകുമാരി സോമരാജൻ ദമ്പതികളുടെ പരാതി.
എന്നാൽ പരാതി ഉണ്ടെന്നറിഞ്ഞ സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൗൺസിലറുടെ വാദം.വർഷങ്ങളായി അയൽ വാസിയുമായുള്ള അതിർത്തി തർക്കത്തിന്റെ കേസ് നടക്കുകയായിരുന്നു. എന്നാൽ റോഡിൽ നിന്നും നിശ്ചിത അകലം പാലിച്ച് വേണം വീടിന്റെ മതിൽ കെട്ടുന്നത് എന്ന നിയമത്തിൽ ഇളവ് ലഭിക്കുന്നതിനായി തങ്ങളുടെ സ്ഥലം കയ്യേറിയാണ് മതിൽ നിർമ്മാണം നടത്തിയതെന്നും പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ ദിവസം എഴുകോണിലെ കുടുംബവീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് തങ്ങളുടെ വീടിന്റെ ഗേറ്റ് ഉൽപ്പടെ എടുത്ത് മാറ്റി മതിൽ നിർമ്മാണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.
എന്നാൽ തങ്ങൾ സ്ഥലം കൈയേറിയിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞതുപോലെ ആക്രമം നടത്തിയിട്ടില്ലെന്നുമാണ് നഗരസഭാ കൗൺസിലർ ഗിരിജാ സുന്ദരൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.അയൽവാസികളായ ജിനുവിന്റയും ഭർത്താവ് സജീവിന്റെയും വീടിനോട് ചേർന്നുള്ള സ്ഥലം കൈയേറിയാണ് സോമരാജൻ മതിൽ കെട്ടിയിരിക്കു്നനതെ്നനാണ് ഇവരുടെ വാദം. എന്നാൽ അയൽവാസികൾ പറയുന്നത് പോലെയല്ലെന്നും മറിച്ച് തന്റെ അയൽവാസികളുടെ വീട് സ്ഥിതി ടെയ്യുന്നത് റോഡിൽ നിന്നും ഒന്നര മീറ്റർ മാറി വേണം കെട്ടിടം എന്ന നിയമം തെറ്റിച്ചുകൊണ്ടാണ്.
നഗരസഭയുടെ പരിശോധനയിൽ ഇളവ് ലഭിക്കുന്നതിനാണ് മുൻ കൗൺസിലറുടെ മകൻ കൂടിയായ സജീവിന്റെ കുടുംബം ശ്രമം നടത്തിയതെന്നാണ് സോമരാജിന്റെ ആരോപണം. ഇരുവരും തമ്മിലുള്ള അതിർത്തി തർക്കം നേരത്തെ തന്നെ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നതാണ്. എന്നാൽഅനുകൂല വിധി വന്ന ശേഷമാണ് സജീവിന്റെ കുടുംബം അവരുടെ വസ്തുവിലേക്ക് നിന്ന സോമരാജന്റെ മതിലിന്റെ ഭാഗം പൊളിച്ച് നീക്കിയത.എന്നാൽ താൻ ഈ കേസിൽ അപ്പീൽ നൽകിയതാണെ്.
തന്റെ വസ്തുവിന്റെ ചില രേഖകൾ കോടതിയിൽ സമർപ്പിക്കാത്തതിനാലാണ് പ്രതികൂല വിധി വന്നത്. അതായത് കേസ് തുടരും എന്നിരിക്കെ അനധികൃതമായാണ് മതിൽ കയറ്റി കെട്ടിയതെന്നാണ് ആരോപണം. പിണറായി വിജയൻ കേരളത്തിന്റെയാകെ മുഖ്യമന്ത്രിയല്ലേ. അപ്പോൾ പിന്നെ എന്തിനാണ് ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് സിപിഐ(എം) പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതെന്നും പരാതി്കകാർ ചോദിക്കുന്നു.
എന്നാൽ സംഭവം അന്വേഷിക്കാൻ സ്ഥലതെത്തിയ വാർഡ് കൗൺസിലറും ഭർത്താവും തങ്ങളെ മർദ്ധിച്ചുവെന്ന് സോമരാജൻ ആരോപിക്കുന്നുണ്ടെങ്കിലും ഇതിന് തെളിവില്ല. വീടിനു മുന്നിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും അതിൽ ദൃശ്യമല്ല. മാത്രവുമല്ല അയൽക്കാരാരും തന്നെ ഇവരുമായി അത്ര നല്ല ബന്ധത്തിലുമല്ലെന്നാണ് പൊലീസ് ഭാഷ്യം. പരാതി നൽകിയിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന പരാതി ശരിയല്ലെന്നും പൊലീസ് പറഞ്ഞു.