- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പണം കളവു പോയതോടെ തുടങ്ങിയ കഷ്ടകാലം; അഞ്ച് മാസത്തിനിടെ 13 തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി; തെറിവിളിയും മർദ്ദനവും പതിവ്; പുരുഷ പൊലീസുകാർ കാൺകെ ഭാര്യയുടെ തുണിയഴിപ്പിച്ചു; ശല്യം തുടർന്നാൽ കുടുംബത്തോടെ ആത്മഹത്യചെയ്യും: മൂന്നാർ പൊലീസിനെതിരെ ആരോപണവുമായി ആറ്റുകാട് സ്വദേശി
മൂന്നാർ: അഞ്ച് മാസത്തിനിടെ 13 തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി.തെറിയഭിഷേകവും മർദ്ധനവും തുടർക്കഥ. പുരുഷ പൊലീസുകാർ കാൺകെ തുണിയഴിപ്പിച്ചു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷിണി. ശല്യം തുടർന്നാൽ ഞങ്ങൾ നാലുപേരും ആത്മഹത്യചെയ്യും. അല്ലാതെ വേറെ വഴിയില്ല. മൂന്നാർ പൊലീസിൽ നിന്നും നേരിടുന്ന ഭീഷണിയെക്കുറിച്ച്് ആറ്റുകാട് സ്വദേശി തങ്കമണിയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ. അഞ്ച് മാസം മുമ്പ് താൻ ജോലിചെയ്തിരുന്ന എസ് രാജ എന്നയാളുടെ വീട്ടിൽ നിന്നും 20000 രൂപ കളവ് പോയതോടെയാണ് തങ്കമണിയുടെയും കുടുമ്പത്തിന്റെയും കഷ്ടകാലം തുടങ്ങുന്നത്.സംഭവത്തിന് ശേഷം എം എം തോമസ് എന്ന പൊലീസുകാരൻ അടിക്കടി സ്‌റ്റേഷനിൽ വിളിച്ചുവരുത്തി കുറ്റം സമ്മതിക്കാൻ പറഞ്ഞ് മർദ്ധിക്കുകയും അസഭ്യം വിളിക്കുകയുമാണെന്നാണ് തങ്കമണിയുടെ വെളിപ്പെടുത്തൽ. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരി 26-നാണ് തന്നെ സ്റ്റഷനിൽ വിളിച്ചുവരുത്തിയതെന്നും പൊലീസുകാരന്റെ മർദ്ധനത്തിൽ സാരമായി പരിക്കേറ്റ താൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്നെന്നും തങ്കമണി വ്യക്തമാക്കി. കുനിച്ച് ന
മൂന്നാർ: അഞ്ച് മാസത്തിനിടെ 13 തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി.തെറിയഭിഷേകവും മർദ്ധനവും തുടർക്കഥ. പുരുഷ പൊലീസുകാർ കാൺകെ തുണിയഴിപ്പിച്ചു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷിണി. ശല്യം തുടർന്നാൽ ഞങ്ങൾ നാലുപേരും ആത്മഹത്യചെയ്യും. അല്ലാതെ വേറെ വഴിയില്ല. മൂന്നാർ പൊലീസിൽ നിന്നും നേരിടുന്ന ഭീഷണിയെക്കുറിച്ച്് ആറ്റുകാട് സ്വദേശി തങ്കമണിയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ.
അഞ്ച് മാസം മുമ്പ് താൻ ജോലിചെയ്തിരുന്ന എസ് രാജ എന്നയാളുടെ വീട്ടിൽ നിന്നും 20000 രൂപ കളവ് പോയതോടെയാണ് തങ്കമണിയുടെയും കുടുമ്പത്തിന്റെയും കഷ്ടകാലം തുടങ്ങുന്നത്.സംഭവത്തിന് ശേഷം എം എം തോമസ് എന്ന പൊലീസുകാരൻ അടിക്കടി സ്‌റ്റേഷനിൽ വിളിച്ചുവരുത്തി കുറ്റം സമ്മതിക്കാൻ പറഞ്ഞ് മർദ്ധിക്കുകയും അസഭ്യം വിളിക്കുകയുമാണെന്നാണ് തങ്കമണിയുടെ വെളിപ്പെടുത്തൽ.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരി 26-നാണ് തന്നെ സ്റ്റഷനിൽ വിളിച്ചുവരുത്തിയതെന്നും പൊലീസുകാരന്റെ മർദ്ധനത്തിൽ സാരമായി പരിക്കേറ്റ താൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്നെന്നും തങ്കമണി വ്യക്തമാക്കി. കുനിച്ച് നിർത്തി ഇടിക്കുക,മർത്തിക്കിടത്തി വയറിലും നെഞ്ചിലുമെല്ലാം ചവിട്ടുക.തലയിൽ അടിക്കുക തുടങ്ങിയവയായിരുന്നു പ്രധാന മർദ്ധന മുറകളെന്നും ഇതുമൂലം ജോലി ചെയ്യാൻ കഴിയാത്ത നിലയിലായെന്നും തങ്കമണി പറഞ്ഞു.
കുറ്റം ചെയ്യാത്തതിനാൽ വിളിപ്പിക്കുമ്പോൾ ഒറ്റക്കാണ് സ്‌റ്റേഷനിൽ എത്തിയിരുന്നത്.ഈ സാഹചര്യം പൊലീസുകാർ ശരിക്കും വിനയോഗിക്കുകയാണെന്ന് മനസ്സസിലാക്കി ഇടയ്ക്ക് ഭാര്യയെയും കൂട്ടിയാണ് സ്‌റ്റേഷനിൽ എത്തിയത്. ഈയവസരത്തിൽ തുണിക്കുള്ളിൽ കാമറ ഒളിപ്പിച്ചിട്ടുണ്ടാവുമെന്നും ഇവളെ മൊത്തത്തിൽ പരിശോധിക്കണമെന്നും എം എം തോമസ് ആവശ്യപ്പെട്ടെന്നും വാതിൽ കുറ്റിയിടാതെ വനിത പൊലീസുകാരി തന്റെ ഭാര്യയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചെന്നും ഈയവസരത്തിൽ ഇവിടെ എത്തിയ പുരുഷ പൊലീസുകാർ ഇത് കാണിനിടയായി എന്നുമാണ് തങ്കമണി വ്യക്തമാക്കുന്നത്.
ഡി വൈ എസ് പി യോട് പരാതിപറഞ്ഞപ്പോൾ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞെന്നും അദ്ദേഹം ലീവിലായിരുന്നപ്പോൾ തോമസ് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നെന്നും മകനും കൂടി നിൽക്കുമ്പോഴാണ് തന്റെ തുണിയഴിപ്പിച്ചതെന്നും ഇവിടെ നടന്നത് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തിയെന്നുമാണ് തങ്കമണിയുടെ ഭാര്യ കാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
മുറിയുടെ വാതിലിന്റെ കുറ്റിയിട്ടിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും ഇത് അബദ്ധത്തിൽ പറ്റിയ വീഴ്ചയാണെന്ന് കരുതുന്നില്ലന്നും തന്റെ മുമ്പിൽ ഭാര്യയെ അപമാനിക്കുകയായിരുന്നു പൊലീസുകാരന്റെ ലക്ഷ്യമെന്നും ഇയാൾ ആരോപിക്കുന്നു. സംഭവം സംമ്പന്ധിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് തങ്കണി പരാതി നൽകിയിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വർഷക്കാലമായി പള്ളിവാസൽ സ്വദേശിയായ എസ് രാജയുടെ പുരയിടത്തിൽ കൂലിവേല ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് തങ്കമണിയുടെ കുടുംമ്പം കഴിഞ്ഞിരുന്നത്. എൽ കെ ജിയിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ പിതാവുമാണ്.