- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കണ്ണിനല്ലേ ഏറ് കൊണ്ടുള്ളു.. നീ മറ്റേക്കണ്ണുകൊണ്ട് മുഖത്ത് നോക്കി സംസാരിക്കെടീ.. കൂടുതൽ കളിച്ചാൽ നിന്റെ അപ്പനേയും അമ്മയെയും അകത്താക്കും: വെള്ളമടിക്കാൻ ഗ്ളാസ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന് ബിവറേജസ് ജീവനക്കാരൻ ആക്രമിച്ചതോടെ പരിക്കേറ്റ പതിനഞ്ചുകാരിയോട് പൊലീസുകാരി പറഞ്ഞത് ഇങ്ങനെ; കാറിന് എറിഞ്ഞ കല്ല് പെൺകുട്ടിയുടെ മേൽ കൊണ്ടെന്ന് വരുത്തി പൊലീസിന്റെ 'കൃത്യനിർവഹണം'
ദേവികുളം: മദ്യപിക്കാൻ ചില്ലുഗ്ലാസ് നൽകാത്ത ദേഷ്യത്തിൽ വിദേശമദ്യ വിൽപ്പനശാല ജീവനക്കാരൻ നടത്തിയ ആക്രമണത്തിൽ 15കാരിയായ മകളുടെ കണ്ണിന് ഗുരുതര പരിക്കേറ്റതായി പിതാവിന്റെ വെളിപ്പെടുത്തൽ. സമീപവാസിയും ദേവികുളം ബീവറേജസ് ഒട്ട്‌ലറ്റിലെ സെയിൽസ്മാനുമായ വികാസിന്റെ മകൾ ഷൈനിയുടെ കണ്ണിന് നേരെ കരിങ്കല്ല് എറിഞ്ഞെന്നാണ് ദേവികുളം ഷൈനി ഹൗസിൽ ശേഖറിന്റെ വെളിപ്പെടുത്തൽ. പുരികത്തിന് പരിക്കേറ്റ ഷൈനി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്നു. വിദഗ്ധ ചികത്സയ്ക്കായി ഇന്ന് മധുര അരവിന്ദ് ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകുമെന്നും ശേഖർ മറുനാടനോട് പറഞ്ഞു. മൂന്നാർ റ്റാറ്റാ ആശുപത്രിയിലാണ് ആദ്യം കാണിച്ചത്. പിന്നിട് അടിമാലി മോണിങ് സ്റ്റാർ ആശുപത്രിയിൽ കൊണ്ട് വന്ന് സ്‌കാൻ ചെയ്തു. അപ്പോൾ ഏറ് കൊണ്ട ഭാഗത്ത് അസ്ഥിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. പൊലീസ് കേസ് ആവുമെന്നതിനാൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് ഇവിടെ ചികത്സിച്ച ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് സമീപത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ ഷൈനിയെ പ്രവേശിപ്പിക
ദേവികുളം: മദ്യപിക്കാൻ ചില്ലുഗ്ലാസ് നൽകാത്ത ദേഷ്യത്തിൽ വിദേശമദ്യ വിൽപ്പനശാല ജീവനക്കാരൻ നടത്തിയ ആക്രമണത്തിൽ 15കാരിയായ മകളുടെ കണ്ണിന് ഗുരുതര പരിക്കേറ്റതായി പിതാവിന്റെ വെളിപ്പെടുത്തൽ. സമീപവാസിയും ദേവികുളം ബീവറേജസ് ഒട്ട്‌ലറ്റിലെ സെയിൽസ്മാനുമായ വികാസിന്റെ മകൾ ഷൈനിയുടെ കണ്ണിന് നേരെ കരിങ്കല്ല് എറിഞ്ഞെന്നാണ് ദേവികുളം ഷൈനി ഹൗസിൽ ശേഖറിന്റെ വെളിപ്പെടുത്തൽ. പുരികത്തിന് പരിക്കേറ്റ ഷൈനി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്നു. വിദഗ്ധ ചികത്സയ്ക്കായി ഇന്ന് മധുര അരവിന്ദ് ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകുമെന്നും ശേഖർ മറുനാടനോട് പറഞ്ഞു.
മൂന്നാർ റ്റാറ്റാ ആശുപത്രിയിലാണ് ആദ്യം കാണിച്ചത്. പിന്നിട് അടിമാലി മോണിങ് സ്റ്റാർ ആശുപത്രിയിൽ കൊണ്ട് വന്ന് സ്‌കാൻ ചെയ്തു. അപ്പോൾ ഏറ് കൊണ്ട ഭാഗത്ത് അസ്ഥിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. പൊലീസ് കേസ് ആവുമെന്നതിനാൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് ഇവിടെ ചികത്സിച്ച ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് സമീപത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ ഷൈനിയെ പ്രവേശിപ്പിക്കുകയായിരുന്നു - ശേഖർ വ്യക്തമാക്കി.
അടിമാലി തലൂക്ക് ആശുപത്രിയിൽ മൊഴിയെടുക്കാനെത്തിയ പൊലീസുകാരി മകളെ മാനസികമായി പീഡിപ്പിച്ചെന്നും കണ്ണിന്റെ അസ്വസ്ഥത വർദ്ധിച്ചതിനാലാണ് മധുരയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും മാതാവ് വേളാങ്കണ്ണി അറിയിച്ചു. ഒരു കണ്ണിനല്ലേ ഏറ് കൊണ്ടുള്ളു, നീ മറ്റേക്കണ്ണുകൊണ്ട് മുഖത്ത് നോക്ക് സംസാരിക്കെടീ, കൂടുതൽ കളിച്ചാൽ നിന്റെ അപ്പനേയും അമ്മയെയും അകത്താക്കും. ഇങ്ങനെ മൊഴിയെടുപ്പിനിടെ പൊലീസുകാരി ഭീഷിണിപ്പെടുത്തിയെന്ന് മാതാപിതാക്കളോടൊപ്പം മധുരയിലേക്കുള്ള യാത്രയ്ക്കിടെ ഷൈനി മറുനാടനോട് പറഞ്ഞു.
സംഭവത്തേക്കുറിച്ച് ശേഖർ പറയുന്നതിങ്ങനെ: ദേവികുളത്ത് ഷൈനി റ്റീസ്റ്റാൾ എന്ന പേരിൽ സ്ഥാപനം നടത്തി വരുന്നുണ്ട്. സംഭവ ദിവസം ഞാൻ മൂന്നാറിലേക്ക് ഇറങ്ങിയിരുന്നു. ഭാര്യാ സഹോദരൻ 55 വയസോളം പ്രായമായ അയ്യനാർ സ്ഥാപനത്തിലുണ്ടായിരുന്നു. ഈ സമയം വികാസ് എത്തി മദ്യപിക്കാൻ ഗ്ലാസ്സ് ആവശ്യപ്പെട്ടു. തരില്ലന്ന് പറഞ്ഞതോടെ അസഭ്യം വിളിതുടങ്ങി. പിന്നാലെ മർദ്ദിച്ചു. ഇതു കണ്ടുകൊണ്ടാണ് മകൾ ഷൈനി സ്‌കൂളിൽ നിന്നും സ്ഥാപനത്തിൽ എത്തിയത്. അമ്മാവനെ തല്ലുന്നത് തടയാനെത്തിയ മകളെയും വികാസ് മർദ്ദിച്ചു. അയ്യനാരെ റോഡിലേക്ക് വലിച്ചിട്ട് ചവിട്ടുന്നത് കണ്ട ഷൈനി വികാസിനെ തടയാൻ ശ്രമിച്ചു. ഇതോടെ ഇയാൾ ഇയാൾ പാതവക്കിൽക്കിടന്ന കരിങ്കല്ലിന്റെ കഷണമെടുത്ത് എറിഞ്ഞു.
ഈ സമയമാണ് ഞാൻ സ്ഥാപനത്തിൽ തിരിച്ചെത്തിയത്. ഏറുകൊണ്ട് പുരികത്തുനിന്നും രക്തം വാർന്ന നിലയിൽ മകളെയും കൊണ്ട് ദേവികുളം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞു. തുടർന്ന് മകളെ ആശുപത്രിയിലാക്കി. വികാസിന്റെ സമ്മർദ്ദത്തിന്റെ ഫലമായി സംഭവം മറ്റൊരുവഴിക്ക് ആക്കാൻ പൊലീസ് ശ്രമിക്കുന്നതായും ഷൈനിയുടെ മതാപിതാക്കൾ ആരോപിച്ചു.വേളാങ്കണ്ണി വികാസിന്റെ കാറിന് നേരെ കല്ലെറിഞ്ഞെന്നും ഇത് തെറിച്ച് ഷൈനിയുടെ പുരികത്ത്് കൊള്ളുകയായിരുന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നുമാണ് പൊലീസ് ഭാഷ്യം. വികാസിനെ അന്വേഷിച്ച് വരികയാണെന്നും തെളിവെടുപ്പ് പൂർത്തിയാവുന്ന മുറയ്ക്ക് തുടർനടപടികളുണ്ടാവുമെന്നും പൊലീസ് സൂചിപ്പിച്ചു.
തൊഴിൽ മദ്യവിൽപ്പനയായതിനാൽ വികാസിന് നാട്ടുകാർക്കിടയിൽ ശക്തമായ സ്വാധീനമുണ്ടെന്നും പ്രദേശത്തെ ഉന്നതർക്ക് വേണ്ടപ്പെട്ടവനായതിനാൽ ഇയാൾ പറയുന്നവഴിക്കെ കേസ് നീങ്ങൂ എന്നും തങ്ങളേ പൊലീസ് കേസിൽ കുടുക്കിയാലും അത്ഭുതപ്പെടാനില്ലന്നുമാണ് ഇക്കാര്യത്തിൽ ഷൈനിയുടെ മാതാപിതാക്കളുടെ പക്ഷം. കേസിൽ ഇതുവരെയുള്ള പൊലീസ് നിലപാട് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇവർ ഇത്തരത്തിൽ പ്രതികരിച്ചത്.