തിരുവനന്തപുരം: കോവളം സ്വദേശി ശശി പറഞ്ഞ വാക്കുകൾ പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്നത്. ആമിന എന്ന യുവതിയെ വർഷങ്ങൾക്കു മുൻപ് മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചും, പിന്നീട് രജിസ്റ്റർ വിവാഹവും കഴിച്ച താൻ നേരിടുന്ന ഭീഷണി തുറന്നു പറയുകായണ് ശശി ഇപ്പോൾ.

മൂന്നര വയസ്സുള്ള മകൾ ഉണ്ടെന്നിരിക്കെ ഇത്രനാളും പുറംലോകം അറിയാതിരുന്ന ഭീഷണി തുറന്നു പറയുകയാണ് യുവാവ്. ഈ വരുന്ന പെരുന്നാൾ ദിനത്തിന് മുൻപ് മുസ്ലിം മതം സ്വീകരിക്കാത്ത പക്ഷം വീട്ടിൽ വന്നു പോവരുത് എന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ഭീഷണി. യുവാവിന് പെരുനാൾ വരെ സമയം അനുവദിക്കുകയും ചെയ്തു. എൻഡിഎഫ് പിന്തുണയോടെ യുവതിയുടെ മാതാപിതാക്കൾ ഇത് ചെയ്യുന്നതെന്നാണ് ആക്ഷേപം.

വിവാഹം കഴിഞ്ഞു അടുത്ത വർഷത്തിൽ ഗർഭിണിയായ ഇരുപത്തിമൂന്ന് വയസ്സുകാരി യുവതിയെ പ്രസവ ശുശ്രൂഷക്കായി കൂട്ടികൊണ്ടുപോയതിനു ശേഷം യുവതിയെയും, യുവാവിനെയും അകറ്റുകയായിരുന്നു യുവതിയുടെ മാതാവ്.

മുസ്ലിം മതം സ്വീകരിക്കാത്തപക്ഷം പെരുന്നാൾ ദിനം കഴിഞ്ഞാൽ വിവാഹ മോചനത്തിന് കോടതിയെ സമീപിക്കുമെന്ന വിചിത്ര നിബന്ധനയുമായി രംഗത്ത് വന്ന യുവതിയുടെ മാതാവ് തങ്ങളുടെ ജീവിതം തകർക്കുന്നു എന്ന് ശശി പരാതി പറയുന്നു.

കോവളം സ്വദേശി ആമിനയാണ് തന്റെ ഭാര്യ എന്നും തുറന്നു പറഞ്ഞു യുവാവ്. മാതാവിന്റെ സമ്മർദ്ദത്തിനു, മറ്റു മുസ്ലിം സാമുദായികദായിക നേതൃത്വവും ചേർന്ന് തന്റെ ഭാര്യയുടെ മനസ്സ് മാറ്റിയെന്നും, തന്റെ ഭാര്യയെയും, കുട്ടിയേയും തിരിച്ചു കിട്ടാൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും യുവാവ് പറയുന്നു.