- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് എസ് ഐക്കെതിരെ വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി; ജനങ്ങൾക്കിയിൽ വെച്ച് തട്ടിക്കയറുകയും വാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ കൈതട്ടിമാറ്റു; അധികം കളിച്ചാൽ കള്ളക്കേസിൽ അകത്തിടുമെന്നും ഭീഷണി; പൊലീസ് കംപ്ലെയ്ന്റ് അതോരിക്കും മുഷ്യാവകാശ കമ്മീഷനും പരാതി നൽകി രമ്യ ഹരിദാസ്
കോഴിക്കോട്: ഇന്നലെ വൈകിട്ട് കുന്ദമംഗലം നിയോജക മഢലം യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ പെട്രോൾ പമ്പ് ഉപരോധ സമരത്തിൽ മുഖ്യാതിധിയായി പങ്കെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോട് കുന്ദമംഗലം എസ് ഐ രജീഷ് അപമര്യാദയായി പെരുമാറിയതായി പരാതി. എസ് ഐ ക്കെതിരെ ഉന്നത പൊലീസ് ഉദ്യാഗസ്ഥർക്കും, പൊലീസ് കംബ്ലയിന്റ് അഥോറിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയതായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്് മറുനാടനോട് പറഞ്ഞു. ഇന്നലെയാണ് ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് കുന്ദമംഗലം നിയോജക മഢലം യൂത്ത് കോൺഗ്രസ് കമ്മറ്റി പെട്രോൾ പമ്പ് ഉപരോധ സമരം സംഘടിപ്പിച്ചത്. പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ രമ്യഹരിദാസ്. പരിപാടി കഴിഞ്ഞ പ്രവർത്തകരെല്ലാം പിരിഞ്ഞ് പോകുന്നതിനിടയിൽ പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറക്കാൻ വന്ന വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ സംഭവം അന്വേഷിക്കാനെത്തിയ ബ്ല
കോഴിക്കോട്: ഇന്നലെ വൈകിട്ട് കുന്ദമംഗലം നിയോജക മഢലം യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ പെട്രോൾ പമ്പ് ഉപരോധ സമരത്തിൽ മുഖ്യാതിധിയായി പങ്കെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോട് കുന്ദമംഗലം എസ് ഐ രജീഷ് അപമര്യാദയായി പെരുമാറിയതായി പരാതി. എസ് ഐ ക്കെതിരെ ഉന്നത പൊലീസ് ഉദ്യാഗസ്ഥർക്കും, പൊലീസ് കംബ്ലയിന്റ് അഥോറിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയതായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്് മറുനാടനോട് പറഞ്ഞു.
ഇന്നലെയാണ് ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് കുന്ദമംഗലം നിയോജക മഢലം യൂത്ത് കോൺഗ്രസ് കമ്മറ്റി പെട്രോൾ പമ്പ് ഉപരോധ സമരം സംഘടിപ്പിച്ചത്. പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ രമ്യഹരിദാസ്. പരിപാടി കഴിഞ്ഞ പ്രവർത്തകരെല്ലാം പിരിഞ്ഞ് പോകുന്നതിനിടയിൽ പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറക്കാൻ വന്ന വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ സംഭവം അന്വേഷിക്കാനെത്തിയ ബ്ലോക്ക് പ്രസിഡണ്ടിനോട് കുന്നമംഗലം എസ് ഐ രജീഷ് അപമര്യാദയായി പെരുമാറി എന്നാണ് പരാതി.
കാര്യം തിരക്കാൻ വന്ന പ്രസിഡണ്ടിനോട് എസ് ഐ പൊതുജനങ്ങൾക്കിയിൽ വെച്ച് തട്ടിക്കയറുകയും അവരുടെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ കൈതട്ടിമാറ്റുകയും ചെയ്തു. തന്റെ വിശദീകരണം കേൾക്കാൻ സന്നദ്ധനാകുകയൊ ഒരു വനിതാജന പ്രതിനിധിയെന്ന പരിഗണന നൽകുകയോ ചെയ്യാതെയാണ് എസ്.ഐ.പെരുമാറിയതെന്നു അവർ പറഞ്ഞു. പൊതുജനത്തിന്റെ ഇടയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.
ഒരു ജനപ്രതിനിധിയെന്നോ. സ്ത്രീയാണെന്നോ ഉള്ള പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്ന് രമ്യഹരിദാസ് മറുനാടനോട് പറഞ്ഞു. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്കിടയിൽവെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ എസ് ഐ ക്കെതിരെ നടപടിയുണ്ടാകുന്നതിനായി ഏതറ്റംവരയെും പോകും. പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയിലും, കോഴിക്കോട് പൊലീസ് കമ്മീഷണർക്കും, മനുഷ്യാവകാശ കമ്മീഷനിലും ഇന്ന് പരാതി നൽകിയിട്ടുണ്ട്.
മുമ്പ് കേരളോത്സവം നടക്കുന്ന സമയത്തും എസ് ഐ ഇത്തരത്തിൽ തന്നോടും മറ്റ് ജനപ്രതിനിധികളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അന്ന് കാര്യം അന്വേഷിക്കാനെത്തിയ ബ്ലോക്ക് പഞ്ചായത്തിലെ സി പി എം അംഗം രാജീവ് പെരുമൺപുറയോട് അധികം കളിച്ചാൽ തന്നെ കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്നും ഈ എസ് ഐ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എസ് ഐക്ക് ജനപ്രതിനിധികളോട് പുഛമാണ്. രമ്യഹരിദാസ് മറുനാടനോട് പറഞ്ഞു.
അതേ സമയം അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് കുന്ദമംഗലം എസ് ഐ രജീഷ് മറുനാടനോട് പറഞ്ഞു. സമരസ്ഥലത്തനുഭവപ്പെട്ട ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമത്തിനിടയിൽ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമവിടെ ഉണ്ടായിട്ടില്ല. എസ് ഐ രജീഷ് മറുനാടനോട് പറഞ്ഞു.