പിറവം: ആദ്യ ബന്ധം ഉപേക്ഷിച്ച് രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ചു. ഈ വിവരം മറച്ച് വച്ച് കോടികളുടെ സ്വത്തുള്ള യുവതിയെ സ്വന്തമാക്കി. ഇതും പോരാഞ്ഞ് മറ്റൊരു യുവതിയെ വളച്ച് കൂടെക്കൂട്ടി ഊരുചുറ്റലും അന്തിയുറക്കവും ആരംഭിച്ചതായും സൂചന. ഭാര്യയുടെ പരാതിയിൽ പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

പാലാ ഇടമറ്റം 12-ാംമൈൽ കണ്ണാടിഉറുമ്പ് ഭാഗത്ത് പള്ളത്തുകുഴിയിൽ ദിവ്യമോളുടെ പരാതി പ്രകാരം ഇവരുടെ ഭർത്താവ് ഓണക്കൂർ പരിയാരത്ത് ഇജോക്കെതിരെയാണ് പിറവം പൊലീസ് കേസെടുത്തിട്ടുള്ളത്.

1358/17 ക്രൈം നമ്പറിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഈ കേസിൽ 494 498(അ)എന്നീ വകുപ്പുകളാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്.തുടർന്നുള്ള അന്വേഷണത്തിൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് 420 വകുപ്പ് കൂടി എഫ് ഐ ആറിൽ കൂട്ടിച്ചേർത്ത് അന്വേഷണം നടത്തുമെന്ന് എസ് ഐ കെ വിജയൻ പിറവം കോടതിക്ക് റിപ്പോർട്ട്് നൽകിയിട്ടുണ്ട്.

തന്നെ മർദ്ദിക്കുകയും താനുമായി വിവാഹബന്ധം നിലനിൽക്കെ ഭർത്താവ് ധനാഢ്യയായ മറ്റൊരു യുവതിയുമായി വിവാഹ ബന്ധത്തിലേർപ്പെട്ടെന്നും ഇക്കര്യത്തിൽ ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ദിവ്യ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ദിവ്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് നാലമത്തെ യുവതിയുമൊത്തുള്ള യുവാവിന്റെ ഊരുചുറ്റലും പൊറുതിയും സംമ്പന്ധിച്ച് സൂചലഭിച്ചത്.ഇയാൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസിന്റെ പ്രഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ആദ്യ ബന്ധം വേർപെടുത്തിയാണ് ഇജോ 37 പവനും 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങി ദിവ്യയെ വിവാഹം ചെയ്തത്.ആദ്യ ബന്ധത്തിൽ ജനിച്ച 8 വയുകാരിയുടെ അവകാശം സംമ്പന്ധിച്ച് തർക്കവും കോടതികേസുമൊക്കെ നിലക്കെയായിരുന്നു വിവാഹമെന്നും ഇതുവരെയുള്ള കാര്യങ്ങൾ ഇജോ താനുമായി പങ്കിട്ടിരുന്നെന്നും ദിവ്യ വെളിപ്പെടുത്തി.

ആദ്യം പിറവം സ്വദേശിനി മഞ്ജുവിനെയാണ് ഇയാൾ വിവാഹം ചെയ്തത്. ഭർത്താവിന്റെ മൂന്നാമത്തെ വിവാഹം ഫോർട്ട് കൊച്ചി സ്വദേശിനി ക്രിസ്റ്റീന റെബല്ലോയുമായിട്ടാണെന്നാണ് ദിവ്യ പൊലീസിൽ നൽകിയിട്ടുള്ള വിവരം. ഇവർ താമസിക്കുന്ന ആഡംമ്പര വീടും പരിസരവുമെല്ലാം താൻ മനസിലാക്കിയിട്ടുണ്ടെന്നും വിവരം പൊലീസിന് കൈമാറിയതായും ദിവ്യ വെളിപ്പെടുത്തി.

2013 സെപ്റ്റംമ്പർ 24 -നായിരുന്നു ഇജോയും ദിവ്യയും തമ്മിലുള്ള വിവാഹം.ദിവ്യയുടെ രണ്ടാം വിവാഹബന്ധമാണിത്.ആദ്യ ബന്ധത്തിൽ ഇവർക്ക് മൂന്നര വയുള്ള കുട്ടിയുണ്ട്. ഇജോ ഫോർട്ട് കൊച്ചി വെളിയിലെ വീട്ടിലുണ്ടെന്ന് നേരിൽ ബോദ്ധ്യപ്പെട്ട്് ,വിവരം വിളിച്ചറിയിച്ചെങ്കിലും പിടികൂടുന്ന കാര്യത്തിൽ പൊലീസ് താൽപര്യം കാണിച്ചില്ലന്നും ദിവ്യ മറുനാടനോട് വെളിപ്പെടുത്തി.

താൻ പൊലീസിൽ പരാതിയുമായി എത്തിയെന്നറിഞ്ഞതോടെ ഇയാൾ ക്രിസ്റ്റീനയെ താമസ്ഥത്തുനിന്ന് മാറ്റിയെന്നും ഇവർ ഇന്ന് പുലർച്ചെ വിദേശത്തേക്ക് കടക്കാൻ എല്ലാ നടപടികളും പൂർത്തിയാക്കിയെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും ഈ സാഹചര്യത്തിലും പൊലീസ് താൻ കൊടുത്ത പരാതി നിസാരവൽക്കരിക്കുന്നതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്നും ദിവ്യ ആരോപിച്ചു.