- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാൻസി നമ്പറുകൾക്കായി മുടക്കുന്ന ലേലത്തുക മടക്കി നൽകുന്നതിൽ ആർടി ഓഫീസിന്റെ ഭാഗത്ത് നിന്നും 'സ്ലോമോഷൻ' ; ഓൺലൈൻ മാർഗം തിരികെ ലഭിക്കേണ്ട തുകയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങുന്നത് നൂറുകണക്കിന് പേർ; അന്വേഷണത്തിനൊടുവിൽ ലഭിക്കുന്ന നമ്പരിൽ വിളിക്കുമ്പോൾ ഫുൾ ടൈം ഓഫ്; അധികൃതർ മൗനം പാലിക്കുന്നുവെന്നും എവിടെ പരാതിപ്പെടണമെന്നറിയില്ലെന്നും നാട്ടുകാർ
തൃശ്ശൂർ: ആനയെ വാങ്ങുന്നവർ തോട്ടി വാങ്ങുന്നത് പോലെയാണ് പുതു പുത്തൻ വാഹനം സ്വന്തമാക്കുന്നവർ ഫാൻസി നമ്പറും കൂടി സ്വന്തമാക്കാൻ ഓടുന്നത്. ആർടി ഓഫീസുകളിൽ ലേലം നടത്തി നമ്പർ സ്വന്തമാക്കുന്നതിന് മുൻപ് തുക കെട്ടി വയ്ക്കണമെന്നതും ഏവർക്കും അറിയാം. 3000 രൂപ മുതൽ ആരംഭിക്കുന്ന ഫീസ് ഇനത്തിൽ ലക്ഷങ്ങൾ എറിയാൻ വരെ ആളുകളുണ്ട്. എന്നാൽ ലേലത്തിന് ശേഷം നമ്പർ ലഭിക്കാത്തവർക്ക് തുക തിരികേ നൽകണമെന്ന കാര്യത്തിൽ ആർടി ഓഫീസ് അധികൃതർ അൽപം പിന്നോട്ടാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തുക തിരികെ നൽകുന്നതിന് മുൻപ് അക്കൗണ്ട് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ നടത്തിയ ശേഷം ഒരു മാസം മുതൽ ആറ് മാസം വരെയുള്ള സമയപരിധിക്കുള്ളിൽ തുക മടക്കി നൽകുമെന്നാണ് ആർടി ഓഫീസ് അധികൃതർ പറയുന്നത്. എന്നാൽ ഈ സമയപരിധി കഴിഞ്ഞിട്ടും തുക തിരികേ ലഭിക്കാത്ത നിരവധി ആളുകളാണുള്ളത്. ഇവരിൽ ഒന്നിൽ കൂടുതൽ നമ്പരുകൾക്കായി തുക കെട്ടിവച്ച ശേഷം നമ്പരും പണവും കിട്ടാതെ നിരാശയിലായിരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ദിനം പ്രതി വാഹനങ്ങളും ഫാൻസി നമ്പറുകളുടെ ആവശ്യക്കാരും വർ
തൃശ്ശൂർ: ആനയെ വാങ്ങുന്നവർ തോട്ടി വാങ്ങുന്നത് പോലെയാണ് പുതു പുത്തൻ വാഹനം സ്വന്തമാക്കുന്നവർ ഫാൻസി നമ്പറും കൂടി സ്വന്തമാക്കാൻ ഓടുന്നത്. ആർടി ഓഫീസുകളിൽ ലേലം നടത്തി നമ്പർ സ്വന്തമാക്കുന്നതിന് മുൻപ് തുക കെട്ടി വയ്ക്കണമെന്നതും ഏവർക്കും അറിയാം. 3000 രൂപ മുതൽ ആരംഭിക്കുന്ന ഫീസ് ഇനത്തിൽ ലക്ഷങ്ങൾ എറിയാൻ വരെ ആളുകളുണ്ട്.
എന്നാൽ ലേലത്തിന് ശേഷം നമ്പർ ലഭിക്കാത്തവർക്ക് തുക തിരികേ നൽകണമെന്ന കാര്യത്തിൽ ആർടി ഓഫീസ് അധികൃതർ അൽപം പിന്നോട്ടാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തുക തിരികെ നൽകുന്നതിന് മുൻപ് അക്കൗണ്ട് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ നടത്തിയ ശേഷം ഒരു മാസം മുതൽ ആറ് മാസം വരെയുള്ള സമയപരിധിക്കുള്ളിൽ തുക മടക്കി നൽകുമെന്നാണ് ആർടി ഓഫീസ് അധികൃതർ പറയുന്നത്.
എന്നാൽ ഈ സമയപരിധി കഴിഞ്ഞിട്ടും തുക തിരികേ ലഭിക്കാത്ത നിരവധി ആളുകളാണുള്ളത്. ഇവരിൽ ഒന്നിൽ കൂടുതൽ നമ്പരുകൾക്കായി തുക കെട്ടിവച്ച ശേഷം നമ്പരും പണവും കിട്ടാതെ നിരാശയിലായിരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ദിനം പ്രതി വാഹനങ്ങളും ഫാൻസി നമ്പറുകളുടെ ആവശ്യക്കാരും വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക ആർടി ഓഫീസ് അധികൃതർ ശേഖരിച്ച ശേഷം മടക്കി നൽകുന്നതിൽ എന്തുകൊണ്ട് താമസിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോൾ നാട്ടുകാരിൽ നിന്നും ഉയരുന്നത്.
ഇവരിൽ ഭൂരിഭാഗം ആളുകളും ആർടി ഓഫീസുകളിൽ പണം അടച്ചുവെന്ന രേഖകളടക്കം പരാതി നൽകിയെങ്കിലും പ്രതികരണമുണ്ടാകുന്നില്ലെന്നും ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണം ഇല്ലെന്നും പരാതി ഉയരുന്നു. നമ്പറിനായി ഓൺലൈൻ വഴി വിദേശത്ത് നിന്നും പ്രവാസികളായ ആളുകൾ പണമയ്ക്കുന്നുണ്ടെന്നും ഇവർക്കും ഇതേ അനുഭവമാണെന്നുമാണ് സൂചന.
തൃശ്ശൂർ ആർടി ഓഫീസിൽ നിന്നും സമാന അനുഭവമുണ്ടായെന്ന് സംവിധായകൻ പ്രമോദ് പപ്പൻ
ഏറെ മാസങ്ങൾക്ക് മുൻപാണ് മൂന്ന് നമ്പറുകൾക്കായി സംവിധായകനായ പ്രമോദ് പപ്പൻ ആർടി ഓഫീസിൽ ലേലതുക കെട്ടിവയ്ച്ചത്. KL 8 BM 6666, KL 8 BM 8181, KL 8 BN 77 എന്നീ നമ്പറുകൾക്ക് വേണ്ടിയാണ് തുക കെട്ടി വയ്ച്ചത്. 2017ലായിരുന്നു ഇത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും തുക തിരികേ ലഭിച്ചില്ല. മൂന്നു നമ്പറുകൾക്കും കൂടി 60,000 രൂപയോളം കെട്ടി വച്ചിരുന്നു. രണ്ട് നമ്പറുകൾക്ക് 25,000 വീതവും ഒരെണ്ണത്തിന് 10,000 രൂപയുമാണ് അടച്ചത്. ലേലം പിടിക്കാൻ സാധിക്കാഞ്ഞതിനാൽ തുക മടക്കി ലഭിക്കുന്നതിനായി പലതവണ ആർടി ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
തുക വൈകാതെ ലഭിക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ല. പിന്നെ ചെന്നപ്പോൾ ബന്ധപ്പെടാൻ ഒരു നമ്പർ നൽകിയിരുന്നു. എന്നാൽ ഇതിൽ വിളിക്കുമ്പോൾ പ്രതികരണവുമില്ലായിരുന്നെന്നും പ്രമോദ് പറയുന്നു. ഈ സമയത്ത് ഇദ്ദേഹത്തിനൊപ്പം ലേലത്തിനായി തുക കെട്ടി വച്ച ഒട്ടേറെ പേർക്കും സമാനമായ ദുരുഭവുണ്ടായെന്നും പ്രമോദ് പപ്പൻ വ്യക്തമാക്കി.
ആർടി ഓഫീസിൽ നിന്നും അധികൃതർ പറയുന്നത്
ഫാൻസി നമ്പരുകൾക്കായുള്ള ലേലത്തിൽ തുക ആദ്യം കെട്ടി വയ്ക്കണം. ലേലം പിടിക്കുന്ന ആളൊഴിച്ച് ബാക്കിയുള്ളവർക്ക് തുക തിരികേ നൽകുന്നത് ഓൺലൈൻ വഴിയാണ് . ഇത് ഒരു മാസം മുതൽ ആറ് മാസം വരെയുള്ള സമയ പരിധിക്കുള്ളിൽ തിരികെ നൽകും. മുൻപ് ബിൽ നൽകി ട്രഷറി വഴി പണം നൽകുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ഓൺലൈൻ വഴിയാണ് പണമടയ്ക്കുന്നത്. ഇതിനായി അക്കൗണ്ട് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങളുണ്ട്.
അതിനാലാണ് കാലതാമസം വരുന്നത്. മാത്രമല്ല കൃത്യമായ ഇടവേളകളിൽ ഇത്തരം റീഫണ്ടിങ് നടത്തുന്ന പതിവില്ല. പകരം റാണ്ടം രീതിയിലാണ് നടത്തുന്നത്. ഇക്കാര്യങ്ങൾക്കായി ഓഫീസിൽ ഒരു ആൾ മാത്രമേ ഡ്യൂട്ടിയിലുള്ളൂ. പണം അടച്ച ശേഷം നാളുകൾ കഴിഞ്ഞിട്ടും തിരികേ ലഭിച്ചില്ലെന്ന് പറഞ്ഞ് നിരവധി പരാതകൾ ലഭിക്കുന്നുമുണ്ട്. ഓൺലൈൻ വഴി പണം തിരികേ നൽകുന്ന രീതി ആരംഭിച്ച് ഏതാനും നാളുകളേ ആകുന്നുള്ളൂ. അതിനാൽ തന്നെ ഇത്തരം പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നാണ് കരുതുന്നത്.
(തൃശ്ശൂർ ആർടി ഓഫീസിലേക്ക് മറുനാടൻ മലയാളിയിൽ നിന്നും ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി)