- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗം ഇല്ലാതായ സ്വാമിയുടെ ലൈംഗികശേഷി ഇനിയെങ്ങനെ തെളിയിക്കും? നിയമ വിദ്യാർത്ഥിനി ചെയ്തത് മതതീവ്രവാദികൾ പോലും ചെയ്യാൻ അറയ്ക്കുന്ന കാര്യം; നിയമം കയ്യിലെടുത്ത പെൺകുട്ടിയുടെ നടപടിയും സ്വാമി സമ്പന്നൻ ആയതിന്റെ രഹസ്യവും അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി വ്യവഹാരി പായിച്ചിറ നവാസ്
തിരുവനന്തപുരം: പീഡനത്തിന് ശ്രമിച്ച കപട സന്യാസിയുടെ ജനനേന്ദ്രിയം വെട്ടിയെടുത്ത പെൺകുട്ടിയെ കേരളം ഇനിയും അഭിനന്ദിച്ച് തീർന്നിട്ടില്ല. ധീരമായ നടപടിയെന്നൊക്കെ പറഞ്ഞുകൊണ്ട് പെൺകുട്ടിയെ മുഖ്യമന്ത്രിയുൾപ്പെടെ പ്രശംസിക്കുന്നതിനിടയിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. നിയമ വിദ്യാർത്ഥിയായ ഒരു പെൺകുട്ടി ചെയ്തത് മത തീവ്രവാദികൾ പോലും ചെയ്യാൻ അറയ്ക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടി വ്യവഹാരിയായ പായിച്ചിറ നവാസ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. നിയമം കൈയിലെടുത്ത പെൺകുട്ടി ചെയ്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ആരോപിക്കുന്നു. സമാനമായ പ്രസ്താവന കോൺഗ്രസ് എംപി കൂടിയായ മുൻ കേന്ദ്രമന്ത്രി ശശി തരൂർ കഴിഞ്ഞദിവസം നടത്തിയതും വലിയ ചർച്ചയായിരുന്നു. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അതോടൊപ്പം തന്നെ സ്വാമിക്ക് പെട്ടെന്നുണ്ടായ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ലിംഗം വെട്ടി മാറ്റിയ സംഭവത്തിന് പിന്നിലെ ദുരൂഹത
തിരുവനന്തപുരം: പീഡനത്തിന് ശ്രമിച്ച കപട സന്യാസിയുടെ ജനനേന്ദ്രിയം വെട്ടിയെടുത്ത പെൺകുട്ടിയെ കേരളം ഇനിയും അഭിനന്ദിച്ച് തീർന്നിട്ടില്ല. ധീരമായ നടപടിയെന്നൊക്കെ പറഞ്ഞുകൊണ്ട് പെൺകുട്ടിയെ മുഖ്യമന്ത്രിയുൾപ്പെടെ പ്രശംസിക്കുന്നതിനിടയിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
നിയമ വിദ്യാർത്ഥിയായ ഒരു പെൺകുട്ടി ചെയ്തത് മത തീവ്രവാദികൾ പോലും ചെയ്യാൻ അറയ്ക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടി വ്യവഹാരിയായ പായിച്ചിറ നവാസ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. നിയമം കൈയിലെടുത്ത പെൺകുട്ടി ചെയ്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
സമാനമായ പ്രസ്താവന കോൺഗ്രസ് എംപി കൂടിയായ മുൻ കേന്ദ്രമന്ത്രി ശശി തരൂർ കഴിഞ്ഞദിവസം നടത്തിയതും വലിയ ചർച്ചയായിരുന്നു. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അതോടൊപ്പം തന്നെ സ്വാമിക്ക് പെട്ടെന്നുണ്ടായ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
ലിംഗം വെട്ടി മാറ്റിയ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ നിരവധിയുണ്ടെന്നും അതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഒൻപതാം ക്ലാസു മുതൽ പരിചയവും 11ാം ക്ലാസുമുതൽ ലൈംഗിക ചൂഷണവും നടന്നിട്ടും പെൺകുട്ടി മറ്റ് മാർഗങ്ങൾ തേടാതെ ഇത്തരമൊരു പ്രവൃത്തി ചെയ്തത് ദുരൂഹമെന്നാണ് പരാതി. പെൺകുട്ടി ഇത് ഒറ്റയ്ക്ക് ചെയ്തതാണെന്നത് വിശ്വസിനീയമല്ലെന്നും ഇതിൽ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പടെ നടന്നിട്ടുണ്ടെന്നും പരാതിയിൽ നവാസ് ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബവുമായി നല്ല ബന്ധത്തിലാണ് സ്വാമി. ഇയൾ ഇവിടെ സ്ഥിരം സന്ദർശകനുമായിരുന്നു. നിരവധി തവണ പീഡിപ്പിച്ചിട്ടും പെൺകുട്ടിയുടെ അമ്മയ്ക്ക് ഈ വിവരം അറിയില്ലായിരുന്നു എന്നതും ദുരൂഹമാണ്. സംഭവം നടന്നത് അത്ര വലിയ വീടുമല്ല. മുറികളെല്ലാം അടുത്തടുത്താണ്. തൊട്ടടുത്ത മുറിയിൽ പെൺകുട്ടിയുടെ സഹോദരനുണ്ടായിരുന്നു. ഡിഗ്രി വിദ്യാർത്ഥിയായ ഈ യുവാവ് വീട്ടിലുള്ളപ്പോൾ സഹോദരിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുവെന്നത് അവിശ്വസനീയമാണെന്നും സംഭവത്തിന് പിന്നിൽ ഇത്തരം നിരവധി ദുരൂഹതകളുണ്ടെന്നും പരാതിയിൽ പറയുന്നു.
നിയമ വിദ്യാർത്ഥിനിയാണ് പെൺകുട്ടി എന്ന് പറയുമ്പോൾ തന്നെ നിയമത്തെ കുറിച്ച വ്യക്തായ ധാരണയുണ്ടെന്ന് മനസ്സിലാക്കാം. നിയമം അറിയാവുന്ന പെൺകുട്ടി എന്തുകൊണ്ട് ഈ വിവരം പൊലീസിൽ അറിയിക്കാതെയും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെയും കൊണ്ടുനടന്നുവെന്നതും ദുരൂഹമാണ്.
നിലവിൽ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി പീഡനം തുടരുന്നതുകൊണ്ടും മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടുമാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നുമാണ്. അതേസമയം ലിംഗം മുറിച്ചിട്ടും സ്വാമിയുടെ നിലവിളിയോ മറ്റോ കേട്ടതായി ഒരു മൊഴിയും ഇല്ല. പെൺകുട്ടി ഇത്തരമൊരു പ്രവൃത്തി ചെയ്തിട്ട് സ്വാമി തിരിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചതായോ പ്രതിരോധിക്കാൻ ശ്രമിച്ചതായോ യാതൊരു പരാമർശവുമില്ലെന്നും പരാതിയിൽ പറയുന്നു.
ഇവിടെ ലിംഗം ഛേദിക്കപ്പെട്ടതിൽ സ്വാമിയാണ് ഇരയെന്ന വിചിത്രമായ വാദവും പരാതിയിൽ നവാസ് ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയമായി സംഭവത്തെ മുതലെടുക്കാൻ ശ്രമം നടന്നുവെന്നും ലിംഗം നഷ്ടപ്പെട്ട സ്വമി ഹൈന്ദവ വിശ്വാസിയായതുകൊണ്ടാണ് ഇവിടെ ഒരു വർഗ്ഗീയ കലാപം ഒഴിവായതെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയിൽ നവാസ് ഉന്നയിക്കുന്ന സുപ്രധാനമായ ചില കാര്യങ്ങൾ ഇവയാണ്. നിയമം അറിയാവുന്ന പെൺകുട്ടി അത് കൈയിലെടുത്തു. പെൺകുട്ടിയുടെ സഹോദരന് ഇങ്ങനെയൊരു അവസ്ഥയുണ്ടായാൽ എന്ത് ചെയ്യുമെന്നും പരാതിക്കാരൻ ചോദിക്കുന്നു.
പീഡനം നടത്തിയ ആളിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ ലിംഗം ആവശ്യമാണെന്നിരിക്കെ ഇത്തരമൊരു പ്രവൃത്തി തെളിവ് ഇല്ലാതാക്കൽ കൂടിയല്ലേയെന്നും പരാതിയിൽ ചോദിക്കുന്നുണ്ട്. സംഭവത്തെ രാഷ്ട്രീയമാക്കി വിവിധ കക്ഷികൾ ഏറ്റുമുട്ടുമ്പോൾ യഥാർഥ സംഭവങ്ങൾ മറയ്ച്ച് പിടിക്കപ്പെടുന്നുവെന്നും ദുരൂഹതകൾ മുഴുവൻ പുറത്തുകൊണ്ട് വരണമെന്നും പരാതിയിൽ പറയുന്നു. നിയമവും നീതിയും നടപ്പിലാക്കേണ്ടത് കോടതികളിലാണെന്നും നാളെ ലിംഗം നഷ്ടപ്പെട്ടയാൾ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ ഉണ്ടായ മാനഹാനിയും നഷ്ടപ്പെട്ട ലിംവും തിരികെ നൽകാനാകുമോയെന്നും പരാതിയിൽ നവാസ് ചോദിക്കുന്നുണ്ട്.