- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളുടെ ജീവൻ വച്ച് പന്താടാൻ ആരാണ് ഇവർക്ക് അനുമതി നൽകിയത്? ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ രോഗിയെ നോക്കാൻ വിദഗ്ധ നഴ്‌സുമാരെ കണികാണാനില്ല; രോഗം വഷളായപ്പോൾ ലക്ഷത്തോളം തുകയും വാങ്ങി പൊടിതട്ടി മറ്റാശുപത്രിയിലേക്ക് റഫറൻസ്; ഒടുവിൽ രോഗി മരിച്ചപ്പോൾ നഷ്ടം ബന്ധുക്കൾക്ക് മാത്രം; നഴ്‌സുമാരുടെ സമരം നടക്കുന്ന ചേർത്തല കെവി എം ആശുപത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി
ചേർത്തല: മൾട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രിയായിട്ടും വിദഗ്ധ നഴ്‌സുമാരില്ലാത്തതുകൊണ്ട് മതിയായ ചികിൽസ കിട്ടാതെ രോഗി മരിക്കുക. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരുസ്വകാര്യ ആശുപത്രിയിൽ സംഭവിച്ചതാണിത്.നഴ്‌സുമാരുടെ സമരം നടക്കുന്ന ചേർത്തല കെവി എം ആശുപത്രിയിലാണ് അധികൃതരുടെ മെഡിക്കൽ നെഗ്ലിജൻസും, കുറ്റകരമായ അനാസ്ഥയും നിമിത്തം ഒരു വിലപ്പെട്ട മനുഷ്യജീവൻ പൊലിഞ്ഞത്. ചേർത്തല വാരനാട് സ്വദേശി പത്മാലയത്തിൽ രവീന്ദ്രനെ കഴിഞ്ഞ മാസം 17 ന് നെഞ്ചുവേദനയെ തുടർന്ന് ചേർത്തല എക്‌സ്‌റേ ആശുപത്രിയിൽ വൈകിട്ട് മൂന്ന് മണിയോടെ പ്രവേശിപ്പിച്ചു. ഹൃദ്രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഡോ.ശ്യാംലാൽ കൂടുതൽ സൗകര്യങ്ങളുള്ള കെവി എം ആശുപത്രിയിലേക്ക് രോഗിയെ റഫർ ചെയ്തു.കെവിഎമ്മിൽ ഡോ.സുധീർ ആൻഗിയോഗ്രാമിനും, ആഞ്ചിയോപ്ലാസ്റ്റിക്കും നിർദ്ദേശിച്ചു. നാലരയോടെ തുടങ്ങിയ ശസ്ത്രക്രിയ 7 മണിക്ക് അവസാനിച്ചു. രോഗിക്ക് അപ്പോൾ പൂർണബോധമുണ്ടായിരുന്നു.എന്നാൽ, ശസ്ത്രക്രിയയെ തുടർന്ന് വിദഗ്ധ നഴ്‌സുമാരുടെ സേവനത്തിന്റെ അഭാവത്തിൽ രവീന്ദ്രന്റെ രോഗനില സങ്കീർണമായി.രോഗം ഗുര
ചേർത്തല: മൾട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രിയായിട്ടും വിദഗ്ധ നഴ്‌സുമാരില്ലാത്തതുകൊണ്ട് മതിയായ ചികിൽസ കിട്ടാതെ രോഗി മരിക്കുക. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരുസ്വകാര്യ ആശുപത്രിയിൽ സംഭവിച്ചതാണിത്.നഴ്‌സുമാരുടെ സമരം നടക്കുന്ന ചേർത്തല കെവി എം ആശുപത്രിയിലാണ് അധികൃതരുടെ മെഡിക്കൽ നെഗ്ലിജൻസും, കുറ്റകരമായ അനാസ്ഥയും നിമിത്തം ഒരു വിലപ്പെട്ട മനുഷ്യജീവൻ പൊലിഞ്ഞത്.
ചേർത്തല വാരനാട് സ്വദേശി പത്മാലയത്തിൽ രവീന്ദ്രനെ കഴിഞ്ഞ മാസം 17 ന് നെഞ്ചുവേദനയെ തുടർന്ന് ചേർത്തല എക്‌സ്‌റേ ആശുപത്രിയിൽ വൈകിട്ട് മൂന്ന് മണിയോടെ പ്രവേശിപ്പിച്ചു. ഹൃദ്രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഡോ.ശ്യാംലാൽ കൂടുതൽ സൗകര്യങ്ങളുള്ള കെവി എം ആശുപത്രിയിലേക്ക് രോഗിയെ റഫർ ചെയ്തു.കെവിഎമ്മിൽ ഡോ.സുധീർ ആൻഗിയോഗ്രാമിനും, ആഞ്ചിയോപ്ലാസ്റ്റിക്കും നിർദ്ദേശിച്ചു. നാലരയോടെ തുടങ്ങിയ ശസ്ത്രക്രിയ 7 മണിക്ക് അവസാനിച്ചു. രോഗിക്ക് അപ്പോൾ പൂർണബോധമുണ്ടായിരുന്നു.എന്നാൽ, ശസ്ത്രക്രിയയെ തുടർന്ന് വിദഗ്ധ നഴ്‌സുമാരുടെ സേവനത്തിന്റെ അഭാവത്തിൽ രവീന്ദ്രന്റെ രോഗനില സങ്കീർണമായി.രോഗം ഗുരുതരമായതോടെ, ഡോ.സുധീർ രോഗിയെ മെച്ചപ്പെട്ട ചികിൽസയ്ക്കായി കൊച്ചി ലേക്ഷോറിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.
90,000 രൂപ ആശുപത്രി ചെലവായി ഈടാക്കിയ ശേഷമാണ് ലേക്ഷോറിലേക്ക് ആ ആശുപത്രിയിലെ ആംബുലൻസിൽ കൊണ്ടുപോയത്.9 മണിയോടെ രവീന്ദ്രനെ ലേക്ഷോറിൽ പ്രവേശിപ്പിച്ചുവെങ്കിലും, അരമണിക്കൂറിനകം അദ്ദേഹം മരണമടഞ്ഞു.നഴ്‌സുമാരുടെ സമരം മൂലം കെവിഎമ്മിൽ വിദഗ്ധ നഴ്‌സുമാർ ഇല്ലാതെ വന്നതാണ് രോഗിയുടെ മരണത്തിന് കാരണമെന്ന് കാട്ടി അദ്ദേഹത്തിന്റെ മകൻ സബീർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21 മുതൽ കെവി എം ആശുപത്രിയിലെ നഴ്‌സുമാർ സമരത്തിലാണ്.നഴ്‌സുമാരില്ലെങ്കിൽ ആഞ്ചിയോപ്ലാസ്റ്റിക്കായി രോഗിയെ പ്രവേശിപ്പിക്കാൻ പാടില്ലായിരുന്നു.സേവനത്തിലെ അനാസ്ഥ മൂലം കുറ്റകരമായ നരഹത്യയാണ് ആശുപത്രി അധികൃതർ നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.300 ലധികം കിടക്കകളുള്ള കെവി എം മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. 1994 ലെ കേരള അവശ്യസേവന പരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ് കേരളത്തിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾ.
നഴ്‌സുമാരുടേത് നിയമപരമായ സമരമാണെങ്കിൽ, 1947 ലെ വ്യവസായ തർക്ക നിയമപ്രകാരം സർ്ക്കാരിന് നടപടിയെടുക്കാമായിരുന്നു.ഇവിടെ മൂകസാക്ഷി മാത്രമായിരിക്കുന്ന സർക്കാർ മനുഷ്യജീവന് ഒരുവിലയും കൽപിക്കുന്നില്ല.സമരത്തെ തുടർന്ന് മതിയായ വിദഗ്ധ പരിശീലനമില്ലാത്ത നഴ്‌സുമാരുടെ അഭാവത്തിൽ കെവിഎമ്മിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് ജനങ്ങളുടെ ജീവൻ വച്ചുള്ള കളിയാണ്.രോഗികളെ ചികിൽസിക്കാനും ശുശ്രൂഷിക്കാനും മതിയായ നഴ്‌സുമാർ ഉണ്ടാകും വരെ ആശുപത്രി അടച്ചിടാൻ സർക്കാർ ഇടപെടണം.ഈ സാഹചര്യത്തിൽ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സർക്കാർ കെവി എം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും സബീഷ് തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർക്കാൻ ലേബർ കമ്മിഷണർ എ.അലക്‌സാണ്ടർ ചൊവ്വാഴ്ച നടത്തിയ ചർച്ച അലസി. പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.. സമരം ചെയ്യുന്ന 110 നഴ്‌സുമാരിൽ ആരെയും തിരിച്ചെടുക്കാനാവില്ലെന്നു മാനേജ്‌മെന്റ് പ്രതിനിധികൾ ചർച്ചയിൽ ഉറച്ച നിലപാടെടുത്തു.
മിനിമം വേതനം നടപ്പാക്കാത്തതിനു മൂന്നരക്കോടി രൂപ സർക്കാർ പിഴയിട്ടുണ്ട്. ഈ തുക അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. കിടക്കകളുടെ എണ്ണം കുറയ്ക്കാൻ ആലോചിക്കുന്നു. നിലവിലുള്ള 20 നഴ്‌സുമാരെ ഉപയോഗിച്ച് ആശുപത്രി പ്രവർത്തിപ്പിക്കാനാണു ശ്രമമെന്നു മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഷോബി ജോസഫും വൈസ് പ്രസിഡന്റ് സിബി മുകേഷും മുഖ്യമന്ത്രിയെ കണ്ടു. അപ്പോഴാണ് ഇടപെടാമെന്ന് അദ്ദേഹം അറിയിച്ചത്.