- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയെന്താ ആൺകുട്ടികൾ ജട്ടി ഇട്ടു നിൽക്കുന്നത് കാണാനാണോ വന്നത്? വേഗം പുറത്തുപോയില്ലങ്കെിൽ ആൺകുട്ടികളുടെ ജെട്ടി ഊരി കാണിക്കും'; അന്യായമായി ഒഴിവാക്കിയതിന് പരാതിയുമായത്തെിയ പെൺകുട്ടിയോട് സെക്രട്ടറിയുടെ മറുപടിയിങ്ങനെ; ജില്ലാ ചാമ്പ്യനെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ല; സംസ്ഥാന ബോക്‌സിങ് അസോസിയേഷനെകുറിച്ച് ഉയരുന്നത് ഗുരുതര പരാതികൾ
കോഴിക്കോട്: ജില്ലാ ബോക്‌സിംങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് കോഴിക്കോട് ചേളന്നൂർ സ്വദേശിനിയായ നൈപുണ്യ സുനിൽ സംസ്ഥാന ബോക്‌സിംങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കൊല്ലത്തത്തെിയത്. എന്നാൽ ചാമ്പ്യൻഷിപ്പിൽ പങ്കടെുപ്പിക്കാതെ പെൺകുട്ടിയെ അപമാനിച്ചയക്കയായിരുന്നു സംഘാടകർ. അധികൃതരുടെ നടപടിക്കെതിരെ പരാതിയുമായി നൈപുണ്യ സുനിൽ പരസ്യമായി രംഗത്തത്തെി. ഈ മാസം 7,8,9 തിയ്യികളിൽ കോഴിക്കോട് നടന്ന ജില്ലാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത് വിഭാഗം 47.5 കിലോ വെയ്റ്റ് കാറ്റഗറിയിൽ നൈപുണ്യയ്ക്ക് സ്വർണമെഡൽ ലഭിച്ചിരുന്നു. തുടർന്ന് കൊല്ലത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കടെുക്കാൻ പോയപ്പോഴാണ് ദുരനുഭവമുണ്ടായത്. ഒക്ടോബർ 11 ന് രാവിലെ 8.30 മുതൽ തന്നെ വെയിങ് എടുക്കാൻ ക്യൂവിൽ നിന്നു. 12.30 ന് പെൺകുട്ടിയുടെ ഊഴമത്തെിയപ്പോൾ പങ്കെടുക്കാൻ അനുവദിക്കില്ലന്നെും പുറത്തുപോകണമെന്നും ചിലർ വ്യക്തമാക്കി. കുറച്ചു നേരംകൂടി കാത്തുനിന്നശേഷം പോയി ചോദിച്ചപ്പോൾ ഒരു അപേക്ഷ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഒന്നാം സ്ഥാനം കിട്ടി എത്തിയ താനെന്തിന് അപേക്ഷ എഴ
കോഴിക്കോട്: ജില്ലാ ബോക്‌സിംങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് കോഴിക്കോട് ചേളന്നൂർ സ്വദേശിനിയായ നൈപുണ്യ സുനിൽ സംസ്ഥാന ബോക്‌സിംങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കൊല്ലത്തത്തെിയത്. എന്നാൽ ചാമ്പ്യൻഷിപ്പിൽ പങ്കടെുപ്പിക്കാതെ പെൺകുട്ടിയെ അപമാനിച്ചയക്കയായിരുന്നു സംഘാടകർ.
അധികൃതരുടെ നടപടിക്കെതിരെ പരാതിയുമായി നൈപുണ്യ സുനിൽ പരസ്യമായി രംഗത്തത്തെി. ഈ മാസം 7,8,9 തിയ്യികളിൽ കോഴിക്കോട് നടന്ന ജില്ലാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത് വിഭാഗം 47.5 കിലോ വെയ്റ്റ് കാറ്റഗറിയിൽ നൈപുണ്യയ്ക്ക് സ്വർണമെഡൽ ലഭിച്ചിരുന്നു. തുടർന്ന് കൊല്ലത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കടെുക്കാൻ പോയപ്പോഴാണ് ദുരനുഭവമുണ്ടായത്.
ഒക്ടോബർ 11 ന് രാവിലെ 8.30 മുതൽ തന്നെ വെയിങ് എടുക്കാൻ ക്യൂവിൽ നിന്നു. 12.30 ന് പെൺകുട്ടിയുടെ ഊഴമത്തെിയപ്പോൾ പങ്കെടുക്കാൻ അനുവദിക്കില്ലന്നെും പുറത്തുപോകണമെന്നും ചിലർ വ്യക്തമാക്കി. കുറച്ചു നേരംകൂടി കാത്തുനിന്നശേഷം പോയി ചോദിച്ചപ്പോൾ ഒരു അപേക്ഷ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഒന്നാം സ്ഥാനം കിട്ടി എത്തിയ താനെന്തിന് അപേക്ഷ എഴുതിത്ത്ത്തരണമെന്ന് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നു.
ഉച്ചയ്ക്ക് 2.30 ആയപ്പോൾ വീണ്ടും വെയിങ് റൂമിൽ പോയി താനെന്താണ് ചെയ്യണ്ടതെന്ന് അന്വേഷിച്ചു. ആ സമയത്ത് സീനിയർ ബോയ്‌സിന്റെ വെയിങ് നടക്കുകയായിരുന്നു. 'നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലോ നീയെന്താ ആൺകുട്ടികൾ ജട്ടി ഇട്ടു നിൽക്കുന്നത് കാണാനാണോ വന്നതെന്ന്' ചോദിച്ച് സംസ്ഥാന ബോക്‌സിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ: റജി രംഗത്ത് വന്നു. വേഗം പുറത്തുപോയില്ലങ്കെിൽ എല്ലാവരെയും ജട്ടി ഊരി ഞാൻ വെയ്റ്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞതായി നൈപുണ്യ പറഞ്ഞു.
വൈകുന്നേരംവരെ കാത്തുനിന്ന പെൺകുട്ടി തലകറങ്ങി വീണതിനെ തുടർന്ന് പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് രാത്രിയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തന്നെ മത്സരത്തിൽ പങ്കടെുപ്പിക്കില്ലന്നെ് അവർ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് നൈപുണ്യ വ്യക്തമാക്കുന്നു.
ഇതിന് മുമ്പ് നടന്ന ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കടെുപ്പിക്കാത്തതിന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി റജിക്കും കോഴിക്കോട് ജില്ലാ ഭാരവാഹി പി ടി സുന്ദരൻ എന്നയാൾക്കുമെതിരെ വനിതാ കമ്മീഷനിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇതിന്റെ പകപോക്കലാണ് കൊല്ലത്ത് തനിക്ക് അനുഭവിക്കേണ്ടിവന്നത്. സംസ്ഥാന ബോക്‌സിങ് അസോസിയേഷൻ ചിലർ സ്വകാര്യ സ്വത്തായാണ് കൊണ്ടുനടക്കുന്നതെന്നും ഇഷ്ടപ്പെട്ടവരെ മാത്രമെ പ്രമോട്ട് ചെയ്യകയുള്ളുവെന്നും അല്ലാത്തവരെ എന്തങ്കെിലും കാരണം കണ്ടുപിടിച്ചു ഒഴിവാക്കുമെന്നും നൈപുണ്യ പറയുന്നു. ഇത്തരത്തിലുള്ള അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ സർക്കാറിന്റെ ഓപ്പറേഷൻ ഒളിമ്പിയാ എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നുണ്ട്. വിദേശ കോച്ചുകളെ വെച്ച് പരിശീലനം നൽകുന്ന പദ്ധതിയാണിത്. ഇതിലേക്കുള്ള ഒരു അവസരമാണ് തനിക്ക് മനപുർവം നിഷേധിച്ചിരിക്കുന്നതെന്നും ഈ പെൺകുട്ടി വേദനയോടെ പറയുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തന്റെ വെയ്റ്റ് കാറ്റഗറിയിൽ ജയിച്ച കുട്ടിയോട് മത്സരിക്കാൻ താൻ തയ്യാറാണെന്നും ജില്ലാ ബോക്‌സിങ് അസോസിയേഷൻ സെക്രട്ടറി, കേരള സ്റ്റേറ്റ് ബോക്‌സിങ് അസോസിയേഷൻ സെക്രട്ടറി എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൈപുണ്യ ആവശ്യപ്പെട്ടു.
ജില്ലാ തല ബോക്‌സിങ് മത്സരങ്ങൾ നടക്കുമ്പോൾ മരുന്നും വെള്ളവും പോലും ഒരുക്കാറില്‌ളെന്നും പരാതിയുണ്ട്. സർക്കാറിന്റെ ഗ്രാന്റോടെ നടക്കുന്ന പരിപാടികളിൽ ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ ലഭ്യമാക്കണമെങ്കിലും ഇതൊന്നും അധികൃതർ ഒരുക്കാറില്ല. മത്സരത്തിൽ പരിക്ക് സംഭവിക്കാനിടയുണ്ട്. എന്നാൽ പരിക്കേറ്റ് മത്സരാർത്ഥികളെ ആശുപത്രിയിലത്തെിക്കാനുള്ള സൗകര്യം പോലും പലപ്പോഴും ഒരുക്കാറില്ല. തങ്ങൾക്ക് താത്പര്യമുള്ളവരെ മാത്രം കളിപ്പിക്കുകയെന്ന നിലപാടാണ് അസോസിയേഷൻ ഭാരവാഹികൾ കൈക്കോള്ളുന്നതെന്നും ആക്ഷേപമുണ്ട്.