- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താൻ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ഒന്നും ഇതുവരെ തന്നില്ല; ഭരണം പാതിയായിട്ടും ഈ അവഗണന; തുഷാർ വെള്ളാപ്പള്ളിയും സി കെ ജാനുവും പരാതിയുമായി അമിത് ഷായുടെ മുന്നിൽ
ന്യൂഡൽഹി: ഏറെ വാഗ്ദാനങ്ങൾ നൽകിയാണു ബിഡിജെഎസിനെയും സി കെ ജാനു നേതൃത്വം കൊടുക്കുന്ന ജെആർഎസിനെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തു ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കേന്ദ്രഭരണവുമായി ബന്ധപ്പെട്ടു ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ അമർഷത്തിലാണു തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസും ജാനുവിന്റെ ജെആർഎസും. കേന്ദ്രത്തിൽ ഭരണം ലഭിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും സ്ഥാനങ്ങളും പദവികളും പങ്കുവെയ്ക്കാത്തതിച്ചൈാല്ലി എൻ.ഡി.എ. കേരള ഘടകത്തിൽ അസ്വസ്ഥത പുകയുകയാണ്. ബി.ഡി.ജെ.എസ്. നേതാക്കളും ജെ.ആർ.എസ്. നേതാവ് സി.കെ.ജാനുവും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായോട് ഇതുസംബന്ധിച്ചുള്ള പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച കേരളത്തിലെത്തിയപ്പോൾ അമിത് ഷാ എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ഘടകകക്ഷികൾ നിലപാട് അറിയിച്ചത്.കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവയിലെ സ്ഥാനങ്ങളും പദവികളും പങ്കുെവയ്ക്കുന്നത് സംബന്ധിച്ച തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്
ന്യൂഡൽഹി: ഏറെ വാഗ്ദാനങ്ങൾ നൽകിയാണു ബിഡിജെഎസിനെയും സി കെ ജാനു നേതൃത്വം കൊടുക്കുന്ന ജെആർഎസിനെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തു ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കേന്ദ്രഭരണവുമായി ബന്ധപ്പെട്ടു ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ അമർഷത്തിലാണു തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസും ജാനുവിന്റെ ജെആർഎസും.
കേന്ദ്രത്തിൽ ഭരണം ലഭിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും സ്ഥാനങ്ങളും പദവികളും പങ്കുവെയ്ക്കാത്തതിച്ചൈാല്ലി എൻ.ഡി.എ. കേരള ഘടകത്തിൽ അസ്വസ്ഥത പുകയുകയാണ്. ബി.ഡി.ജെ.എസ്. നേതാക്കളും ജെ.ആർ.എസ്. നേതാവ് സി.കെ.ജാനുവും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായോട് ഇതുസംബന്ധിച്ചുള്ള പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം.
തിങ്കളാഴ്ച കേരളത്തിലെത്തിയപ്പോൾ അമിത് ഷാ എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ഘടകകക്ഷികൾ നിലപാട് അറിയിച്ചത്.കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവയിലെ സ്ഥാനങ്ങളും പദവികളും പങ്കുെവയ്ക്കുന്നത് സംബന്ധിച്ച തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന് ഘടകകക്ഷി നേതാക്കൾ അമിത് ഷായെ അറിയിച്ചു. ബി.ഡി.ജെ.എസ്. മാസങ്ങൾക്കുമുമ്പും ജെ.ആർ.എസ്. മൂന്നുമാസം മുമ്പും തങ്ങളുടെ ആവശ്യങ്ങൾ ബിജെപി. ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബി.ഡി.ജെ.എസ്. നേതാക്കൾ പലവട്ടം ഡൽഹിയിലെത്തിയും കേന്ദ്രനേതാക്കളുമായി ചർച്ച നടത്തി. ഇതേത്തുടർന്ന് ബി.ഡി.ജെ.എസിന് ലഭിക്കുന്ന ചില കോർപ്പറേഷൻ, ബോർഡ് സ്ഥാനങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം അതത് മന്ത്രാലയങ്ങളുടെ പരിശോധനയ്ക്കുശേഷം കേന്ദ്രസർക്കാർ നടത്തുമെന്നും കേന്ദ്രനേതാക്കൾ ഉറപ്പുനൽകിയിരുന്നു.
എന്നാൽ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ബി.ഡി.ജെ.എസിന്റെയും ജെആർഎസിന്റെയും പരാതി. സ്ഥാനങ്ങളും പദവികളും നൽകുമെന്നോ ഇല്ലെന്നോ വ്യക്തമാക്കണമെന്ന് സി.കെ. ജാനു ആവശ്യപ്പെട്ടു. സ്ഥാനങ്ങൾ ഇല്ലെങ്കിൽ പ്രശ്നമില്ല. എന്നാൽ, ഇതുസംബന്ധിച്ച ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന് ജാനു പറഞ്ഞു. എന്നാൽ ഘടകകക്ഷികളുടെ അഭിപ്രായം കേട്ടതല്ലാതെ അമിത് ഷാ പ്രതികരിച്ചിട്ടില്ലെന്നാണു വിവരം.



