തിരുവനന്തപുരം: ഇന്ധനനികുതിക്കെതിരെ സമരം ശക്തമാക്കാൻ കെപിസിസി യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. കൂടാതെ ബ്ലോക്ക് തലം മുതൽ പ്രതിഷേധം ശക്തമാക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി.

സിനിമ സർഗാത്മക പ്രവർത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹിയോഗത്തിലായിരുന്നു അധ്യക്ഷന്റെ വിമർശനം. നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇന്ധനനികുതിക്കെതിരെ സമരം ശക്തമാക്കാൻ കെപിസിസി യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. കൂടാതെ ബ്ലോക്ക് തലം മുതൽ പ്രതിഷേധം ശക്തമാക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

ഇന്ധന വിലവർധനയ്ക്കെതിരേ കൊച്ചിയിൽ കോൺഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ജോജു അഭിനയിക്കുന്ന കീടം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന പുത്തൻകുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.

പ്രവർത്തകർ ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. രാഹുൽ റെജി നായർ സംവിധാനം ചെയ്ത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് കീടം. ഇന്ധന വിലവർധനയ്ക്കെതിരേ കൊച്ചിയിൽ കോൺഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. സിനിമാ സെറ്റുകളിലേക്കുള്ള മാർച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക പ്രതിപക്ഷനേതാവ് വിഡി സതീശന് കത്തയച്ചിരുന്നു.