- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ നിന്നും ഒരു 'കടക്കൂ പുറത്ത്' സംഭവം! ശശി തരൂർ പങ്കെടുത്ത കോൺഗ്രസിന്റെ പത്രസമ്മേളനത്തിൽ നിന്ന് റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ ഇറക്കിവിട്ടു; വരേണ്ടതില്ലെന്ന് അറിയിച്ചിട്ടും എത്തിയ റിപ്പോർട്ടർമാർ പുറത്ത് പ്രതിഷേധിച്ച് മടങ്ങി
ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് റിപ്പബ്ലിക് ചാനൽ മാധ്യമപ്രവർത്തകരെ ഇറക്കി വിട്ടു. ശശി തരൂർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ നിന്നാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. സംഘടനകാര്യങ്ങൾ വ്യക്തമാക്കൻ എഐസിസി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്നാണ് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ലേഖകരെ ഇറക്കിവിട്ടത്. രണ്ട് വനിത റിപ്പോട്ടർമാരേയും രണ്ട് ക്യാമറമാന്മാരെയുമാണ് പുറത്താക്കിയത്. ഇറക്കിവിട്ടതിനെ തുടർന്ന് ചാനൽ സംഘം എ.ഐ.സി.സി ആസ്ഥാനത്തിന് വെളിയിൽ പ്രതിഷേധിക്കുകയും അവിടെ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ റിപ്പബ്ലിക് ചാനൽ പ്രവർത്തകർ പത്രസമ്മേളനത്തിന് എത്തേണ്ടതില്ല എന്ന് മുൻകൂറായി അറിയിച്ചിരുന്നതായാണ് വിവരം. ശശിതരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ പരാമർശങ്ങൾ അടങ്ങിയ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് റിപ്പബ്ലിക്ക് ടീവിയുമായി കോൺഗ്രസ്സ് സഹകരിക്കുന്നില്ലായിരുന്നു. ഇന്ന് സുനന്ദ പുഷ്‌ക്കർ കേസ
ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് റിപ്പബ്ലിക് ചാനൽ മാധ്യമപ്രവർത്തകരെ ഇറക്കി വിട്ടു. ശശി തരൂർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ നിന്നാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. സംഘടനകാര്യങ്ങൾ വ്യക്തമാക്കൻ എഐസിസി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്നാണ് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ലേഖകരെ ഇറക്കിവിട്ടത്. രണ്ട് വനിത റിപ്പോട്ടർമാരേയും രണ്ട് ക്യാമറമാന്മാരെയുമാണ് പുറത്താക്കിയത്.
ഇറക്കിവിട്ടതിനെ തുടർന്ന് ചാനൽ സംഘം എ.ഐ.സി.സി ആസ്ഥാനത്തിന് വെളിയിൽ പ്രതിഷേധിക്കുകയും അവിടെ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ റിപ്പബ്ലിക് ചാനൽ പ്രവർത്തകർ പത്രസമ്മേളനത്തിന് എത്തേണ്ടതില്ല എന്ന് മുൻകൂറായി അറിയിച്ചിരുന്നതായാണ് വിവരം.
ശശിതരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ പരാമർശങ്ങൾ അടങ്ങിയ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് റിപ്പബ്ലിക്ക് ടീവിയുമായി കോൺഗ്രസ്സ് സഹകരിക്കുന്നില്ലായിരുന്നു. ഇന്ന് സുനന്ദ പുഷ്‌ക്കർ കേസുമായി ബന്ധ്‌പ്പെട്ട് ഡൽഹി പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നടത്തിയിരുന്നു.
കേസിന്റെ ഇതുവരെയുള്ള തെളിവുകൾ സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാലതസമസ്സം നേരിടുന്നതിന്റെ പേരിലായിരുന്നു വിമർശനം. 2015 ൽ തന്നെ കേസുമായി ബന്ധപ്പെട്ട വ്യക്തമായ പല തെളിവുകളും ലഭിച്ചിട്ടും ഇതിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ അന്വേഷണ സംഘം എന്തുകൊണ്ടാണ് വൈകുന്നതെന്നും ജസ്റ്റിസുമാരായ ജി.എസ്.ഗിലാനി, ചന്ദ്രശേഖർ എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. സുനന്ദയുടെ മരണത്തിന്റെ അന്വേഷണം ഉന്നതതല ഇടപെടൽ മൂലം വഴിതെറ്റുകയാണെന്നും കേസ് സിബിഐയുടെ പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനങ്ങൾ.
2014 ൽ നടന്ന ഒരു മരണത്തിൽ പൊലീസ് ആദ്യം പറഞ്ഞത് ആത്മഹത്യയാണെന്നാണ് പിന്നീട് അതുകൊലപാതകമാണെന്നു പറയുന്നു. ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടും ഇന്ന് വരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തത് എന്തുകൊണ്ടാണെനായിരുന്നു കോടതിയുടെ ചോദ്യം. പൊലീസ് നേരത്തെ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ വ്യക്തയില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം സുനന്ദ കേസിൽ സ്വാമി കാണിക്കുന്ന അമിത താത്പ്പര്യത്തിനെതിരെ സുനന്ദയുടെ മകൻ ശിവ് മേനോൻ രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്തിക്കു വേണ്ടിയാണ് സ്വാമി ഇതൊക്കെ ചെയ്യുന്നതെന്നും കേസ് സമയബന്ധിതമായി തീർക്കണമെന്നുമാണ് ശിവ് കോടതിയെ അറിയിച്ചിരിക്കുന്നത്.