- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി മെഡിക്കൽ കോളജിൽ കോൺഗ്രസ് നേതാവിന്റെ മകൾക്കു പിൻവാതിൽ വഴി നിയമനം; ഡിഎംഇയെ മറികടന്നു നിയമനം നടത്തിയതു ഡിഎംഒയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കലക്ടർക്ക് പരാതി നൽകി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടന്നതായി ഉദ്യോഗാർത്ഥികളുടെ പരാതി. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ ദന്തവിഭാഗം ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്കായിരുന്നു മലപ്പുറം ഡി.എം.ഒ നിയമിച്ചത്. അന്തരിച്ച ഡോ.ഷാനവാസ് പി.സിയെ അനധികൃതമായി സ്ഥലം മാറ്റാൻ മലപ്പുറം ഡി.എം.ഒ ഉമറുൽ ഫാറൂഖ് ഇടപെട്ടെന്ന ആരോപണം നിലനിൽക്കെയാണ് ജില്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടന്നതായി ഉദ്യോഗാർത്ഥികളുടെ പരാതി. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ ദന്തവിഭാഗം ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്കായിരുന്നു മലപ്പുറം ഡി.എം.ഒ നിയമിച്ചത്. അന്തരിച്ച ഡോ.ഷാനവാസ് പി.സിയെ അനധികൃതമായി സ്ഥലം മാറ്റാൻ മലപ്പുറം ഡി.എം.ഒ ഉമറുൽ ഫാറൂഖ് ഇടപെട്ടെന്ന ആരോപണം നിലനിൽക്കെയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കെതിരേ ഒരു സംഘം മെഡിക്കൽ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഈ മാസം 18-നായിരുന്നു ഡി.എം.ഒ ചട്ടവിരുദ്ധമായുള്ള നിയമനത്തിനായി കൂട്ടുനിന്നത്. പ്രദേശത്തെ മുതിർന്ന നേതാവായ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റിന്റെ മകൾക്കു വേണ്ടിയായിരുന്നു പിൻവാതിൽ നിയമനം നടത്തിയത്. കോൺഗ്രസിന്റെ ഉന്നത നേതാക്കളിൽ നിന്നുള്ള സമ്മർദത്തെ തുടർന്നായിരുന്നു നിയമം മറികടന്ന് നിയമനം നടത്തിയത്.
മെഡിക്കൽ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട ചുമതല മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്കാണെന്നിരിക്കെയാണ് രാഷ്ട്രീയക്കാർക്കു വേണ്ടിയുള്ള നിയമനം. മെഡിക്കൽ വിദ്യാഭ്യാസ ഓഫീസറും മെഡിക്കൽ കോളേജ് പ്രൻസിപ്പലും അറിയാതെയാണ് ഇപ്പോഴത്തെ നിയമനം നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന് നിയന്ത്രണത്തിലായിരുന്ന ജനറൽ ആശുപത്രി ഒരു വർഷം മുമ്പായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. ഇതോടെ ജനറൽ ജീവനക്കാരെ നിയമിക്കുന്നത് ഉൽപ്പടെയുള്ള ആശുപത്രിയുടെ പൂർണനിയന്ത്രണം ഡി.എം.ഇയിൽ നിക്ഷിപ്തമാക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് മറികടന്നായിരുന്നു ഡി.എം.ഒ വഴിയുള്ള നിയമനം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഡി.എം.ഒക്ക് നിയമനം നടത്താനുള്ള അധികാരമില്ല. എന്നാൽ ഡി.എം.ഒയുടെ നിയമനം മെഡിക്കൽ കൗൺസിൽ ചട്ടത്തിനു വിരുദ്ധമാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. എം.ഡി.എസ് യോഗ്യതയുള്ളവരെ തഴഞ്ഞായിരുന്നു ബംഗ്ലൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബി.ഡി.എസ് യോഗ്യത മാത്രം നേടിയ കോൺഗ്രസ് നേതാവിന്റെ മകൾക്ക് നിയമനം നൽകിയത്. താൽക്കാലിക തസ്തികയിലേക്ക് ഉന്നത യോഗ്യതയുള്ളവർക്കും സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവർക്കും മുൻഗണന നൽകണമെന്ന ചട്ടവും മറികടന്നായിരുന്നു നിയമനം.
നിലവിൽ താൽക്കാലിക തസ്തികയിൽ ജോലിചെയ്യുന്നവർക്ക് കരാർ പുതുക്കി നൽകാമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡി.എം.ഒയും നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കരാർ പുതുക്കാതെ ഡി.എം.ഒ കരാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്നും അർഹരായ നാല് ഉദ്യോഗാർതഥികളുടെ അവസരം നിഷേധിച്ചതായും ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ ഉദ്യോഗാർത്ഥികൾ പറയുന്നു. താൽക്കാലിക ജീവനക്കാർക്ക് കരാർ പുതുക്കിനൽകാതെ പേരിനു പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന ആരോഗ്യ വകുപ്പിന്റെ വാദം ശരിയായ നടപടിയല്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
ഡി.എം.ഒ അനധികൃതമായി നിയമനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമായിരുന്നു ഉദ്യോഗാർത്ഥികൾ ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. സംഭവം പ്രദേശത്ത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിയമനത്തിനായി ലീഗ് നേതാവ് കോഴ ആവശ്യപ്പെടുന്ന ദൃശ്യം പുറത്തുവന്ന് തൊട്ടു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ മകൾക്കു വേണ്ടിയുള്ള അനധികൃത നിയമനം. ചട്ടവിരുദ്ധമായി നടന്ന നിയമനങ്ങൾക്ക് പിന്നിൽ ഉന്നത ലീഗ് - കോൺഗ്രസ് നേതാക്കൾ ഇടപെട്ടതായും ആരോപണമുയർന്നിട്ടുണ്ട്. ഇതോടെ മഞ്ചേരി മെഡിക്കൽ കോളേജിലെ നിയമനങ്ങൾ അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.