ബംഗളൂരു: പെൺ വിഷയത്തിൽ വീണ്ടും കുരുക്കിലായിരിക്കുകയാണ് ബംഗളൂരുവിലെ മുതിർന്ന കോൺഗ്രസ് നേതാവ് ടിപി രമേശ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെത്തിയ നേതാവ് അടുത്തിരുന്ന വനിതാ നേതാവിന്റെ കരം കവർന്നാണ് വെട്ടിയിലായത്. ചടങ്ങിനെത്തിയ ടി പി രമേശ് യാതൊരു മു്‌നനറിയിപ്പുമില്ലാതെ അടുത്തിരുന്ന വനിതാ നേതാവിന്റെ കയ്യിൽ ഒരു ചെറു ചിരിയോടെ കയറിപ്പിടിക്കുകയായിരുന്നു.

വേദിയിലിരുന്ന് വിനത എംഎൽസി  വിണാ അച്ചയ്യടെ കൈയിലാണ് നേതാവ് കയറി പിടിച്ചത്. പിടിത്തം മുറുകിയപ്പോൾ വീണ ബലമായി കൈ മാറ്റുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലായതോടെ പാർട്ടി പ്രതിസന്ധിയിലായി. കയ്യിൽ കയറി പിടിച്ചതോടെ വനിതാ നേതാവ് പിടി വിടുവിക്കാൻ ശ്രമിക്കുന്നു. അപ്പോൾ ഇയാൾ പിടുത്തം മുറുക്കുകയും ചെയ്യുന്നുണ്ട്. പിന്നീട്ഒരു വിധത്തിലാണ് വീണ ഇയാളുടെ കൈ പറിച്ച് മാറ്റിയത്.

മടിക്കേരി ടൗണിൽ നടന്ന ആഘോഷത്തിൽ വേദിയിൽ മുൻ നിരയിലിരുന്ന രമേശ് വീണയുടെ കൈയിൽ പിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ കൈ ബലമായി പിടിച്ച് മാറ്റി. രമേശ് ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ച് കയ്യിൽ പിടിക്കുകയായിരുന്നെന്നും അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ മാറ്റുകയായിരുന്നു. അദ്ദേഹം ഫോണിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും വീണ പറഞ്ഞു.

ഏറെ നാളായി വീണയെ അറിയാം സഹോദരിയെപ്പോലെ കരുതിയാണ് കയ്യിൽ പിടിച്ചത്. പാർട്ടി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വീണ പറഞ്ഞു. പരസ്യമായി മാപ്പു പറയാനും തയ്യാറാണെന്ന് ടിപി രമേശ് പറഞ്ഞു.