- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം ചെയ്താൽ അത് പാർട്ടി വിരുദ്ധമാകുമോ? വിവാഹത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ 'വാട്‌സ് ആപ്പ്' നടപടി; ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയ കാര്യം ചൂണ്ടിക്കാട്ടി ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി നിഖിൽ പള്ളിപ്പുറം പരാതിയുമായി രംഗത്ത്
തൃശ്ശൂർ: ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചാൽ അത് പാർട്ടി വിരുദ്ധമാകുമോ? പറഞ്ഞു വരുന്നത് കോൺഗ്രസിൽ വിവാഹത്തിന്റെ പേരിൽ നടപടി നേരിടേണ്ടി വന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ കഥയാണ്. കോൺഗ്രസ് നേതാവിന്റെ മകളെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ഭാരവാഹിക്കെതിരെ വാട്‌സ് ആപ്പിൽ നടപടി എടുത്തത്. യൂത്ത് കോൺഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിനെയാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത്. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായാ നിഖിൽ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയത്. പരസ്പര സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു നിഖിലിന്റേത്. എന്നാൽ, വീട്ടുകാരുടെ സമ്മതമില്ലാതെ നടത്തിയ വിവാഹം എന്നാരോപിച്ചാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും മുൻ ജനപ്രതിനിധികളും യുവാവിനെതിരെ തിരിഞ്ഞത്. കടുത്ത വിമർശനവും അധിക്ഷേപവുമാണ് നിഖിലിനെതിരെ ജനപ്രധിനിധിയായിരുന്നവരും ഉൾപ്പടെ ഉന്നിയച്ചത്. സോഷ്യൽമീഡിയയിൽ നിഖിലിനെതിരെ കുറിപ്പിട്ടും അധിക്ഷേപിച്ചുമാണ് ഇവർ രംഗത്തെത്തിയത്. ഇതോടെ
തൃശ്ശൂർ: ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചാൽ അത് പാർട്ടി വിരുദ്ധമാകുമോ? പറഞ്ഞു വരുന്നത് കോൺഗ്രസിൽ വിവാഹത്തിന്റെ പേരിൽ നടപടി നേരിടേണ്ടി വന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ കഥയാണ്. കോൺഗ്രസ് നേതാവിന്റെ മകളെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ഭാരവാഹിക്കെതിരെ വാട്‌സ് ആപ്പിൽ നടപടി എടുത്തത്. യൂത്ത് കോൺഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിനെയാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത്.
ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായാ നിഖിൽ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയത്. പരസ്പര സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു നിഖിലിന്റേത്. എന്നാൽ, വീട്ടുകാരുടെ സമ്മതമില്ലാതെ നടത്തിയ വിവാഹം എന്നാരോപിച്ചാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും മുൻ ജനപ്രതിനിധികളും യുവാവിനെതിരെ തിരിഞ്ഞത്. കടുത്ത വിമർശനവും അധിക്ഷേപവുമാണ് നിഖിലിനെതിരെ ജനപ്രധിനിധിയായിരുന്നവരും ഉൾപ്പടെ ഉന്നിയച്ചത്.
സോഷ്യൽമീഡിയയിൽ നിഖിലിനെതിരെ കുറിപ്പിട്ടും അധിക്ഷേപിച്ചുമാണ് ഇവർ രംഗത്തെത്തിയത്. ഇതോടെയാണ് തനിക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയത്. നിഖിലിനെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പ് അഡിമിനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നീക്കം ചെയ്തുവെന്നാണ് നിഖിൽ ആരോപിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന്റെ സ്‌ക്രീൻ ഷോർട്ടുകളടക്കം ഉൾപ്പെടുത്തി നിഖിൽ തന്റെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടതോടെ ഇതിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
പ്രാദേശിക നേതാക്കൾക്കു സാമ്പത്തികമായി സഹായങ്ങൾ നൽകുന്നവരുടെ ബന്ധുവാണ് പെൺകുട്ടി. ഇതാണു നേതാക്കളെ പ്രകോപിപ്പിക്കാൻ കാരണമായതെന്നാണു സൂചന. പൂർണ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തതെന്നു വ്യക്തമാക്കിയാണ് നിഖിലും ഭാര്യ മയൂഖയും രംഗത്തെത്തിയത്. എഞ്ചിനിയറാണ് മയൂഖ. രണ്ടുബിരുദമുള്ള നിഖിൽ തൃശൂർ പാറക്കുളം ഗ്രാമപഞ്ചായത്തംഗം കൂടിയാണ്.