- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റായ് ബറേലിയിൽ അഞ്ച് തവണ എംഎൽഎയായിരുന്ന കോൺഗ്രസ് നേതാവിന്റെ പുത്രി; അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അച്ഛന്റെ സീറ്റിൽ മത്സരിച്ചു എംഎൽഎയായി; 29 വയസുള്ള മിടുക്കിയായ നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായി; സോഷ്യൽ മീഡിയ രാഹുൽ ഗാന്ധിയുടെ വധുവായി അവതരിപ്പിച്ച അതിഥി സിങ്ങിന്റെ കഥ
ലക്‌നോ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ബാച്ചിലർ ജീവിതം നയിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടയ്ക്കിടെ വിദേശത്തു പോകുന്നത് പതിവാക്കിയ രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റി ഗോസിപ്പുകളും പതിവാണ്. രാഹുൽ എന്ന് വിവാഹം കഴിക്കും എന്നത് ഇന്ത്യാക്കാരനും മാധ്യമങ്ങൾക്കും എന്നും പ്രിയപ്പെട്ട വിഷയമാണ്. രാഹുൽ വിദേശത്തു പോകുന്നത് കാമുകിയെ കാണാനാണ് എന്ന വിധത്തിലായിരുന്നു ഗോസിപ്പുകൾ വന്നത്. ഈ കൂട്ടത്തിൽ ഒടുവിൽ വന്നതാണ് റായ്ബറേലിയിലെ കോൺഗ്രസ് എംഎൽഎ അതിഥി സിംഗിനെ രാഹുൽ വിവാഹം കഴിക്കാൻ പോകുന്നു എന്നത്. ഗാന്ധി കുടുംബവുമായി വളരെയേറെ അടുപ്പമുണ്ടായിരുന്നതാണ് ഇത്തരമൊരു ഈ ഗോസിപ്പിന് ഇടയാക്കിയത്. രാഹുൽ ഗാന്ധി അതിഥിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിധത്തിലാണ് ഗോസിപ്പുകൾ വന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇത്തരമൊരു ഗോസിപ്പുകൾ ഉടലെടുത്തത്. കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ എത്തിനിൽക്കെയാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നത്. എന്നാൽ, ഈ ആരോപണം അതിഥി നിഷേധിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് അധ്
ലക്‌നോ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ബാച്ചിലർ ജീവിതം നയിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടയ്ക്കിടെ വിദേശത്തു പോകുന്നത് പതിവാക്കിയ രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റി ഗോസിപ്പുകളും പതിവാണ്. രാഹുൽ എന്ന് വിവാഹം കഴിക്കും എന്നത് ഇന്ത്യാക്കാരനും മാധ്യമങ്ങൾക്കും എന്നും പ്രിയപ്പെട്ട വിഷയമാണ്. രാഹുൽ വിദേശത്തു പോകുന്നത് കാമുകിയെ കാണാനാണ് എന്ന വിധത്തിലായിരുന്നു ഗോസിപ്പുകൾ വന്നത്. ഈ കൂട്ടത്തിൽ ഒടുവിൽ വന്നതാണ് റായ്ബറേലിയിലെ കോൺഗ്രസ് എംഎൽഎ അതിഥി സിംഗിനെ രാഹുൽ വിവാഹം കഴിക്കാൻ പോകുന്നു എന്നത്.
ഗാന്ധി കുടുംബവുമായി വളരെയേറെ അടുപ്പമുണ്ടായിരുന്നതാണ് ഇത്തരമൊരു ഈ ഗോസിപ്പിന് ഇടയാക്കിയത്. രാഹുൽ ഗാന്ധി അതിഥിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിധത്തിലാണ് ഗോസിപ്പുകൾ വന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇത്തരമൊരു ഗോസിപ്പുകൾ ഉടലെടുത്തത്. കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ എത്തിനിൽക്കെയാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നത്. എന്നാൽ, ഈ ആരോപണം അതിഥി നിഷേധിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂത്ത സഹോദരനെ പോലെയെന്നു അതിഥി സിങ് പറയുകയുണ്ടായി. 'രാഹുൽജി എന്റെ രാഖി സഹോദരനാണ്. അദ്ദേഹത്തെ അനാവശ്യ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്'- അവർ പറഞ്ഞു. രാഹുൽ ഗാന്ധിയുടേയും റായ്ബറേലി എംഎൽഎ അതിഥി സിങ്ങിന്റെയും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെയിൽ തന്നെ വിവാഹം നടക്കുമെന്ന വിധത്തിലായിരുന്നു പുറത്തുവണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളെല്ലാം തെറ്റാണെന്നാണ് വ്യക്തമായ കാര്യം.
റായ്ബറേലിയിൽ നിന്നുള്ള ഏതോ വാട് സ് ആപ് ഗ്രൂപ്പാണ് വാർത്തയുടെ ഉറവിടം. എന്നാൽ ഈ വാർത്തക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അതിഥി സിങ് പറഞ്ഞു. സംഗതി വ്യാജമായിരുന്നെങ്കിലും വിവാഹ വാർത്ത പരന്ന് നിമിഷങ്ങൾക്കകം പലരും രാഹുൽ ഗാന്ധിക്ക് ആശംസകളുമായെത്തി. സോണിയ ഗാന്ധിയുമൊത്തും പ്രിയങ്ക ഗാന്ധിയുമൊത്തുമുള്ള അതിഥിയുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയിൽ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയിൽ അഞ്ച് തവണ എംഎൽഎയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് അതിഥി. 29 വയസ്സായ അതിഥി പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളാണ്. പിതാവിന്റെ മരണത്തെ തുടർന്നാണഅ അവർ ഇവിടെ സ്ഥാനാർത്ഥിയായത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 90000 വോട്ടുകൾക്ക് വിജയിച്ചു കയറുകയും ചെയ്തു.
എന്തായാലും സോഷ്യൽ മീഡിയയിൽ അതിഥി സിങ് താരമാണ്. സൈബർ ലോകത്തിന്റെ ട്വിറ്റർ ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുകയാണ്.