- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവീട്ടിൽ വച്ചു വെട്ടേറ്റതിനെ തുടർന്ന് ആശുപത്രിയിലായ പഞ്ചായത്തംഗം ആശുപത്രിയിൽ നിന്നും മുങ്ങി; സ്ത്രീപീഡനക്കേസിൽ പ്രതിയായ കോൺഗ്രസുകാരനു രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസെന്ന് ആക്ഷേപം; പ്രക്ഷോഭവുമായി എൽഡിഎഫ്
കോതമംഗലം: സത്രീപീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് പഞ്ചായത്തംഗം ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടത് പൊലീസിന്റെ കഴിവുകേടെന്ന് എൽ ഡി എഫ്. സഹപാഠിയും മുൻപഞ്ചായത്തംഗവുമായ കോൺഗ്രസ് നേതാവിന്റെ ഇടപെടലിനെത്തുടർന്ന് കോതമംഗലം എസ് ഐ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്ന തരത്തിൽ എൽഡിഎഫ് പ്രാദേശിക നേതൃത്വം പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. നെല്ലിക്കുഴിയിൽ അർദ്ധരാത്രിയിൽ അയൽവീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയിൽ തിരിച്ചെത്തുകയും തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത പഞ്ചായത്ത് 14-ാം വാർഡംഗം ഷാജഹാൻ വട്ടക്കുടി ആശുപത്രിയിൽ നിന്നും രക്ഷപെട്ടതായി പറയപ്പെടുന്ന സംഭവത്തിലാണ് നെല്ലിക്കുഴി പഞ്ചായത്ത് എൽ ഡി എഫ് നേതൃത്വം കോതമംഗലം പൊലീസിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുള്ളത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് നാട്ടിലെ സ്ത്രീലമ്പടൻ കൂടിയായ മെമ്പർക്ക് ഒളിവിൽ പോകാൻ അവസരമൊരുക്കിയതെന്ന് എൽ ഡി എഫ് പഞ്ചാത്ത് കമ്മറ്റി കൺവീനർ കെ ജി ചന്ദ്രബോസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
കോതമംഗലം: സത്രീപീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് പഞ്ചായത്തംഗം ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടത് പൊലീസിന്റെ കഴിവുകേടെന്ന് എൽ ഡി എഫ്. സഹപാഠിയും മുൻപഞ്ചായത്തംഗവുമായ കോൺഗ്രസ് നേതാവിന്റെ ഇടപെടലിനെത്തുടർന്ന് കോതമംഗലം എസ് ഐ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്ന തരത്തിൽ എൽഡിഎഫ് പ്രാദേശിക നേതൃത്വം പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്.
നെല്ലിക്കുഴിയിൽ അർദ്ധരാത്രിയിൽ അയൽവീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയിൽ തിരിച്ചെത്തുകയും തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത പഞ്ചായത്ത് 14-ാം വാർഡംഗം ഷാജഹാൻ വട്ടക്കുടി ആശുപത്രിയിൽ നിന്നും രക്ഷപെട്ടതായി പറയപ്പെടുന്ന സംഭവത്തിലാണ് നെല്ലിക്കുഴി പഞ്ചായത്ത് എൽ ഡി എഫ് നേതൃത്വം കോതമംഗലം പൊലീസിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുള്ളത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് നാട്ടിലെ സ്ത്രീലമ്പടൻ കൂടിയായ മെമ്പർക്ക് ഒളിവിൽ പോകാൻ അവസരമൊരുക്കിയതെന്ന് എൽ ഡി എഫ് പഞ്ചാത്ത് കമ്മറ്റി കൺവീനർ കെ ജി ചന്ദ്രബോസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
അയൽവീട്ടിലെ സ്ത്രീയുടെ മൊഴിപ്രകാരം ഭവനഭേദനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജാമ്യമില്ലാ വകുപ്പകളിട്ട് ഷാജഹാനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റുചെയ്‌തെന്നും പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് കോതമംഗലം എസ് ഐ അറിയിച്ചിരുന്നത്. അങ്കമാലിയിലെ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാജഹാൻ ആവശ്യപ്പെട്ടത് പ്രകാരം വിദഗ്ധ പരിശോധനകൾക്കായി എറാണാകുളം ലിസ്സി അശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഇവിടെ നിന്നും ഇയാൾ അപ്രത്യക്ഷനായെന്നുമാണ് പൊലീസ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇതിന് കാരണമായത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും ഇതിനെതിരെ വേണ്ടിവന്നാൽ പൊലീസ് സ്‌റ്റേഷൻ ഉപരോധമുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് മടിക്കില്ലന്നും മുൻ ജില്ലാപഞ്ചായത്തംഗവും സി പി എം നേതാവാവുമായ അസീസ് റാവുത്തർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നാട്ടിൽ നൂറ് കണക്കിന് സ്ത്രീകൾ ഇയാളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയിരുന്നെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ആരോടും ഇവർ ഈ സത്യം ഇത്രയും നാൾ പറയാതിരുന്നത് മാനക്കേട് ഓർത്താണ്. ഇയാളുടെ ശല്യം കാരണം നാട്ടുകാരിലൊരാൾ അയ്യായിരം രൂപ മുടക്കി പട്ടിയെ വാങ്ങിയതായും അറിയാം. മദ്യവും മയക്കുമരുന്നും നൽകി ഇയാൾ നാട്ടിൽ ഒരുപ്രദേശത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണ്.
പഞ്ചായത്തംഗത്തിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രവർത്തനല്ല ഷാജഹാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അതിനാൽ അയാൾ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണം. ഈ സാഹചര്യത്തിൽ ഇയാളെ പഞ്ചായത്ത് കമ്മറ്റിയിൽ പ്രവേശിപ്പിക്കുന്നതിന് സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയൊരുവിഭാഗം ജനങ്ങൾ എതിരാണ്.
പൊതുസമൂഹത്തിൽ ഇത്രയും ചീത്തപ്പേരുണ്ടാക്കിയിട്ടും കോൺഗ്രസ് നേതൃത്വം ഇയാൾക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിൽ അത്ഭുതമില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ ഔദ്യോഗീക വക്താവായ പാർട്ടിയിൽ നിന്നും ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല; അസീസ് റാവുത്തർ തുടർന്നു പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ എം പരീത്, സിപിഐ നേതാവ് പി കെ രാജേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പൊലീസ് നടപടിക്കെതിരെ എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നെല്ലിക്കുഴിയിൽ പ്രതിഷേധ പ്രകടനവും നടന്നു. മെമ്പർ എവിടെയാണെന്ന കാര്യത്തിൽ തങ്ങൾക്ക് കൃത്യമായ വിവരമില്ലെന്നാണ് കോൺഗ്രസ് പ്രദേശിക നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ. പേസ്‌മേക്കർ ഘടിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഷാജഹാനോട്് അങ്കമാലി ആശുപത്രിയിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയതായിരിക്കാമെന്നാണ് കരുതുന്നത്. കേസെടുത്തിരുന്നെങ്കിലും ഷാജഹാനെ പൊലീസ് അറസ്റ്റുചെയ്തിരുന്നില്ലെന്നും ഇത്തരത്തിൽ സി പി എം നേതാക്കൾ നടത്തുന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തൽ.